Headlines

വർക്കല സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന വിദ്യാർഥിനി മരിച്ചു; ഒപ്പമുണ്ടായിരുന്ന ഏഴ് പേർ കസ്റ്റഡിയിൽ

വർക്കല റിസോർട്ടിൽ സഹപാഠികൾക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട്ടുകാരിയായ 21കാരി വിദ്യാർഥിനി മരിച്ചു. തൂത്തുക്കുടി ദിണ്ടിഗൽ കരിക്കാളി സ്വദേശി മഹേഷ് കണ്ണന്റെ മകൾ ദർഷിതയാണ് മരിച്ചത്. കോയമ്പത്തൂർ നെഹ്‌റു എയ്‌റോനോട്ടിക് എൻജിനീയറിംഗ് കോളജ് വിദ്യാർഥിനിയാണ് നാല് ആൺകുട്ടികളും നാല് പെൺകുട്ടികളും വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ച് വരികയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ദർഷിതക്ക് ശാരീരികാസ്വസ്ഥ അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെ മരണവും സംഭവിച്ചു. മാർച്ച് 20നാണ് ദർഷിത റിസോർട്ടിലെത്തിയത്. മറ്റുള്ളവർ മാർച്ച് 17 മതുൽ ഇവിടെ താമസിച്ച് വരികയാണ്. മരണത്തിൽ…

Read More

ക്രൈംബ്രാഞ്ചിന്റെ എഫ് ഐ ആർ റദ്ദാക്കണം; ഇ ഡി നൽകിയ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തങ്ങൾക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നിൽ ഗൂഢാലോചനയെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവും ഇ ഡി ഉന്നയിച്ചിട്ടുണ്ട് പോലീസുദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയാണെന്നാണ് ഇ ഡി പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളെ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി വെളിപ്പെടുത്തലുകൾ വന്നിരുന്നു. പ്രതികളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സ്വപ്‌നയുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. ഇതിന്…

Read More

സ്വർണവിലയിൽ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇന്നും കുറവ്. പവന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിൻരെ വില ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1733.69 ഡോളറായി. ഡോളർ കരുത്താർജിച്ചതാണ് വിലയിടിവിന് കാരണം. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,795 രൂപയായി.

Read More

സർവേ നടത്തി യുഡിഎഫിനെ തകർക്കാൻ ശ്രമിക്കുന്നു; പരാതി നൽകുമെന്ന് ചെന്നിത്തല

ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാൻ ബോധപൂർവം സർവേ നടത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന ഒരു കിഫ്ബി സർവേയാണ്. 200 കോടിയുടെ പരസ്യമാണ് സർക്കാർ അവസാന കാലത്ത് നൽകിയത്. അതിന്റെ പേരിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ആപത്കരമാണ്. സ്ഥാനാർഥി വരുന്നതിന് മുമ്പ് മണ്ഡലാടിസ്ഥാനത്തിൽ സർവേ നടത്തി യുഡിഎഫിനെ തോൽപ്പിക്കാൻ ശ്രമിക്കുകയാണ് സർക്കാരിന്റെ പണക്കൊഴുപ്പിനെയും മാധ്യമങ്ങളുടെ കല്ലേറിയനെയും യുഡിഎഫിന് നേരിടേണ്ടി വരുന്നു. എല്ലാ സർവേകളിലും പ്രതിപക്ഷ നേതാവിനെ കരി തേച്ച് കാണിക്കാനുള്ള…

Read More

നിയമസഭ തെരഞ്ഞെടുപ്പ്; മത്സര രംഗത്തുള്ളത് 957 സ്ഥാനാര്‍ത്ഥികള്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ 957 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 104 പേര്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു. മൂന്നു സ്ഥാനാര്‍ത്ഥികളുള്ള ദേവികുളത്താണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായിരുന്ന മാര്‍ച്ച് 19 നു 2180 പത്രികകളാണ് ലഭിച്ചിരുന്നത്. എന്നാല്‍ സൂക്ഷ്മപരിശോധനയില്‍ 1119 പത്രികകള്‍ തള്ളിയതോടെ പത്രികകളുടെ എണ്ണം 1061 ആയി കുറഞ്ഞു. 104 പേര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. കാഞ്ഞങ്ങാട്, പേരാവൂര്‍, കൊടുവള്ളി, മണ്ണാര്‍ക്കാട്, പാല, നേമം എന്നീ…

Read More

മതത്തിന്റെ പേരിൽ വോട്ട് തേടി; ശോഭാ സുരേന്ദ്രനെതിരെ പരാതി

ബിജെപി നേതാവും കഴക്കൂട്ടത്തെ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ശബരിമല വിഷയം ശോഭാ സുരേന്ദ്രൻ ശക്തമായി ഉന്നയിച്ചിരുന്നു. അസുര നിഗ്രഹം നടത്തണമെന്നതടക്കം മന്ത്രി കടകംപള്ളിക്കെതിരെ പല ഘട്ടത്തിലും ഇവർ മോശം പരാമർശം നടത്തുകയും ചെയ്തിരുന്നു.

Read More

ചെന്നിത്തലക്ക് ചാനലുകൾ നൽകിയ മോശം റേറ്റിംഗ് യാഥാർഥ്യമല്ലാത്തത്: ഉമ്മൻ ചാണ്ടി

ചാനൽ സർവേകളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നൽകുന്ന റേറ്റിംഗ് യാഥാർഥ്യമല്ലാത്തതെന്ന് ഉമ്മൻ ചാണ്ടി. സംസ്ഥാന സർക്കാരിനെതിരെ ഏറ്റവുമധികം ആരോപണങ്ങൾ ഉയർത്തിയത് പ്രതിപക്ഷ നേതാവാണ്. ഈ ആരോപണങ്ങൾ വിലപ്പോകില്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് വില കുറച്ച് കാണിക്കുന്നതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി സർവേകൾ എല്ലാം യുഡിഎഫിന് എതിരാണെങ്കിലും യുഡിഎഫ് തകരില്ല. മികച്ച പ്രകടന പത്രികയാണ് പുറത്തിറക്കിയത്. ജനങ്ങളുടെ പ്രകടന പത്രികയാണിത്. സർവേകൾ പി ആർ വർക്കിന്റെ ഭാഗമാണ്. യുഡിഎഫിന്റെ സൗജന്യ അരി നിർത്തലാക്കിയിട്ടാണ് കിറ്റ് വിതരണം നടത്തുന്നതെന്നും പാവങ്ങളുടെ അരിക്ക്…

Read More

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍…

Read More

സംസ്ഥാനത്ത് ഇന്ന് 1239 പേർക്ക് കൊവിഡ്, 12 മരണം; 1766 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 1239 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂർ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂർ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസർഗോഡ് 44, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്ന് 1239 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂർ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം…

Read More

അബ്ദുൾ റഹ്മാൻ ഔഫിന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ ഔഫിന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഹൊസ്ദുർഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 2000 ത്തോളം പേജുകളുള്ള കുറ്റപത്രം കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് സമർപ്പിച്ചത്. രാഷ്ട്രീയ വിരോധത്തെ തുടർന്ന് തന്നെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ച ക്രൈംബ്രാഞ്ച് സംഘം ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെയു ഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാൻ ഇടയായതിന്റെ വൈരാഗ്യമാണ് ഡിവൈഎഫ്ഐ…

Read More