Headlines

സർവേകൾക്ക് പിന്നിൽ ബോധപൂർവമായ ഗൂഢാലോചനയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് സർവേകളെ വിമർശിച്ച് മുസ്ലിം ലീഗ്. സർവേകൾ യാഥാർഥ്യ ബോധമില്ലാത്തതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. നിലവിലെ സർവേകൾ യുഡിഎഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സർവേകൾക്ക് പിന്നിൽ ബോധപൂർവമായ ഗൂഢാലോചനയുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സർവേകൾ സർക്കാർ സ്‌പോൺസേർഡ് ആണെന്ന് മുസ്ലിം ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. യാഥാർഥ്യവുമായി ബന്ധമില്ല. യുഡിഎഫിന് സർവേ ഫലങ്ങളിൽ ആശങ്കയില്ലെന്നും സലാം പറഞ്ഞു.

Read More

ബിജെപിക്ക് കനത്ത തിരിച്ചടി; നാമനിർദേശ പത്രിക തള്ളിയ നടപടിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

ഗുരുവായൂർ, ദേവികുളം,തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയ നടപടിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥി എൻ ഹരിദാസ്, ദേവികുളത്തെ എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മി എന്നിവരുടെ പത്രികകളാണ് തള്ളിയത് ഹർജികളിൽ ഇടപെടാനുള്ള പരിമിതി ഹൈക്കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞ ശേഷം ഇത്തരം ഹർജികളിൽ ഇടപെടുന്നതിന് നിയമപരമായ പരിമിതികളുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎക്ക് സ്ഥാനാർഥികൾ ഇല്ലാതായി

Read More

യുഡിഎഫിന്റെ പരാതി തള്ളി; കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക സ്വീകരിച്ചു

കൊണ്ടോട്ടിയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ പി സുലൈമാൻ ഹാജിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചു. പത്രിക സ്വീകരിക്കരുതെന്ന യുഡിഎഫ് ആവശ്യം തള്ളിയാണ് നടപടി. എന്നാൽ നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് പറഞ്ഞു ജീവിത പങ്കാളിയെ കുറിച്ച് വിവരങ്ങൾ രേഖപ്പെടുത്തേണ്ട സ്ഥലത്ത് ബാധകമല്ല എന്ന് എഴുതിയതിനെതിരെയാണ് യുഡിഎഫ് പ്രവർത്തകർ പരാതി നൽകിയത്. തുടർന്ന് പത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചിരുന്നു. സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ഒരാൾ പാക്കിസ്ഥാൻ പൗരയാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു വിവാഹ സർട്ടിഫിക്കറ്റുകളും ചിത്രങ്ങളും തെളിവുകളായും ഇവർ…

Read More

അവസരവാദികൾക്ക് ജനം എല്ലാ കാലത്തും ശിക്ഷ നൽകിയിട്ടുണ്ട്: മാണി സി കാപ്പനെതിരെ പിണറായി

സ്വന്തം പാർട്ടിയെയും ഇടതുമുന്നണിയെയും വഞ്ചിച്ചയാളാണ് മാണി സി കാപ്പനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദികൾക്ക് എല്ലാ കാലത്തും ജനം ശിക്ഷ നൽകിയിട്ടുണ്ട്. അത് പാലായിൽ ഇത്തവണയുണ്ടാകും കോൺഗ്രസുമായി ഉണ്ടായ ദുരനുഭവങ്ങളാണ് കേരളാ കോൺഗ്രസ് എമ്മിനെ ഇടതുമുന്നണിയിൽ എത്തിച്ചത്. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പി സി ചാക്കോ. കഴിഞ്ഞ തവണ പാലായിൽ നേടിയത് സ്വന്തം മികവ് കൊണ്ടുള്ള വിജയമാണെന്ന് മാണി സി കാപ്പൻ കരുതേണ്ടതില്ല. ഇടതുമുന്നണിയുടെ കൂട്ടായ്മയുടെ വിജയമാണ് പാലായിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി…

Read More

അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്നതിനെ ചൊല്ലിയാണ് കോൺഗ്രസിൽ തർക്കം: കോടിയേരി

അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കോൺഗ്രസിലെന്ന് കോടിയേരി ബാലകൃഷ്ണൻ. സർവേ റിപ്പോർട്ടുകളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. എന്നാൽ സർവേ ഫലം കണ്ട് വിഭ്രാന്തിയിലായത് കോൺഗ്രസാണ് എല്ലാ സർവേ റിപ്പോർട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായാണ് വന്നത്. ഇത് യുഡിഎഫ് സർക്കാരിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സർവേ റിപ്പോർട്ടുകൾ അവർക്കെതിരായി വരുമ്പോൾ അവർ വിഭ്രാന്തി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് സുധാകരൻ തന്നെ ഇന്നലെ കേരളത്തിൽ തുടർ ഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തി. സർവേ ഫലങ്ങളെ വിശ്വസിക്കാൻ ഞങ്ങളില്ല. തെരഞ്ഞെടുപ്പിന് തലേ…

Read More

മഞ്ചേശ്വരത്തെ ബി എസ് പി നേതാവ് പത്രിക പിൻവലിച്ചിട്ടില്ല; ബിജെപി അവകാശവാദം തെറ്റെന്ന് റിട്ടേണിംഗ് ഓഫീസർ

മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥി കെ സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫീസർ. സുന്ദര പത്രിക പിൻവലിച്ചതായി ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാൻ നാമനിർദേശം ചെയ്തവരുടെ ഒപ്പ് ആവശ്യമാണ് എന്നാൽ സുന്ദര പത്രിക പിൻവലിച്ചിട്ടുമില്ല നിലവിൽ അജ്ഞാത വാസത്തിലുമാണ്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് മേൽ ബിജെപി പ്രവർത്തകർ സമ്മർദം ചെലുത്തിയിരുന്നു. ശനിയാഴ്ച വൈകുന്നേരം മുതൽ സുന്ദരയെ കാണാനില്ലെന്ന് ബി.എസ്.പി നേതാക്കളും പറയുന്നു. സുന്ദരയയും കുടുംബവും ബിജെപിയിൽ…

Read More

ആരോഗ്യമന്ത്രി ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ യുഡിഎഫ് പരാതി നൽകി

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പരാതി. കുടുംബശ്രീ വഴി ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫാണ് പരാതി നൽകിയത്. എൽഡിഎഫിന്റെ ആലുവയിലെ സ്ഥാനാർഥി ഷെൽന നിഷാദിന് വേണ്ടി കെ.കെ ശൈലജ ചട്ടവിരുദ്ധമായി പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ഷെൽനയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിയോടെ ശൈലജ ആലുവയിൽ എത്തുന്നുണ്ട്. ഈ യോഗത്തിന് ആളെ കൂട്ടുന്നതിന് വേണ്ടി കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് യുഡിഎഫിന്റെ പരാതിയിൽ പറയുന്നത്. കുടുംബശ്രീ അംഗങ്ങൾക്കുള്ള പെൻഷനെ കുറിച്ച്…

Read More

ശബരിമല യുവതി പ്രവേശനം: സർക്കാർ നൽകിയ സത്യവാങ്മൂലം തുടരുമെന്ന് കാനം രാജേന്ദ്രൻ

ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സർക്കാർ നൽകിയ സത്യവാങ്മൂലം തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവരാണ് യുവതി പ്രവേശനത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട് സ്ത്രീപുരുഷ സമത്വത്തിൽ മറ്റ് പാർട്ടികൾ നിലപാട് വ്യക്തമാക്കട്ടെയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ആചാരങ്ങളെ കുറിച്ചും അനുഷ്ഠാനങ്ങളെ കുറിച്ചും അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരല്ല. ഹിന്ദു ധർമത്തിൽ പ്രാവീണ്യമുള്ള ആളുകളെ വെച്ച് അതിന്റെ ഉപദേശക സമിതിയുടെ അഭിപ്രായം തേടി വിധി പ്രഖ്യാപിക്കണമെന്നാണ് സർക്കാർ പറഞ്ഞതെന്നും കാനം പറഞ്ഞു.

Read More

പത്രിക തള്ളിയതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; ബിജെപിക്ക് നിർണായകം

നാമനിർദേശ പത്രിക തള്ളിയതിനെതിരെ എൻഡിഎ സ്ഥാനാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥി എൻ ഹരിദാസ്, ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യം എന്നിവരാണ് ഹർജി നൽകിയത്. തിരുത്താവുന്ന പിഴവുകളാണ് സംഭവിച്ചതെന്നും എന്നാൽ വരണാധികാരി അതിന് സമ്മതിച്ചില്ലെന്നും ഇവർ പറയുന്നു കൊണ്ടോട്ടിയിലും സമാന പിഴവുകൾ ഉണ്ടായപ്പോൾ തെറ്റ് തിരുത്താൻ അവസരം നൽകിയതായും ഇവർ ചൂണ്ടിക്കാണിക്കുന്നു. ദേവികുളത്തെ എൻഡിഎ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെതിരെ നൽകിയ ഹർജിയും ഇന്ന് കോടതി പരിഗണിക്കും. ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ…

Read More

ഞങ്ങളുടെ ആദ്യകണ്‍മണി എത്തി:പേളി മാണി അമ്മയായ സന്തോഷം പങ്ക് വെച്ച് ശ്രീനിഷ്

സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരിയാണ് നടിയും അവതാരകയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും. തങ്ങളുടെ ആദ്യകണ്‍മണി എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ശ്രീനിഷ് ഇപ്പോള്‍. പേളിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ശ്രീനിഷ് കുറിക്കുന്നു. “ദൈവം ഞങ്ങള്‍ക്കായി അയച്ച സമ്മാനം ഞങ്ങള്‍ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി,” ശ്രീനിഷ് കുറിക്കുന്നു. സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്. ബിഗ് ബോസ് മലയാളം എന്ന…

Read More