മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥി കെ സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫീസർ. സുന്ദര പത്രിക പിൻവലിച്ചതായി ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാൻ നാമനിർദേശം ചെയ്തവരുടെ ഒപ്പ് ആവശ്യമാണ്
എന്നാൽ സുന്ദര പത്രിക പിൻവലിച്ചിട്ടുമില്ല നിലവിൽ അജ്ഞാത വാസത്തിലുമാണ്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് മേൽ ബിജെപി പ്രവർത്തകർ സമ്മർദം ചെലുത്തിയിരുന്നു.
ശനിയാഴ്ച വൈകുന്നേരം മുതൽ സുന്ദരയെ കാണാനില്ലെന്ന് ബി.എസ്.പി നേതാക്കളും പറയുന്നു. സുന്ദരയയും കുടുംബവും ബിജെപിയിൽ ചേർന്നതായി ബിജെപി നേതൃത്വവും അവകാശപ്പെട്ടിരുന്നു.