Headlines

സർക്കാരിനെ വെള്ള പൂശാനാണ് അഭിപ്രായ സർവേകൾ; മാധ്യമങ്ങൾക്കെതിരെ ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരിനെ വെള്ള പൂശാനാണ് ഓരോ സർവേയും. 200 കോടി രൂപ പരസ്യം സർക്കാർ നൽകിയതിന്റെ ഉപകാര സ്മരണയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. ഇത് മാധ്യമ ധർമമല്ല അഴിമതിയിൽ മുങ്ങിയ പിണറായി വിജയൻ സർക്കാരിനെ ജനം തെരഞ്ഞെടുപ്പിൽ തൂത്തെറിയും. ഇത് ഇടതുപക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് അഭിപ്രായ സർവേകൾ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം സർവേകൾ നടന്നതാണ്. ഫലം വന്നപ്പോൾ…

Read More

തൃശ്ശൂരിൽ എൽ ഡി എഫ് പ്രചാരണ വേദിയിൽ വെച്ച് ബേബി ജോണിനെ യുവാവ് തള്ളിയിട്ടു

തൃശൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ ബഹളം. മുതിർന്ന സിപിഐഎം നേതാവ് ബേബി ജോണിനെ വേദിയിൽ കയറി ഒരു യുവാവ് തള്ളിതാഴെയിട്ടു. മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. ബേബി ജോൺ പ്രഭാഷണം നടത്തുമ്പോഴായിരുന്നു ഒരാൾ വേദിയിൽ കയറി തള്ളി താഴെയിട്ടത്. യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബേബി ജോൺ പ്രസംഗം നടത്തുന്നതിനിടെ തനിക്ക് വേദിയിൽ സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. റെഡ് വോളൻിയർമാരെത്തിയാണ് ഇയാളെ വേദിയിൽ നിന്ന് പിടിച്ച് മാറ്റിയത്. അതേസമയം ബേബി…

Read More

‘പോരാളി ഷാജി’ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ശബരിമല വിഷയത്തില്‍ തന്റെ ചിത്രം വെച്ച്‌ അപകീര്‍ത്തിപരമായ പ്രചരിപ്പിച്ചെന്നാണ് പരാതി. എടതിരിഞ്ഞി വായനാശാല ചര്‍ച്ചവേദി എന്ന ഫേസ്ബുക്ക് പേജിനെതിരെയും തന്റെ പ്രസ്താവന എന്ന പേരില്‍ ഇത് വാര്‍ത്തയായി നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും പരാതിയുണ്ട്. സുധാകരന്റെ പ്രസ്താവനകള്‍ എന്ന് പറഞ്ഞാണ് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത്. ഇത് വ്യാജമാണെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു. പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കര്‍ശന…

Read More

തൃശ്ശൂരിൽ എൽ ഡി എഫ് പ്രചാരണ വേദിയിൽ വെച്ച് ബേബി ജോണിനെ യുവാവ് തള്ളിയിട്ടു

തൃശൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ ബഹളം. മുതിർന്ന സിപിഐഎം നേതാവ് ബേബി ജോണിനെ വേദിയിൽ കയറി ഒരു യുവാവ് തള്ളിതാഴെയിട്ടു. മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. ബേബി ജോൺ പ്രഭാഷണം നടത്തുമ്പോഴായിരുന്നു ഒരാൾ വേദിയിൽ കയറി തള്ളി താഴെയിട്ടത്. യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബേബി ജോൺ പ്രസംഗം നടത്തുന്നതിനിടെ തനിക്ക് വേദിയിൽ സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. റെഡ് വോളൻിയർമാരെത്തിയാണ് ഇയാളെ വേദിയിൽ നിന്ന് പിടിച്ച് മാറ്റിയത്. അതേസമയം ബേബി…

Read More

കോവിഡ് വ്യാപനം: കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം : കേരളത്തില്‍ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിലേറെയാണെങ്കിലും തുടര്‍ച്ചയായി രോഗികളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 62 ശതമാനവും മഹാരാഷ്ട്രയിലാണ്. കേരളത്തില്‍ 8.83 ശതമാനവും പഞ്ചാബില്‍ 5.36 ശതമാനവുമാണെന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. തുടര്‍ച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നാലില്‍ കുറവായി നിലനിര്‍ത്താന്‍ കേരളത്തിനു സാധിക്കുന്നുണ്ട്. മാത്രമല്ല, ഒരു ദിവസം കോവിഡ് പോസിറ്റീവ് ആകുന്നവരേക്കാള്‍ കോവിഡ് മുക്തരാണ് ഇപ്പോള്‍ ഉള്ളത്. കോവിഡ് മുക്തരുടെ എണ്ണം വര്‍ധിക്കുന്നത് ശുഭസൂചനയെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ജാഗ്രത…

Read More

പ്രകടനപത്രിക പൂർണമായും നടപ്പാക്കും; സര്‍ക്കാരിന്റെ പരിഗണന കിട്ടാത്ത ഒരാളും ഉണ്ടാകില്ല: മുഖ്യമന്ത്രി

സർക്കാരിന്റെ ശ്രദ്ധയും പരിഗണനയും കിട്ടാത്ത ഒരു വിഭാഗവും കേരളത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ്‌ പ്രകടനപത്രിക തയ്യാറാക്കിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത അഞ്ചുകൊല്ലം കേരളം എങ്ങനെ മുന്നോട്ടുനീങ്ങണമെന്ന മാർഗരേഖയാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വയ്‌ക്കുന്നത്. ജനങ്ങളെ പ്രലോഭിപ്പിക്കാൻ വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയും വോട്ടു കിട്ടിയ നിമിഷം അതെല്ലാം മറക്കുകയും ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്. എൽഡിഎഫ്‌ അങ്ങിനെയല്ലെന്ന്‌ കഴിഞ്ഞ അഞ്ച്‌‌ വർഷത്തിനുള്ളിൽ തെളിയിച്ചു. _ചെയ്യാൻകഴിയും എന്നുറപ്പുള്ള കാര്യങ്ങൾ പറയുക; പറഞ്ഞ കാര്യങ്ങൾ ചെയ്യുക എന്നതാണ് ഇടതുപക്ഷത്തിന്റെ…

Read More

കരിപ്പൂരില്‍ 30 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. 648.5 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മലപ്പുറം കോടൂര്‍ സ്വദേശി നെച്ചിക്കണ്ടന്‍ സുഹൈബില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദുബയില്‍ നിന്നു ഫ്‌ളൈ ദുബയുടെ വിമാനത്തിലെത്തിയതായിരുന്നു. ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള മൂന്ന് പായ്ക്കറ്റുകളിലായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

Read More

അഴിമതിയുടെ രേഖകള്‍ കൈവശമുണ്ട്; ഉമ്മന്‍ ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നയാളാണ്: ഗണേഷ് കുമാര്‍

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയും, മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയും വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍. ഉമ്മന്‍ ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നയാളാണെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ വലിയ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും, വിവരങ്ങള്‍ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികസന വിഷയം ചര്‍ച്ച ചെയ്യാന്‍ പോയ തന്നെ ഇബ്രാഹിം കുഞ്ഞ് അപമാനിച്ചുവെന്നും…

Read More

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ

സ്വര്‍ണ കള്ളക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കേസന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ഇഡി പുതിയ അപേക്ഷയുമായി സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. ഇഡിക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചതും സ്വാധീനം ചെലുത്തിയതും ശിവശങ്കറാണെന്ന് പരാമര്‍ശിക്കുന്ന തരത്തില്‍ പ്രത്യേകാനുമതി ഹര്‍ജിയാണ് ജാമ്യം റദ്ദാക്കാനായി ഇഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍…

Read More

പ്ലസ്ടുതല പ്രാഥമിക പരീക്ഷ മാറ്റിവെച്ചു; ഏപ്രിൽ 10, 18 തീയതികളിൽ നടത്തുമെന്ന് കേരള പി.എസ്.സി

തിരുവനന്തപുരം: പ്ലസ്ടുതല പ്രാഥമിക പരീക്ഷ മാറ്റിവെച്ച് കേരള പി.എസ്.സി. അറിയിപ്പ്.  ഏപ്രിൽ 10, 17 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് ഏപ്രിൽ 10, 18 തീയതികളിലേക്ക് മാറ്റി വച്ചത്. രണ്ട് ഘട്ടമായിട്ടാണ് പരീക്ഷ നടക്കുന്നത്. ആദ്യഘട്ടത്തിന്റെ അഡ്മിറ്റ് കാർഡ് മാർച്ച് 29 മുതൽ ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 18 നടക്കുന്ന രണ്ടാംഘട്ടത്തിന്റെ അഡ്മിറ്റ് കാർഡ് ഏപ്രിൽ എട്ടുമുതൽ ഡൗൺലോഡ് ചെയ്യാം. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാകും പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദവിവരങ്ങളും പാലിക്കേണ്ട നിർദ്ദേശങ്ങളും ഹാൾടിക്കറ്റിലുണ്ടാകും….

Read More