തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയും, മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയും വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍. ഉമ്മന്‍ ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നയാളാണെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ വലിയ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും, വിവരങ്ങള്‍ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികസന വിഷയം ചര്‍ച്ച ചെയ്യാന്‍ പോയ തന്നെ ഇബ്രാഹിം കുഞ്ഞ് അപമാനിച്ചുവെന്നും ഗണേഷ് ആരോപിച്ചു.
പ്രശ്നം കേള്‍ക്കാന്‍ പോലും ഇബ്രാഹിം കുഞ്ഞ് തയ്യാറായില്ല. ഒരു വര്‍ഷത്തിന് ശേഷം പരിഗണിക്കാമെന്നുമായിരുന്നു പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. അപമാനിക്കാനുള്ള കാരണം അന്വേഷിച്ച തനിക്ക് പാലാരിവട്ടം പാലത്തിന്റെ ഉള്‍പ്പടെ നിരവധി അഴിമതി വിവരങ്ങള്‍ ലഭിച്ചുവെന്നും ഗണേഷ് പറഞ്ഞു.