Headlines

തലശ്ശേരിയിലും ഗുരുവായൂരിലും വോട്ട് വേണ്ടെന്ന് പറയാന്‍ കഴിയില്ല: രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരുടെയും വോട്ട് വേണ്ടെന്ന് പറയാൻ കഴിയില്ല. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്മക സമീപനാണ്. തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാർഥികളില്ല. ഇരുസ്ഥലത്തും ബിജെപി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയിരുന്നു.

Read More

ശബരിമലയിൽ നിയമനിർമാണം, ലൗ ജിഹാദിനെതിരെ നിയമം: എൻഡിഎ പ്രകടന പത്രിക

പ്രതീക്ഷിച്ച പോലെ തന്നെ ശബരിമലയിൽ ഊന്നി എൻ ഡി എയുടെ പ്രകടന പത്രിക. ശബരിമലയിൽ ആചാരസംരക്ഷണത്തിന് നിയമ നിർമാണം നടത്തുമെന്നും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ പറയുന്നു ബിപിഎൽ കുടുംബങ്ങൾക്ക് ആറ് സൗജന്യ പാചക വാതക സിലിണ്ടറുകൾ നൽകും. ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ ലാപ് ടോപ്പ്, ക്ഷേമ പെൻഷൻ 3500 രൂപയാക്കി ഉയർത്തും. ഒരു കുടുംബത്തിൽ ഒരാൾക്ക് വീതം ജോലി എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് എൻഡിഎ പ്രകടന പത്രികയിൽ പറയുന്നത്. കേന്ദ്രപദ്ധതികൾ പേര് മാറ്റി അതിന്റെ…

Read More

ആർ എസ് എസ് വോട്ടുകൾ യുഡിഎഫിന് വേണ്ടെന്ന് എം എം ഹസൻ

ആർഎസ്എസ് വോട്ടുകൾ യുഡിഎഫിന് വേണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ലൈഫ് പദ്ധതി നിർത്തുമെന്ന് താൻ പറഞ്ഞിട്ടില്ല. സംസ്ഥാനത്ത് സിപിഎം ബിജെപി സഹകരണമുണ്ട്. മഞ്ചേശ്വരത്ത് സിപിഎം നിർത്തിയത് ദുർബലനായ സ്ഥാനാർഥിയെ ആണെന്നും ഹസൻ കുറ്റപ്പെടുത്തി ഡോളർ കടത്ത് കേസിൽ സ്പീക്കർ അന്വേഷണത്തോട് സഹകരിക്കുന്നില്ല. മിഡിൽ ഈസ്റ്റ് കോളജിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്നും ഷാർജ ഷെയ്ഖിനോട് ഭൂമി ആവശ്യപ്പെട്ടെന്നുമുള്ള മൊഴി പുറത്തുവന്നു. ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനം രാജിവെക്കണം സ്പീക്കർ കള്ളക്കടത്തിന് കൂട്ടുനിന്നത് ജനാധിപത്യത്തിന് തീരാ കളങ്കമാണ്. ഈ കേസുകളിൽ അന്വേഷണം…

Read More

വിഷു കിറ്റും പെൻഷനും നേരത്തെ നൽകുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും: ചെന്നിത്തല

വിഷു കിറ്റും ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷൻ തുകയും ഏപ്രിൽ ആറിന് മുമ്പ് നൽകാനുള്ള തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണത്തിന് കിറ്റ് കൊടുത്തിട്ടില്ല. വിഷുവിന് കിറ്റ് കൊടുക്കുമെന്ന് പറയുന്നു സ്‌കൂൾ കുട്ടികൾക്കുള്ള അരി വിതരണം തടഞ്ഞുവെച്ചതും ഇപ്പോഴാണ് നൽകുന്നത്. പരാജയമുറപ്പായപ്പോൾ വോട്ട് കിട്ടാനുള്ള കുത്സിത ശ്രമമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെടണം വോട്ടർ പട്ടികയിലെ ക്രമക്കേട് അതിരൂക്ഷമായ സംഗതിയാണ്. അതിനെതിരെ ശക്തമായി മുന്നോട്ടുപോകും. കോടതിയെ സമീപിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ്…

Read More

ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേയില്ല; ചൊവ്വാഴ്ച വരെ കടുത്ത നടപടി പാടില്ല

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ നൽകിയില്ല. അതേസമയം ചൊവ്വാഴ്ച വരെ കടുത്ത നടപടികൾ പാടില്ലെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത് തടസ്സപ്പെടുത്തരുതെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഹർജി 30ന് വീണ്ടും പരിഗണിക്കും സംസ്ഥാന സർക്കാരിന്റെ അപ്രതീക്ഷിത നീക്കത്തിൽ അടിപതറിയ ഇഡി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അടക്കമുള്ള പ്രമുഖ അഭിഭാഷകരെയാണ് ഹൈക്കോടതിയിൽ ഹാജരാക്കിയത്. അടിയന്തരമായി എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സ്‌റ്റേ നൽകാനാകില്ലെന്ന കർശന നിലപാടാണ് സംസ്ഥാന സർക്കാർ…

Read More

കള്ള വോട്ട് തടയാൻ ജില്ലാ കലക്ടർമാർക്ക് മാർഗനിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടർപട്ടികയിലെ ആവർത്തനം ഒഴിവാക്കാനും കള്ളവോട്ട് തടയാനും കർശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപ്പട്ടികയിൽ പേരുകൾ ആവർത്തിച്ചിട്ടുള്ളതായ പരാതികളുയർന്ന സാഹചര്യത്തിലാണ് കള്ളവോട്ട് തടയാൻ വിശദ മാർഗനിർദേശങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കലക്ടർമാർക്ക് നൽകിയത്. വോട്ടർപ്പട്ടിക സംബന്ധിച്ച പരാതികളിൽ ജില്ലാ കലക്ടർമാർ മുഖേന നടത്തിയ പ്രാഥമിക പരിശോധനയിൽ വോട്ടർമാരുടെ പേരുകൾ ആവർത്തിക്കുന്നതായും, സമാനമായ ഫോട്ടോകളും വിലാസവും വ്യത്യസ്തമായ പേരുകളും ഉള്ള എൻട്രികളും, ഒരേ വോട്ടർ നമ്പരിൽ വ്യത്യസ്ത വിവരങ്ങളുമായ എൻട്രികളും കണ്ടെത്തിയിരുന്നു. 140 മണ്ഡലങ്ങളിലും പട്ടികയിൽ സമാന എൻട്രികൾ…

Read More

തെരഞ്ഞെടുപ്പ് അടുത്തു: മാസങ്ങൾക്ക് ശേഷം ഇന്ധന വിലയിൽ നേരിയ കുറവ്

രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്. മാസങ്ങൾക്ക് ശേഷമാണ് ഇന്ധനവിലയിൽ നേരിയതെങ്കിലും ഒരു കുറവ് വരുന്നത്. കൊച്ചിയിൽ പെട്രോൾ വില 91.15 രൂപയാണ്. ഡീസലിന് 85.74 രൂപയും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്ധനവില തുടർച്ചയായി ഉയരുകയും രാജ്യത്തെ വിവിധയിടങ്ങളിൽ 100 കടക്കുകയും ചെയ്തിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ 25 ദിവസമായി ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല.

Read More

യുപിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം: നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

ഉത്തർപ്രദേശിലെ ഝാൻസിയിൽ മലയാളി കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി. കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ട്രെയിനിൽ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് അക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. ബജ്‌റംഗ് ദൾ പ്രവർത്തകരും ഝാൻസി പോലീസും ചേർന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനിൽ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയൽ…

Read More

സോളാർ പീഡന കേസ്: സിബിഐ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു

സോളാർ പീഡന കേസിൽ സിബിഐ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു. പരാതിക്കാരി ഇന്ന് ഡൽഹി സിബിഐ ഓഫീസിൽ ഹാജരാകും. കോൺഗ്രസിലെ ഉന്നത നേതാക്കൾക്കും ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റിനുമെതിരെയാണ് കേസ് ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ എന്നീ കോൺഗ്രസ് നേതാക്കളും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുമെതിരെയാണ് പരാതി. മുഖ്യമന്ത്രിക്ക് പരാതിക്കാരി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് കൈമാറിയത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സിബിഐ…

Read More

മാര്‍ച്ച് മാസത്തിലെ അവസാന ദിനങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തി ദിനങ്ങളെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റ്

മാര്‍ച്ച് മാസത്തിലെ അവസാന ദിനങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തി ദിനങ്ങളെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ നാലുവരെ രണ്ടുദിവസമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ എന്നാണ് വ്യാജപ്രചാരണങ്ങള്‍. മാര്‍ച്ച് മാസം അവസാനത്തോടെ തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയായിരിക്കില്ല. ബാങ്കിങ് ഇടപാടുകള്‍ മാര്‍ച്ച് അവസാനത്തെ മൂന്നുദിവസവും തടസ്സമില്ലാതെ നടക്കും. മാര്‍ച്ച് 27 നാലാം ശനിയാഴ്ചയായതിനാല്‍ പതിവുപോലെ ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും അവധി. 29, 30, 31 തീയതികളില്‍ പ്രവര്‍ത്തിക്കും. 29ന് ഹോളി ആയതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കില്ല. ഹോളി…

Read More