മാര്‍ച്ച് മാസത്തിലെ അവസാന ദിനങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തി ദിനങ്ങളെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റ്

മാര്‍ച്ച് മാസത്തിലെ അവസാന ദിനങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തി ദിനങ്ങളെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ നാലുവരെ രണ്ടുദിവസമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ എന്നാണ് വ്യാജപ്രചാരണങ്ങള്‍. മാര്‍ച്ച് മാസം അവസാനത്തോടെ തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയായിരിക്കില്ല.

ബാങ്കിങ് ഇടപാടുകള്‍ മാര്‍ച്ച് അവസാനത്തെ മൂന്നുദിവസവും തടസ്സമില്ലാതെ നടക്കും. മാര്‍ച്ച് 27 നാലാം ശനിയാഴ്ചയായതിനാല്‍ പതിവുപോലെ ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും അവധി. 29, 30, 31 തീയതികളില്‍ പ്രവര്‍ത്തിക്കും. 29ന് ഹോളി ആയതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കില്ല. ഹോളി ആഘോഷിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അവധി. കേരളത്തിലെ ബാങ്കുകള്‍ക്ക് ഇത് ബാധകമല്ല.