ഇരട്ട വോട്ട് ആരോപണത്തിൽ ഹൈക്കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
ഇരട്ട വോട്ട് ഉള്ളവരെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്. കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണം. തെരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് തവണ കത്തയച്ചിട്ടും വിഷയത്തിൽ തുടർ നടപടി ഉണ്ടായില്ലെന്നും ചെന്നിത്തല ആരോപിച്ചു
ഹൈക്കോടതി പ്രശ്‌നത്തിൽ ഇടപെടണം. നാല് ലക്ഷത്തിലേറെ ഇരട്ട വോട്ടുകൾ സ്‌ക്രൂട്ട്‌നി കമ്മിറ്റി സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു.