രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്; കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥിക്കും ഇരട്ട വോട്ട്

സംസ്ഥാനമൊട്ടാകെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുന്നതിനിടെ ചെന്നിത്തലക്ക് തന്നെ തിരിച്ചടി. കോൺഗ്രസ് സ്ഥാനാർഥിക്കും എംഎൽഎക്കുമൊക്കെ ഇരട്ട വോട്ട് കണ്ടെത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോട്ടുണ്ടെന്ന് തെളിഞ്ഞു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മക്ക് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 51ാം ബൂത്തിലുമുണ്ട്. പേര് നീക്കാനായി അപേക്ഷ നൽകിയിരുന്നുവെന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിലെന്നും ചെന്നിത്തല ന്യായീകരിക്കുന്നു.

കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. എസ് എസ് ലാലിനും ഇരട്ട വോട്ടുണ്ട്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ 170ാം നമ്പർ ബൂത്തിലാണ് രണ്ട് വോട്ടുള്ളത്. കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ശോഭാ സുബിനും ഇരട്ട വോട്ടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ട വോട്ടുണ്ട്.