Headlines

പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീയപുരം തടിഡിപ്പോയ്ക്ക് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി പന്മന സ്വദേശികളായ സജാദ്, ഹനീഷ്, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. അഞ്ചംഗ സംഘമാണ് കുളിക്കാന്‍ പോയതെന്നും വിവരം. സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. സമീപത്തെ കടവില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും വിവരം. ഒപ്പമുണ്ടായിരുന്ന സുജിത്ത്, ആരീസ് എന്നിവര്‍ കുളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന്…

Read More

പമ്പയാറ്റിൽ കുളിക്കുന്നതിനിടെ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ സജാദ്, ശ്രീജിത്ത്, ഹനീഷ് എന്നിവരാണ് മരിച്ചത്. വീയപുരത്തുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു ഇവർ.

Read More

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5),…

Read More

16കാരിയെ പ്രണയം നടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് 21കാരൻ അറസ്റ്റിൽ

തിരുവനന്തപുരം പെരിങ്ങമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 21കാരൻ അറസ്റ്റിൽ. ചോനമല അമൽ ഭവനിൽ ആരോമലാണ് അറസ്റ്റിലായത്. പതിനാറുകാരിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പെൺകുട്ടിയെയും യുവാവിനെയും കല്ലമ്പലത്ത് നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. തുടർന്ന് ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു;

Read More

സ്പീക്കർക്കെതിരെ മൊഴിയുണ്ടായിട്ടും കേന്ദ്ര ഏജൻസികൾ നടപടികൾ സ്വീകരിക്കുന്നില്ല: ചെന്നിത്തല

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. വ്യക്തമായ മൊഴിയുണ്ടായിട്ടും കേന്ദ്ര ഏജൻസികൾ തുടർ നടപടി സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ കള്ളനും പോലീസും കളിക്കുകയാണ്. ഇ ഡിക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണമെല്ലാം ഇതിന്റെ ഭാഗമാണ്. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് അന്വേഷണമോ തുടർ നടപടികളോ ഉണ്ടാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു സ്പീക്കർ ദുരുദ്ദേശ്യത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചെന്നായിരുന്നു…

Read More

തൃശ്ശൂർ പൂരം മുടങ്ങില്ല; എക്‌സിബിഷൻ നിയന്ത്രണങ്ങളോടെ നടക്കും: മന്ത്രി സുനിൽകുമാർ

തൃശ്ശൂർ പൂരം ഇത്തവണ മുടങ്ങില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. പൂരം എക്‌സിബിഷൻ നിയന്ത്രണങ്ങളോടെ നടക്കും. അതുംസബന്ധിച്ച സംഘാടകർ നൽകിയ നിർദേശം ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ട് എക്‌സിബിഷന് 200 പേർക്ക് മാത്രമേ അനുമതി നൽകാവൂ എന്ന തീരുമാനം അനുവദിക്കില്ല. എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന് സംഘാടക സമിതി മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

കിറ്റ് വൈകിപ്പിച്ച നടപടിയാണ് എതിർത്തത്; അന്നം മുടക്കിയിട്ടില്ലെന്ന് കെ സി വേണുഗോപാൽ

ആരുടെയും അന്നം മുടക്കാൻ യുഡിഎഫ് ശ്രമിച്ചിട്ടെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. കിറ്റ് വിതരണത്തെ എതിർത്തുവന്ന ആരോപണം ശരിയല്ല. വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിർത്തത്. ഇരട്ട വോട്ടിൽ വിവാദം വന്നാൽ പിടിച്ചുനിൽക്കാനാണ് കോൺഗ്രസ് നേതാക്കളുടെ പേരും പട്ടികയിൽ തിരുകി കയറ്റിയതെന്നും വേണുഗോപാൽ ആരോപിച്ചു ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം. പോസ്റ്റൽ വോട്ടിന്റെ കാര്യത്തിലും വലിയ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. ഐഡി കാർഡ് ഇല്ലാത്തവർക്ക് പോലും പോസ്റ്റൽ ബാലറ്റ് നൽകുന്നു. പേരാവൂരിൽ ഇത്…

Read More

ദുരുദ്ദേശ്യത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചു; സ്പീക്കർക്കെതിരെ സ്വപ്‌നയുടെ മൊഴി

സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷിന്റെ മൊഴി. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ളാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചാക്കയിലെ ഫ്ലാറ്റ് തന്റെ ഒളിസങ്കേതമാണെന്നാണ് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നതെന്നും നിരവധി വട്ടം വിളിച്ചിട്ടും താൻ തനിച്ച് പോയിരുന്നില്ലെന്നുമാണ് സ്വപ്നയുടെ മൊഴി. സ്പീക്കറുടെ വ്യക്തി താൽപര്യങ്ങൾക്ക് കീഴ്പ്പെടാതിരുന്നതിനാൽ മിഡിൽ ഈസ്റ്റ് കോളേജിന്റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും സ്വപ്ന മൊഴിയിൽ പറയുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് സ്വപ്നയുടെ മൊഴി ഉൾപെടുത്തിയത്. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെക്കുന്ന…

Read More

കെ കെ രമയെ പിന്തുണക്കുന്നത് ഉപാധികളില്ലാതെയെന്ന് മുല്ലപ്പള്ളി; പ്രതിപക്ഷ നേതാവ് അന്നം മുടക്കിയിട്ടില്ല

ഉപാധികളില്ലാതെയാണ് വടകരയിൽ കെ കെ രമയെ കോൺഗ്രസും യുഡിഎഫും പിന്തുണക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വടകരയിൽ ജയിക്കാമെന്നത് എൽ ഡി എഫിന്റെ ദിവാസ്വപ്‌നം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു കെ കെ രമയ്‌ക്കൊപ്പം സംയുക്തമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ല. ആർഭാടവും ധൂർത്തും നടത്തുന്ന പിണറായിക്ക് ആക്ഷേപം ഉന്നയിക്കാൻ അർഹതയില്ല. പി ആർ ജോലികൾക്കായി ഈ സർക്കാർ ആയിരം കോടി ചെലവഴിച്ചുവെന്നും മുല്ലപ്പള്ളി ആരോപിച്ചു സ്പീക്കർക്കെതിരായ സ്വപ്‌നയുടെ…

Read More

എറണാകുളത്ത് വാടകവീട് കേന്ദ്രീകരിച്ച് കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്റ്റിൽ

എറണാകുളം ഉദയംപേരൂരിൽ കള്ളനോട്ടുകൾ പിടികൂടി. വാടകവീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. സംഭവത്തിൽ ഇരുമ്പനം സ്വദേശി പ്രിയങ്കൻ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു 2000 രൂപയുടെ 86 കള്ളനോട്ടുകളാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്. പ്രതിയെ പോലീസ് ചോദ്യം വരികയാണ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് കള്ളനോട്ട് പിടികൂടിയതെന്നതിനാൽ കേസ് ഗൗരവത്തോടെയാണ് പോലീസ് പരിശോധിക്കുന്നത്.

Read More