വെള്ള, നീല കാർഡുകാർക്ക് സ്‌പെഷ്യൽ അരി നൽകുന്നത് രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സർക്കാർ നിയമനടപടിക്കൊരുങ്ങുന്നു. കൂടാതെ വിഷു കിറ്റ് ഏപ്രിൽ ഒന്ന് മുതൽ നൽകുകയും ചെയ്യും
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിഷു കിറ്റ് നേരത്തെ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ നിർദേശപ്രകാരം ഏപ്രിൽ ഒന്ന് മുതൽ കിറ്റ് വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.
ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ അവധിയാണെങ്കിലും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കാൻ പ്രത്യേക ഉത്തരവിറക്കും. മഞ്ഞ, പിങ്ക് കാർഡുകാർക്ക് കിറ്റ് ആദ്യം നൽകും. വെള്ള, നീല കാർഡുകാർക്ക് കിലോയ്ക്ക് 15 രൂപ നിരക്കിൽ സ്‌പെഷ്യൽ അരി നൽകാനുള്ള തീരുമാനം തടഞ്ഞ നടപടിയെ നിയമപരമായി നേരിടുകയും ചെയ്യും.