അറബിക്കടലിന് തെക്കുപടിഞ്ഞാറും ബംഗാൾ ഉൾക്കടലിൽ ആൻഡമാനിലും അടുത്ത ഇരട്ട ന്യൂനമർദം രൂപമെടുക്കുന്നതായി കാലവസ്ഥാ വിഗദ്ധർ. ഇതോടെ ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കൻ മേഖലകളിൽ ശക്തമായ കാറ്റുണ്ടാകും. കേരളമൊട്ടാകെ പരക്കെ മഴ ലഭിക്കാനും സാധ്യതയുണ്ട്.
ന്യൂനമർദം മലദ്വീപ് ഭാഗത്തേക്ക് നീങ്ങി ദുർബലമാകുമെന്നും വിദഗ്ധർ പറയുന്നു. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ത്യയെ ബാധിക്കില്ല. ഇത് മ്യാൻമറിനെ ലക്ഷ്യമാക്കിയാകും സഞ്ചരിക്കുന്നത്.