വർഷങ്ങളായി വന്യമൃഗ ശല്ല്യവും, കാർഷിക പ്രതിസന്ധിയും നേരിടുന്ന നൂൽപ്പുഴ മേഖലയിൽ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിലെ എം എൽ എക്ക് ഒരു തനത് പദ്ധതി പോലും നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ പറഞ്ഞു

വർഷങ്ങളായി വന്യമൃഗ ശല്ല്യവും, കാർഷിക പ്രതിസന്ധിയും നേരിടുന്ന നൂൽപ്പുഴ മേഖലയിൽ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിലെ എം എൽ എക്ക് ഒരു തനത് പദ്ധതി പോലും നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ പറഞ്ഞു.

ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനായി നടത്തുന്ന സ്ഥാനാർത്ഥി പര്യടനം തിങ്കളാഴ്ച്ച നൂൽപ്പുഴ പഞ്ചായത്തിൽ പൂർത്തീകരിച്ചു.രാവിലെ 9 മണിക്ക് പച്ചാടിയിൽ നിന്ന് ആരംഭിച്ചു.ആദിവാസികൾ കൂടുതൽ തിങ്ങി പാർക്കുന്ന നൂൽപ്പുഴ പഞ്ചായത്തിൽ ജാഥയെ സ്വീകരിക്കാൻ നൂറു കണക്കിന് ആളുകളാണ് എത്തിയത്. ഇതിനെതിരെയുള്ള വിവിധ സ്വീകരണ സ്ഥലങ്ങളിൽ വാദ്യമേളങ്ങളുടെ അകംമ്പടിയോടെയാണ് സ്വീകരിച്ച്.വിവിധ സ്ഥലങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.29 സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ മുക്കുത്തിക്കുന്നിൽ അവസാനിച്ചു. എൽ ഡി എഫ് നേതാക്കളായ പി.ആർ ജയപ്രകാശ്,കെ.ശശാങ്കൻ, P. M ജോയി, T. K ശ്രീജൻ, T.N രവി, ഉനൈസ് കല്ലൂർ, ജോസ് പനമട, ജോസ് തോമസ്, M. Kബാലൻ എന്നിവർ ഒപ്പമുണ്ടായിരുന്നു