യുഡിഎഫിനെ തകർക്കാനുള്ള നീക്കമാണ് സർവേകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോർ പ്രീ പോൾ സർവേയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. തരംഗം എവിടെയാണെന്ന് മെയ് 2ന് മനസ്സിലാകുമെന്നും ചെന്നിത്തല പറഞ്ഞു
സംസ്ഥാനത്ത് ഇടതുതരംഗമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ഇടതുമുന്നണിക്ക് അത്ഭുതകരമായ മുന്നേറ്റമുണ്ടാകുമെന്നാണ് മന്ത്രി എംഎം മണി പറഞ്ഞത്. അതേസമയം യുഡിഎഫിന് ആത്മവിശ്വാസം വർധിച്ചുവെന്നാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്.