മുഖ്യമന്ത്രി പിണറായി വിജയനും അമിത് ഷായും തമ്മിൽ നടന്ന വാക്‌പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരൂഹമായി മരണപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രധാന സാക്ഷി ആരാണെന്നും അമിത് ഷാ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു
സ്വർണക്കടത്ത് കേസ് ആവിയായാൽ അമിത് ഷാ മറുപടി പറയണം. ക്രമിനൽ കുറ്റം ചൂണ്ടിക്കാട്ടിയ അമിത് ഷാ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഉമ്മൻ ചാണ്ടിയും ചോദിച്ചു. സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്ന അമിത് ഷായുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കാനാണ്. കാര്യങ്ങൾ ജനത്തിന് അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
പിണറായിയുടെയും അമിത് ഷായുടെയും പ്രസംഗം എഴുതി തയ്യാറാക്കിയ തിരക്കഥ എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനം. അമിത് ഷായ്ക്ക് അറിയാവുന്ന വിഷയത്തിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ലെന്നും രാമചന്ദ്രൻ ചോദിച്ചു