Headlines

വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം: ചെന്നിത്തല

കൊവിഡ് വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല. കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേർക്ക് വാക്‌സിൻ ലഭ്യമാക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണം 18 വയസ്സ് കഴിഞ്ഞവർക്കും കേന്ദ്രം സൗജന്യമായി വാക്‌സിൻ നൽകുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പല ജില്ലകളിലും വാക്‌സിൻ ലഭിക്കാനില്ലാത്ത അവസ്ഥയാണ്. 45 വയസ്സിന് മുകളിൽ ആദ്യ വാക്‌സിൻ എടുത്തവർക്ക് രണ്ടാം ഡോസ് 90 ദിവസം കഴിഞ്ഞിട്ടും ലഭ്യമല്ലാത്ത അവസ്ഥ പല സ്ഥലത്തുമുണ്ട്. കൊവാക്‌സിൻ ആദ്യ ഡോസ് എടുത്തവർക്ക്…

Read More

കുഴൽപ്പണം കടത്തിയെന്നൊരു കേസ് ബിജെപിക്ക് എതിരെയില്ല; ജയിലിൽ പോകാനും തയ്യാറെന്ന് സുരേന്ദ്രൻ

കൊടകര കുഴൽപ്പണ കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കുഴൽപ്പണം കടത്തി എന്നൊരു കേസ് തങ്ങൾക്കെതിരെയില്ല. ക്രമക്കേടുണ്ടെന്ന് തെളിഞ്ഞാൽ ജയിലിൽ പോകാനും തൂക്കിക്കൊലയ്ക്ക് വിധേയനാകാനും തയ്യാറാണെന്നും സുരേന്ദ്രൻ പറഞ്ഞു കേരളത്തിൽ വ്യാപകമായി ഐ എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് ഡിജിപിയുടെ വെളിപ്പെടുത്തൽ വളരെ ഗൗരവമേറിയ വിഷയമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. കേരളത്തിൽ നിന്നും ഐ എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന വസ്തുത ബിജെപി ആദ്യം മുതൽക്കെ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ്…

Read More

സ്ത്രീധനത്തോട് നോ പറയണം: വിസ്മയയുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു

കൊല്ലം ശാസ്താംകോട്ടയിൽ ഭർതൃപീഡനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ട വിസ്മയയുടെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. വിസ്മയയുടെ കുടുംബാംഗങ്ങളുമായി ഗവർൺ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ എല്ലാ പെൺകുട്ടികളും എന്റെയും മക്കളാണ്. സ്ത്രീധനം പോലെയുള്ള മോശം പ്രവണതകളെ തടയാൻ ശക്തമായ നിയമങ്ങളുണ്ട്. സ്ത്രീധന നിരോധനത്തിൽ ജനങ്ങളും അവബോധിതരാകണം. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷൻമാരുമായി വിവാഹ ബന്ധം വേണ്ടെന്ന് വെക്കാൻ പെൺകുട്ടികൾ തയ്യാറാകണം കേരളത്തിലെ സ്ത്രീകൾ ആത്മവിശ്വാസമുള്ളവരാണ്. പല മേഖലകളിലും കേരളം മുന്നിലാണ്. പക്ഷേ…

Read More

അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; അറസ്റ്റ് വൈകുന്നേരത്തോടെയെന്ന് സൂചന

രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന അർജുൻ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അർജുൻ ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായത്. അഭിഭാഷകർക്കൊപ്പമാണ് അർജുൻ എത്തിയത്. കഴിഞ്ഞാഴ്ച രാമനാട്ടുകരയിൽ അഞ്ച് പേർ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വർണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘങ്ങളിലേക്കും എത്തിച്ചത്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ നേതാവാണ് അർജുൻ ആയങ്കി കേസിൽ ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് കടത്തിയ…

Read More

ജാമ്യം കിട്ടിയാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധ്യത: കുടുംബാംഗങ്ങളെ പ്രതി ചേർത്ത് കിരണിനെതിരെ കുറ്റപത്രം സമർപ്പിക്കും

കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ വിസ്മയയുടേത് കൊലപാതകമാണെന്ന ബന്ധുക്കളുടെ സംശയം മുഖവിലയ്‌ക്കെടുത്ത് പോലീസും. വിസ്മയ ആത്മത്യ ചെയ്തതാണെന്ന മൊഴിയിൽ കിരണും മാതാപിതാക്കളും ഉറച്ച് നിൽക്കുമ്പോഴും ഇത് പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. കേസിൽ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പോലീസ്. കിരണിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് പൊലീസ് നീക്കം. കിരണ്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പരമാവധി തെളിവുകൾ ശേഖരിച്ച് കിരണിനെതിരായ കുറ്റപത്രം…

Read More

സഹകരണ ബാങ്കുകളെ സംശയത്തിന്റെ കരിനിഴലിൽ ആക്കരുത്; അർജുനെതിരെ ആരും പരാതി നൽകിയിട്ടില്ല: എം വി ജയരാജൻ

  സ്വർണം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് അർജുൻ ആയങ്കിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അഥവാ ആരെങ്കിലും പരാതിയുമായി എത്തിയാൽ പോലീസിനെ സമീപിക്കാനാണ് സിപിഎം നിർദേശിക്കുക. സ്വർണം കൊണ്ടുവരാൻ വാഹനം നൽകിയെന്ന നിഗമനത്തിലാണ് സജേഷിനെതിരെ നടപടിയെടുത്തത്. പാർട്ടി അംഗങ്ങൾക്ക് ക്വട്ടേഷൻ ബന്ധമുണ്ടോയെന്ന് പരിശോധിക്കും. സിപിഎം ഭരിക്കുന്ന ബാങ്കുകൾ സ്വർണക്കടത്തിന് നേതൃത്വം നൽകുന്നുവെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കരുത്. സഹകരണ ബാങ്കിലെ ജീവനക്കാരൻ തെറ്റ് ചെയ്താൽ ബാങ്കിന്റെ പേര് പറയരുത്. സഹകരണ ബാങ്കുകൾക്ക് മേൽ…

Read More

ബാറുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും; ബിയറും വൈനും മാത്രം വിൽപ്പന

  സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറക്കും. ബിയറും വൈനും മാത്രം വിൽക്കാനാണ് ബാറുടമകളുടെ തീരുമാനം. മറ്റ് മദ്യം വിൽക്കില്ല. മദ്യത്തിന്റെ ലാഭവിഹിതം ബെവ്‌കോ വർധിപ്പിച്ചതിനാൽ ഒരാഴ്ചയോളം ബാറുകൾ പ്രതിഷേധ സൂചകമായി അടച്ചിട്ടിരുന്നു ബാറുകൾക്ക് നൽകുന്ന മദ്യത്തിന്റെ വെയർ ഹൗസ് ലാഭവിഹിതം എട്ട് ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി ഉയർത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ബാറുകൾ അടച്ചിട്ടിരുന്നത്. സർക്കാർ ചർച്ച നടത്തിയിട്ടും ബാറുടമകൾ വഴങ്ങിയിരുന്നില്ല. തീരുമാനം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ബാറുകൾ തുറക്കുന്നത്. ബിയറുകളുടെ സ്‌റ്റോക്ക് കാലാവധി ആറ് മാസമാണെന്നിരിക്കെ ഇനിയും…

Read More

അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യും

  സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തലവൻ അർജുൻ ആയങ്കിക്ക് ഉപയോഗിക്കാൻ കാർ എടുത്ത് നൽകിയ സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. അർജുൻ ആയങ്കിയുമായുള്ള ബന്ധത്തെ തുടർന്ന് സജേഷിനെ സിപിഎം പുറത്താക്കിയിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് സജേഷ്. ആയങ്കിയും സംഘവും കടത്തിയിരുന്ന സ്വർണം ഇയാൾ കൈകാര്യം ചെയ്തിരുന്നോയെന്ന കാര്യം കസ്റ്റംസ് പരിശോധിക്കും. സ്വർണം കടത്താൻ അർജുൻ ആയങ്കി കരിപ്പൂരിലേക്ക് കൊണ്ടുപോയ കാർ സജേഷിന്റേതായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരം ചെമ്പിലോട് ലോക്കൽ കമ്മിറ്റിയാണ് ഇയാളെ പാർട്ടിയിൽ…

Read More

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി; എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടു, പോലീസും സഹായിച്ചില്ല: ഒളിമ്പ്യൻ മയൂഖ ജോണി

തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്നും വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ മയൂഖ ജോണി. 2016ലാണ് സംഭവം. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതി ഇപ്പോഴും പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണ് എസ് പി പൂങ്കുഴലിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. എന്നാൽ മോശമായ സമീപനമാണ് പോലീസിൽ നിന്നുണ്ടായത്. എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടു. സാമ്പത്തിക-രാഷ്ട്രീയ പിൻബലമുള്ള വ്യക്തിയാണ് പ്രതിയെന്നും…

Read More

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ട് അഭിഭാഷകർക്കൊപ്പമാണ് അർജുൻ ആയങ്കി കസ്റ്റംസ് ഓഫീസിലെത്തിയത്. രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ എത്തണമെന്ന് കാണിച്ച് കസ്റ്റംസ് അർജുന് നോട്ടീസ് നൽകിയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇയാൾ ഒളിവിലായിരുന്നു. ഇതിനാൽ തന്നെ അർജുൻ ചോദ്യം ചെയ്യലിന് എത്തില്ലെന്നായിരുന്നു സൂചന. എന്നാൽ പറഞ്ഞ സമയത്തിനും മുമ്പ് തന്നെ അഭിഭാഷകർക്കൊപ്പം അർജുൻ കസ്റ്റംസ് ഓഫീസിൽ എത്തുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ…

Read More