Headlines

വിസ്മയയുടെ മൂന്ന് ഫോണുകൾ തല്ലി തകർത്തു: വിസ്മയയെ താൻ ക്രൂരമായി മർദ്ദിക്കുമായിരുന്നെന്ന് സമ്മതിച്ച് കിരൺ കുമാർ

  കൊല്ലം: വിസ്മയയെ ക്രൂരമായി മർദിച്ചിരുന്നുവെന്നത് സമ്മതിച്ച് പ്രതി കിരൺ കുമാർ. എന്നാൽ ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവർത്തിച്ചു. മരണം നടന്ന വീട്ടിൽ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഏറെ നേരം ഭാര്യ വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടൗവ്വലുമായി പെൺകുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരൺ മറുപടി നൽകിയില്ല. മരണ ദിവസം താൻ ഭാര്യയെ മർദിച്ചിട്ടില്ലെന്നും വിസ്മയയുടെ മൂന്ന് ഫോണുകൾ തല്ലി തകർത്തുവെന്നും കിരൺ പറഞ്ഞു. കാറിൻ്റെ കാര്യത്തിൽ മാത്രമായിരുന്നില്ല മർദ്ദനമെന്നും തൻ്റെ എതിർപ്പ്…

Read More

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് കൂടുതല്‍ നിയന്ത്രണം വന്നേക്കും: ഇന്ന് അവലോകന യോഗം

  തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം കാര്യമായി കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ല്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വന്നേക്കും. ടിപിആര്‍ 5 ല്‍ താഴെയുള്ള പ്രദേശങ്ങളിൽ‍ ഇളവുകള്‍ അനുവദിക്കും. തൊഴില്‍ മേഖലയിലെ പ്രതിസന്ധി കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.‍ ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താന്‍ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം. സംസ്ഥാനത്ത് ഇന്നലെ 8063 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്…

Read More

അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും; പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇയാളെ ഹാജരാക്കുക. കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അർജുൻ ആയങ്കിയെയും അറസ്റ്റ് ചെയ്തത് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം അർജുൻ ആയങ്കിക്ക് കൈമാറാൻ എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിരുന്നു. ഫോൺ രേഖകകൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ ശേഷം…

Read More

കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദഗ്ധർ മാത്രം: ഗതാഗത മന്ത്രി

  തിരുവനന്തപുരം: കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദഗ്ധരെ മാത്രം ഉൾപ്പെടുത്തി പുന:സംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ധരെ മാത്രം ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിക്കാനുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ സുശീൽ ഖന്ന റിപ്പോർട്ടിൽ, മേഖലയിൽ വൈദഗദ്ധ്യമുള്ളവരെ മാത്രം ഡയറക്ടർ ബോർഡിൽ നിയമിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെടെ…

Read More

ആത്മഹത്യകളല്ല അനീതികള്‍ക്കുള്ള പരിഹാരം; സ്വന്തം ജീവിതത്തിലൂടെ പ്രതികരിക്കണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: ഭര്‍തൃ വീട്ടിലെ പീഡനങ്ങള്‍ സഹിക്കാനാകാതെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും നേരിടാന്‍ ശക്തിയില്ലെന്ന് ചിന്തിക്കുന്നവര്‍ പോലീസിന്റെയും നിയമവ്യവസ്ഥയുടെയും പിന്തുണയുണ്ടെന്ന കാര്യം മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ‘ഏതു തരത്തിലുള്ള പീഡനം നേരിട്ടാലും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടക്കത്തില്‍ തന്നെ മുന്‍കൈ എടുക്കണം. ആത്മഹത്യകളല്ല അനീതികള്‍ക്കുള്ള പരിഹാരമെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും…

Read More

വിഴിഞ്ഞത്തെ അർച്ചനയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം വിഴിഞ്ഞത്ത് അർച്ചനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് സുരേഷ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. ഇന്ന് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഡീസലൊഴിച്ച് തീ കൊളുത്തിയാണ് അർച്ചന ആത്മഹത്യ ചെയ്തത്. എന്നാൽ അർച്ചനയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. സുരേഷ് അർച്ചന മരിക്കുന്നതിന് തലേ ദിവസം വീട്ടിൽ ഡീസൽ വാങ്ങി കൊണ്ടുവന്ന് വെച്ചതിൽ ദുരൂഹതയുണ്ടെന്ന് അർച്ചനയുടെ പിതാവ് ആരോപിച്ചിരുന്നു അർച്ചനയുടേത് പ്രണയ…

Read More

സ്വർണക്കള്ളക്കടത്ത്: അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അർജുന് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് കസ്ര്‌റംസ് പറയുന്നു. ഇന്ന് ചോദ്യം ചെയ്യാൻ നിർദേശിച്ച് കസ്റ്റംസ് അർജുന് നോട്ടീസ് നൽകിയിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ ഇയാൾ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി. പിന്നാലെ അർജുനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അർജുനെതിരായ തെളിവുകൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് നടത്താനും കടത്തിയ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 85,445 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,529 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1593, കൊല്ലം 1306, പത്തനംതിട്ട 438, ആലപ്പുഴ 711, കോട്ടയം 523, ഇടുക്കി 393, എറണാകുളം 1221, തൃശൂർ 1108, പാലക്കാട് 1018, മലപ്പുറം 1104, കോഴിക്കോട് 965, വയനാട് 263, കണ്ണൂർ 391, കാസർഗോഡ് 495 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 96,012 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,87,496 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കൊവിഡ്, 110 മരണം; 11,529 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 8063 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂർ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസർഗോഡ് 513, ആലപ്പുഴ 451, കണ്ണൂർ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം: ചെന്നിത്തല

കൊവിഡ് വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല. കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേർക്ക് വാക്‌സിൻ ലഭ്യമാക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണം 18 വയസ്സ് കഴിഞ്ഞവർക്കും കേന്ദ്രം സൗജന്യമായി വാക്‌സിൻ നൽകുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പല ജില്ലകളിലും വാക്‌സിൻ ലഭിക്കാനില്ലാത്ത അവസ്ഥയാണ്. 45 വയസ്സിന് മുകളിൽ ആദ്യ വാക്‌സിൻ എടുത്തവർക്ക് രണ്ടാം ഡോസ് 90 ദിവസം കഴിഞ്ഞിട്ടും ലഭ്യമല്ലാത്ത അവസ്ഥ പല സ്ഥലത്തുമുണ്ട്. കൊവാക്‌സിൻ ആദ്യ ഡോസ് എടുത്തവർക്ക്…

Read More