Headlines

തിരുവനന്തപുരത്ത് യൂബർ ടാക്‌സി ഡ്രൈവറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

  തിരുവനന്തപുരം ചാക്കയിൽ യൂബർ ടാക്‌സി ഡ്രൈവറെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചാക്കയ്ക്ക് സമീപത്ത് താമസിക്കുന്ന സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലുള്ള രണ്ട് പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല

Read More

കൊടുങ്ങല്ലൂരിൽ കൊവിഡ് ബാധിതനായ പിതാവിനെ കഴുത്തു ഞെരിച്ചു കൊന്ന മകൻ അറസ്റ്റിൽ

തൃശ്ശൂർ കൊടുങ്ങല്ലൂരിൽ കൊവിഡ് ബാധിതനായ പിതാവിനെ കഴുത്തു ഞെരിച്ചു കൊന്ന മകൻ പിടിയിൽ. മേത്തല കുന്നംകുളം പാമ്പിനേഴത്ത് ഉമ്മർ(68)ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ നിസാറിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഉമ്മറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. നിസാറാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികതയുള്ളതായി മനസ്സിലാക്കി. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു. റിപ്പോർട്ടിൽ ഉമ്മർ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. ഞായറാഴ്ച മുതൽ നിസാർ ഒളിവിൽ…

Read More

ഉപാധികളില്ലാതെ വാക്‌സിൻ വിതരണം ചെയ്യാൻ കേരളാ സർക്കാർ; ഉത്തരവ് പുറത്തിറങ്ങി

  ഉപാധികളില്ലാതെ സംസ്ഥാനത്ത് എല്ലാവർക്കും വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനം. പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ നൽകാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ഗുരുതര രോഗമുള്ളവർക്ക് അടക്കം മുൻഗണന തുടരും നിലവിൽ മുൻഗണന വിഭാഗങ്ങൾക്ക് വാക്‌സിൻ ലഭ്യത അനുസരിച്ചാണ് വാക്‌സിൻ വിതരണം നൽകിയിരുന്നത്. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർ, 45 വയസ്സ് കഴിഞ്ഞവർ, 18-45 വയസ്സിന് ഇടയിലുള്ളവർ എന്നിങ്ങനെ വിഭാഗങ്ങളാക്കിയാണ് ഇതുവരെ വാക്‌സിനേഷൻ നടന്നിരുന്നത്. എന്നാൽ വാക്‌സിൻ നയവിതരണത്തിൽ കേന്ദ്രം മാറ്റം വരുത്തുകയും…

Read More

വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

  കൊച്ചി: കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് വാട്ട്സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ്ആപ്പിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ പറയുന്നു. വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു. വാട്സാപ്പ് ഡേറ്റയിൽ കൃത്രിമത്വം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് ഡേറ്റ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്നും ഹർജിയിൽ…

Read More

രാമനാട്ടുകരയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ രണ്ട് പേർ മരിച്ചു

  കോഴിക്കോട് രാമനാട്ടുകരയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈപ്പാസിൽ വെച്ച് ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ചേളാരിക്ക് പോകുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോകുകയായിരുന്ന താർ ജീപ്പുമാണ് കൂട്ടിയിടിച്ചത്. മരിച്ചവർ ജീപ്പ് യാത്രികരാണ്.  

Read More

വടകരയിൽ പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ മുൻ സിപിഎം നേതാക്കൾ അറസ്റ്റിൽ

  പാർട്ടി അംഗമായ വീട്ടമ്മയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ വടകരയിൽ രണ്ട് മുൻ സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാബുരാജ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്നു ലിജീഷ്. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് അംഗമായ യുവതിയെയാണ് ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ആരോപണത്തിന് പിന്നാലെ ഇരുവരെയും സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.

Read More

വിദ്യാർഥികളുടെ എതിർപ്പുകൾക്കിടെ ​സം​സ്ഥാ​ന​ത്തെ സര്‍വകലാശാല പരീക്ഷകള്‍ ഇന്ന് തുടങ്ങും

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ അ​വ​സാ​ന സെ​മ​സ്​​റ്റ​ര്‍ ബി​രു​ദ ​പ​രീ​ക്ഷ​ക​ള്‍​ ഇന്ന്​ ആരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ പരീക്ഷകൾ ഓഫ് ലൈനായി നടത്തണമെന്ന വിദ്യാർഥികളുടെ ആ​വ​ശ്യം ത​ള്ളി​യാ​ണ്​ കേ​ര​ള, എം.​ജി, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​ത്. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ റെഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​വ​സാ​ന സെ​മ​സ്​​റ്റ​ര്‍ ബി​രു​ദ​ പ​രീ​ക്ഷ 30നും ​വി​ദൂ​ര വി​ഭാ​ഗ​ത്തി​ലേ​ത്​ 29നു​മാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. മ​റ്റ്​ മൂ​ന്ന്​ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത്. കോ​വി​ഡ്​ ബാ​ധി​ത​ര്‍​ക്ക്​ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​മ​തി​യി​ല്ല. ഇ​വ​ര്‍​ക്ക്​ പി​ന്നീ​ട്​ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം….

Read More

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ

  തിരുവനന്തപുരം:വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് സ്ഥിരീകരണ നിരക്ക്(ടിപിആർ) അനുസരിച്ച്, പ്രാദേശിക‍ തലത്തിലാണു നിയന്ത്രണവും ഇളവുകളും. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എ, ബി വിഭാഗങ്ങളിലാണ് (ടിപിആർ 16നു താഴെ) ഇളവുകൾ. ഇതിനു മുകളിലുള്ളവ ലോക്‌ഡൗണും ട്രിപ്പിൾ ലോക്ഡൗണും ആണ്. ബാങ്കുകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാമെങ്കിലും ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പൊതു ജനത്തിന് പ്രവേശനമുണ്ടാകില്ല. * അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന കടകളുടെ പ്രവർത്തന…

Read More

ഡിവൈഎഫ്‌ഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

  തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. രണ്ടര മാസത്തിന് ശേഷമാണ് പ്രതിയായ ഡിവൈഎഫ്‌ഐ നേതാവും ബ്ലോക്ക് കമ്മിറ്റി അംഗവുമായ സായ് കൃഷ്ണന്‍ പൂന്തുറ പൊലീസിന് മുന്നിലാണ് കീഴടങ്ങിയത്. പരസ്യ മര്‍ദ്ദനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകയായ പരാതിക്കാരിയെ കയ്യൊഴിഞ്ഞ് സിപിഎം പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. കൂടാതെ പോലീസും ഒത്തുകളിക്കുന്നുണ്ടോ എന്ന സംശയം ഉയർന്നിരുന്നു. വാര്‍ത്ത പുറത്തുവന്നോതടെ കര്‍ശന നടപടി വേണമെന്ന നിര്‍ദ്ദേശം ഉണ്ടാകുകയായിരുന്നു. ഇന്നലെ സിപിഎം ചാല ഏര്യാകമ്മിറ്റി ഓഫീസില്‍ എത്തി…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.03 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.49

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,351 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1734, കൊല്ലം 1013, പത്തനംതിട്ട 389, ആലപ്പുഴ 783, കോട്ടയം 530, ഇടുക്കി 405, എറണാകുളം 1532, തൃശൂർ 1158, പാലക്കാട് 1232, മലപ്പുറം 1290, കോഴിക്കോട് 1049, വയനാട് 229, കണ്ണൂർ 606, കാസർഗോഡ് 401 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,591 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,75,967 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More