‌ഇന്നും സമ്പൂർണ ലോക്ഡൗൺ

കോവിഡ്‌ വ്യാപനം കുറയ്‌ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ‌ഇന്നും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. ടിപിആർ 24ന്‌ മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും. വീടിനടുത്തുള്ള ആരാധനാലയങ്ങളിൽ പോകാം. നിയന്ത്രണങ്ങൾക്കു വിധേയമായി ഒരു സമയം 15 പേർക്ക് മാത്രമാണ് ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുക. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഭക്ഷ്യോല്പന്നങ്ങൾ, പാൽ, പച്ചക്കറി, പഴം, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ അനുവദിക്കും….

Read More

പാർട്ടി പ്രവർത്തകയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു;ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും സിപിഎം പുറത്താക്കി

  കോഴിക്കോട് വടകരയിൽ പാർട്ടി പ്രവർത്തകയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവും ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ആരോപണ വിധേയരായ നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സിപിഎം അറിയിച്ചു. മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡിവൈഎഫ്‌ഐ പതിയേക്കര മേഖലാ സെക്രട്ടറി ലിജീഷ് എന്നിവർക്കെതിരെയാണ് പരാതി പാർട്ടി പ്രവർത്തകയായ വീട്ടമ്മയാണ് പരാതി നൽകിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് മക്കളുടെ അമ്മയായ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ…

Read More

മുണ്ടക്കയത്ത് 12 വയസ്സുകാരിയെ അമ്മ കഴുത്തു ഞെരിച്ച് കൊന്നു

  കോട്ടയം മുണ്ടക്കയത്ത് അമ്മ പന്ത്രണ്ട് വയസ്സുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്നു. കൂട്ടിക്കൽ സ്വദേശി ഷെമീറിന്റെ മകൾ ഷംനയാണ് കൊല്ലപ്പെട്ടത്. അമ്മ ലൈജീനയാണ് കഴുത്തിൽ ഷാൾ മുറുക്കി ഷംനയെ കൊലപ്പെടുത്തിയത്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ലൈജീന കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ലൈജീനക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു.

Read More

വയനാട് മന്ദംകൊല്ലി ബീവറേജിനു സമീപത്തെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: മന്ദംകൊല്ലി ബീവറേജിനു സമീപം ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം മഞ്ഞപ്ര സ്വദേശി സനീഷ്, തമിഴ്‌നാട് സ്വദേശി ലോകനാഥന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബത്തേരി ആനിമൂട്ടില്‍ പീതാംബരനെയാണ് മരിച്ചനിലയില്‍ കണ്ടത്. മദ്യപിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. ബത്തേരി സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐമാരായ മാത്യു, പ്രകാശ്, എ.എസ്.ഐ മാത്യു, എസ്.സി.പി. ഒ ഉദയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  

Read More

പാർട്ടിയുടെ മറവിൽ അര്‍ജുൻ ആയങ്കി നടത്തിയത് ക്വട്ടേഷന്‍ പ്രവര്‍ത്തനം; ജോലിയില്ലെങ്കിലും ആഢംബര ജീവിതം

കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പാർട്ടി ചുമതലകൾ വഹിക്കുന്നില്ലെങ്കിലും സി.പി.എമ്മിനെ മറയാക്കിയാണ് അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡി.വൈ.എഫ്.ഐ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുനെ സ്ഥാനത്തുനിന്നു നീക്കിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുകയും സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രചാരകനാകുകയുമായിരുന്നു. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളാൽ മൂന്നു വര്‍ഷം മുൻപാണ് ഡി.വൈ.എഫ്.ഐ യുടെ ഭാരവാഹിത്വത്തില്‍നിന്ന് അര്‍ജുന്‍ ആയങ്കിയെ നീക്കുന്നത്.പാർട്ടി നേതാക്കളുമായുള്ള ബന്ധവും പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നതും മറ്റു ക്വട്ടേഷന്‍ സംഘങ്ങള്‍ അര്‍ജുനെ…

Read More

പാർട്ടിയുടെ മറവിൽ അര്‍ജുൻ ആയങ്കി നടത്തിയത് ക്വട്ടേഷന്‍ പ്രവര്‍ത്തനം; ജോലിയില്ലെങ്കിലും ആഢംബര ജീവിതം

  കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പാർട്ടി ചുമതലകൾ വഹിക്കുന്നില്ലെങ്കിലും സി.പി.എമ്മിനെ മറയാക്കിയാണ് അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡി.വൈ.എഫ്.ഐ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുനെ സ്ഥാനത്തുനിന്നു നീക്കിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുകയും സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രചാരകനാകുകയുമായിരുന്നു. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളാൽ മൂന്നു വര്‍ഷം മുൻപാണ് ഡി.വൈ.എഫ്.ഐ യുടെ ഭാരവാഹിത്വത്തില്‍നിന്ന് അര്‍ജുന്‍ ആയങ്കിയെ നീക്കുന്നത്.പാർട്ടി നേതാക്കളുമായുള്ള ബന്ധവും പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നതും മറ്റു ക്വട്ടേഷന്‍ സംഘങ്ങള്‍…

Read More

മാധ്യമങ്ങളോട് പ്രതികരിക്കാതെ വീട്ടിൽ അടച്ചിരുന്ന് ജോസഫൈൻ; രാജി ചോദിച്ച് വാങ്ങിയതിൽ സങ്കടം

കൊച്ചി: രാജിക്കാര്യത്തിൽ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെ മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. പാർട്ടി നൽകിയ വിശദീകരണത്തിനപ്പുറം മാദ്ധ്യമങ്ങളോട് ഒന്നും തന്നെ പറയാനില്ലെന്ന് ജോസഫൈൻ പറഞ്ഞു. വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച ശേഷം ഇന്ന് രാവിലെയാണ് ജോസഫൈൻ അങ്കമാലിയിലെ വീട്ടിലെത്തിയത്. രാജിയ്ക്ക് ശേഷം മാദ്ധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന നിലപാടാണ് ജോസഫൈൻ സ്വീകരിച്ചത്. വെള്ളിയാഴ്ച വൈകിട്ടും ഇന്ന് രാവിലെയും പ്രതികരണം തേടിയെങ്കിലും ജോസഫൈൻ മാദ്ധ്യമങ്ങളോട് മുഖം തിരിച്ചു. തന്റെ ഭാഗം പാർട്ടിയിൽ പറഞ്ഞിട്ടുണ്ട്….

Read More

തിരുവനന്തപുരം പാങ്ങോട് മദ്യലഹരിയിൽ രണ്ടാനച്ഛനെ മർദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം പാങ്ങോട് യുവാവ് മദ്യലഹരിയിൽ രണ്ടാനച്ഛനെ മർദിച്ചു കൊലപ്പെടുത്തി. ചന്തക്കുന്ന് നാല് സെന്റ് കോളനി സ്വദേശി ലിജുവാണ് മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. പ്രതി ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ലിജുവിനെ ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലിജു മരിച്ചത്. പിന്നാലെ ഒളിവിൽ പോയ ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

കണ്ണൂർ കൂത്തുപറമ്പിൽ 11 വയസ്സുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ കൂത്തുപറമ്പിൽ പതിനൊന്ന് വയസ്സുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതേരി പന്ത്രണ്ടാം മൈലിലാണ് സംഭവം. മമ്പറം ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അജയ് കൃഷ്ണയാണ് മരിച്ചത്. രക്ഷിതാക്കൾ കുട്ടിയെ വഴക്കുപറഞ്ഞതിന് പിന്നാലെയാണ് സംഭവം. അതേസമയം കൂടുതൽ അന്വേഷണത്തിന് ശേഷമെ യഥാർഥ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറയുന്നു.

Read More

അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി

  സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി. ചെമ്പിലോട് മേഖലാ സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമാണ് സജേഷ്. ഇയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് അർജുൻ സ്വർണക്കടത്തിനായി ഉപയോഗിച്ചതെന്ന് നേരത്തെ വ്യക്തമായിരുന്നു. സജേഷിനെ പുറത്താക്കാത്ത നടപടിയിൽ ഡിവൈഎഫ്‌ഐക്ക് നേരെ വിമർശനമുയർന്നിരുന്നു പിന്നാലെയാണ് നടപടി. അതേസമയം സജേഷിന്റെ കാർ എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്ന് സംബന്ധിച്ച് പോലീസ് വിവരങ്ങൾ തേടുകയാണ്.

Read More