Headlines

സ്ത്രീധന പീഡന വിവരം വീഡിയോ സന്ദേശമായി അയച്ച ശേഷം യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു

തിരുവല്ലൂര്‍: സ്ത്രീധന പീഡനത്തെതുടര്‍ന്ന് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ചു.തമിഴ്നാട്ടിലെ തിരുവല്ലൂര്‍ സ്വദേശിയായ ജ്യോതിശ്രീയാണ് പീഡനം സഹിക്കാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്ന വിവരം വീഡിയോ സന്ദേശമായി ബന്ധുക്കള്‍ക്ക് അയച്ച ശേഷം ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും, ഭര്‍തൃമാതാവും തന്നെ നിരന്തരം സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നും, അതിനാല്‍ അവരാണ് മരണത്തിനുത്തരവാദികളെന്നും ജ്യോതിശ്രീ വീഡിയോയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് തിരുമുല്ലയ്വയ് സ്വദേശിയായ ബാലമുരുകന്‍ ജ്യോതിശ്രീയെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് ബാലമുരുകനും കുടുംബവും ആവശ്യപ്പെട്ട സ്ത്രീധനം ജ്യോതിയുടെ കുടുംബം നല്‍കിയിരുന്നു. അറുപത് പവനും, 25…

Read More

അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തി; നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിൽ

  സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തി. കണ്ണൂർ പരിയാരം കുളപ്പുറത്ത് നിന്നാണ് കാർ കണ്ടെത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ്. വാഹനം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സ്വർണക്കടത്തിനായി അർജുൻ ആയങ്കി ഉപയോഗിച്ചിരുന്നത് ഈ കാറാണ്. നേരത്തെ അഴീക്കോട് ഈ കാർ കണ്ടെത്തിയതായി നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ വരുമ്പോഴേക്കും വാഹനം ഇവിടെ നിന്ന് കടത്തിയിരുന്നു. രണ്ട് ദിവസമായി കാറിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസ് തെളിവ് നശിപ്പിക്കാനായാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 10,905 പേർക്ക് കൊവിഡ്, 62 മരണം; 12,351 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 10,905 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂർ 941, കാസർഗോഡ് 675, ആലപ്പുഴ 657, കണ്ണൂർ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; നൂറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തിരുവനന്തപുരത്ത് 100 കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ചാക്ക ബൈപ്പാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രാവിലെ പൂജപ്പുരയിൽ നിന്ന് 11 കിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് 46 പാക്കറ്റുകളിലായാണ് 100 കിലോയിലധികം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട് സ്വദേശി മുഹമ്മദ് മൊയ്തീനെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറയുന്നു

Read More

രണ്ടാം തരംഗം തീരും മുൻപേ കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം അവസാനിക്കും മുൻപ് തന്നെ കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ.  ഡെൽറ്റപ്ലസ്  വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഡെൽറ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ച് സംസ്ഥാനം പഠനം തുടങ്ങിയെങ്കിലും സമഗ്രമായി സാംപിളുകൾ ലഭിക്കാത്തത് തിരിച്ചടിയാവുകയാണ്. വ്യാപനം കൂടിയ മേഖലകളിൽ പത്ത് മടങ്ങുവരെ പരിശോധന നടത്തിയിട്ടും തുടർച്ചയായ അഞ്ച് ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളിൽ തന്നെയാണ്. കൊവിഡ് രണ്ടാംതരംഗം അവസാനിക്കുകയാണെന്ന…

Read More

ഗാർഹിക പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾ മിസ്ഡ് കോൾ നൽകിയാൽ പോലീസ് അന്വേഷിച്ചെത്തും: ഡിജിപി

ഗാർഹിക പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾ തന്നെ പരാതിപ്പെടാൻ മുന്നോട്ടുവരുന്ന നല്ല പ്രവണത തുടരണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പീഡനങ്ങൾ നേരിടുന്നവർ മിസ്ഡ് കോൾ ചെയ്താൽ പോലീസ് അന്വേഷിച്ചെത്തുമെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. സ്ത്രീധനമെന്ന വിപത്ത് നേരിടാൻ സമൂഹവും തിരുത്തണം. വിസ്മയയുടെ മരണം അടക്കമുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ പഠനത്തിന് വിധേയമാക്കണം. അതിക്രമങ്ങൾ സഹിക്കില്ലെന്ന് നിലപാടെടുത്ത് സ്ത്രീകൾ പരാതിപ്പെടാൻ മുന്നോട്ടുവരണം   കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്നും ഡിജിപി പറഞ്ഞു. വിഷയത്തിൽ ആശങ്കയുണ്ട്. കേരളം വലിയൊരു…

Read More

അർജുൻ ആയങ്കിക്ക് കാർ എടുത്തു നൽകിയ സജേഷിനെതിരെ സിപിഐഎം നടപടി; പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഷൻ

സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കിക്ക് കാർ എടുത്ത് നൽകിയ സജേഷിനെതിരെ നടപടിയുമായി സിപിഐഎമ്മും. സജേഷിനെ പാർട്ടി അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. സിപിഐഎം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ് നേരത്തെ ഡിവൈഎഫ്‌ഐയും സജേഷിനെ പുറത്താക്കിയിരുന്നു. സജേഷിന് ജാഗ്രത കുറവുണ്ടായി എന്നാണ് പാർട്ടി പറയുന്നത്. പാർട്ടിയെ മറയാക്കി ക്വട്ടേഷന് നേതൃത്വം നൽകുന്ന മുഴുവൻ പേരെയും കണ്ടെത്തി നടപടിയെടുക്കാനാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ ക്വട്ടേഷൻ നേതാക്കളെ സഹായിക്കുന്ന…

Read More

മാവോയിസ്റ്റ് വേട്ടയിൽ ഖേദമില്ല, കർത്തവ്യമാണ് ചെയ്തത്: ഡിജിപി ബെഹ്‌റ

  മാവോയിസ്റ്റുകൾക്കെതിരെ നടത്തിയ ആക്രമണത്തിൽ ഖേദമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. താൻ നിയമം അനുസരിച്ചാണ് പ്രവർത്തിച്ചത്. സുരക്ഷിത വനത്തിൽ യൂണിഫോം ധരിച്ചുവരുന്നവർ നിരപാധികളല്ല. കീഴടങ്ങൽ പോളിസിയുടെ ഭാഗമായി ഞങ്ങൾ നിരന്തരം കാര്യങ്ങൾ ചെയ്തു. കൂടുംബത്തിന് പൈസ കൊടുക്കുന്ന ആലോചനകൾ വരെ മുന്നോട്ടുവെച്ചു ചെറിയ അലംഭാവം ഉണ്ടെങ്കിൽ മാവോവാദികൾക്കിടയിലെ തീവ്രസ്വഭാവം കൂടുമെന്നതിൽ സംശയമില്ല. ഞാനെന്റെ കർത്തവ്യമാണ് ചെയ്തത്. മാവോയിസ്റ്റ് വേട്ടയിൽ ഒരു ഖേദവുമില്ലെന്ന് ബെഹ്‌റ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Read More

തെറ്റായ ഒരു ശൈലിയും സിപിഎം പ്രോത്സാഹിപ്പിക്കില്ല: എ വിജയരാഘവൻ

  രാമനാട്ടുകാര സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ സിപിഎം അനുഭാവികളും പ്രതികളായ സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു ശൈലിയും സിപിഎം പ്രോത്സാഹിപ്പിക്കില്ല. അഞ്ച് ലക്ഷം അംഗങ്ങളുള്ള പാർട്ടിയാണ്. ഒരു കോടിയിൽപ്പരം വർഗ ബഹുജന സംഘടനാ പ്രവർത്തകരുമുണ്ട്. സമൂഹം അംഗീകരിക്കാത്ത ഒരു പ്രവർത്തന ശൈലിയും സിപിഎം അംഗീകരിക്കില്ല പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കാത്ത പ്രവർത്തനം ആര് നടത്തിയാലും അവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതാണ് സമീപനം. സിപിഎമ്മുമായി ബന്ധമുള്ളവരില്ല. ഡിവൈഎഫ്‌ഐയുമായി ബന്ധം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അവരെ മാറ്റി…

Read More

കണ്ണൂരിൽ തോക്കും കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

  കണ്ണൂരിൽ തോക്കും കഞ്ചാവുമായി യുവാവ് പിടിയിൽ കണ്ണൂർ സ്വദേശി കെ ജയേഷാണ് എക്‌സൈസ് പിടിയിലായത്. 500 ഗ്രാം കഞ്ചാവ്, നാടൻ തോക്ക്, ഗൂർഖ കത്തി എന്നിവയാണ് ജയേഷിന്റെ പക്കൽ നിന്നും പിടികൂടിയത്. എക്‌സൈസ് സംഘത്തിന്റെ പരിശോധനയിലാണ് യുവാവ് പിടിയിലായത്.  

Read More