ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളില്ല, പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് കൂടുതൽ ഇളവുകൾ ഇല്ല, ചൊവ്വാഴ്ച വീണ്ടും യോഗം

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളില്ല, പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് കൂടുതൽ ഇളവുകൾ ഇല്ല, ചൊവ്വാഴ്ച വീണ്ടും യോഗം തിരുവനന്തപുരം: ടിപിആര്‍ നിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൌണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാല്‍ ഇതിനും അനുമതി നല്‍കിയില്ല. ആരാധനാലയങ്ങളിൽ 15 പേർക്കുള്ള അനുമതി തുടരും. ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തില്‍ നിയന്ത്രണങ്ങളില്‍…

Read More

ജൂൺ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാളെ മുതൽ 30ാം തീയതി വരെ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

Read More

സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ: പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരായ അതിക്രമം, സ്ത്രീധന പീഡനം എന്നിവ തടയാൻ പോലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ ഉറപ്പാക്കണം. അതിനായി പ്രത്യേക കോടതികൾ അനുവദിക്കാനാകുമോയെന്ന് സർക്കാർ പരിശോധിക്കും. ഇത്തരം വിഷയങ്ങളിൽ പോലീസ് കർശന നടപടിയെടുക്കണം. ഗാർഹിക പീഡനമടക്കമുള്ള പ്രയാസങ്ങൾ അനുഭവപ്പെടുന്ന സ്ത്രീകൾക്ക് ഈ വിവരം അറിയിക്കാൻ പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. ഇതിനായി വനിതാ പോലീസ് ഓഫീസർക്ക് പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാൻ സൗകര്യമുണ്ട്. മറ്റ് ഫലപ്രദമായ മാർഗങ്ങളും സ്വീകരിക്കുമെന്നും…

Read More

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്

  സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍,…

Read More

അന്വേഷണം വഴിത്തിരിവിലേക്ക്; കരിപ്പൂർ ടെര്‍മിനലിന് വെളിയില്‍ അര്‍ജുന്‍ കാത്തുനില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

  കോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ നിർണായക കണ്ടെത്തൽ. അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയും സംഘവും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി എന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിന്റെ ടെര്‍മിനലിന് വെളിയില്‍ അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കാത്തുനില്‍ക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തായത്. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് കണ്ണൂരിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂരില്‍ നടന്ന സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഒരു വര്‍ഷക്കാലത്ത് റിപ്പോര്‍ട്ട് ചെയ്ത സ്വര്‍ണ്ണക്കടത്തുകളില്‍…

Read More

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി ഹൈക്കോടതിയെ സമീപിച്ചു

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി ഹൈക്കോടതിയെ സമീപിച്ചു. ബലപ്രയോഗത്തിലൂടെ കോൺവന്റിൽ നിന്നും ഇറക്കി വിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി. കോൺവന്റിനുള്ളിൽ തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയിൽ നിന്നും മദർ സുപ്പീരിയറെ തടയണമെന്നും ലൂസി ഹർജിയിൽ ആവശ്യപ്പെട്ടു. സിസ്റ്റർ ലൂസിയെ കോൺവന്റിൽ നിന്നും പുറത്താക്കാൻ വത്തിക്കാൻ തീരുമാനം വന്നതോടെയാണ് നീക്കം. സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ സഭാ കോടതി ശരിവച്ചിരുന്നു. 2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ്…

Read More

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുമതി തരണം: സർക്കാർ സുപ്രീം കോടതിയിൽ

മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്ന് കേരളം പറയുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കോൺസൽ ജി പ്രകാശ് ആണ് ഹർജി സമർപ്പിച്ചത്. വി ശിവൻകുട്ടി, കെ ടി ജലീൽ, ഇ പി ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവൻ, കെ അജിത് എന്നിവർ കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ്…

Read More

സ്വർണക്കടത്ത് സംഘവുമായി സിപിഎമ്മിന് നേരിട്ട് ബന്ധം: കെ സുരേന്ദ്രൻ

സ്വർണ കള്ളക്കടത്ത് സംഘത്തിന് സിപിഎമ്മുമായി നേരിട്ട് ബന്ധമുണ്ടെന്നത് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കള്ളക്കടത്തിന് ഉപയോഗിച്ച കാർ ഇതവുരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസിന്റെ സഹായത്തോടെയാണ് ക്രിമിനൽ സംഘം കാർ കടത്തിയത്. ഉന്നതനായ സിപിഎം നേതാവിന്റേതാണ് കാർ. സഹകരണ ബാങ്കിലെ ജീവനക്കാരനാണ് ഇയാൾ. സ്വർണ കള്ളക്കടത്ത് പണം സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നതായി കേന്ദ്ര ഏജൻസികൾക്ക് മനസ്സിലാക്കിയിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾക്ക് ലൈക്കടിക്കരുതെന്ന് ഫേസ്ബുക്ക് പ്രസ്താവന ഇറക്കിയ ഡി വൈ എഫ് ഐ നേതാവ് ഹലാൽ-ഇസ്ലാമിക് ബാങ്കിന്റെ കണ്ണൂർ…

Read More

മരംവെട്ടി കടത്തിയ സംഭവം: ഇടുക്കിയിൽ സിപിഐ നേതാവ് അടക്കം മൂന്ന് പേർക്കെതിരെ കേസ്

  ഇടുക്കി സി എച്ച് ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവ് അടക്കം മൂന്ന് പേർക്കെതിരെ കേസ്. കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി ആർ ശശി അടക്കമുള്ളവർക്കെതിരെയാണ് കേസ്. അഞ്ച് ടൺ മരം വെട്ടി കടത്തിയെന്നാണ് കേസ് വി ആർ ശശി, സ്ഥലമുടമ മോഹനൻ, മരംവെട്ടിയ സുധീഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വി ആർ ശശിയുടെ ഏലം സ്‌റ്റോറിലെ ആവശ്യത്തിനാണ് മരം വെട്ടിയത്. എന്നാൽ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളിൽ നിന്ന്…

Read More

അർജുൻ ആയങ്കി 12 തവണ സ്വർണം കടത്തിയെന്ന് കസ്റ്റംസ്

  സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ പോലീസ് തെരയുന്ന അർജുൻ ആയങ്കി 12 തവണ സ്വർണം കടത്തിയെന്ന് കസ്റ്റംസ്. സ്വർണക്കടത്തിൽ കൊടി സുനിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും. കൊടി സുനി ജയിലിലിരുന്ന് കള്ളക്കടത്തിനും സ്വർണ അപഹരണത്തിനും ചുക്കാൻ പിടിച്ചതായാണ് പ്രാഥമിക വിവരം കൊടി സുനിയുടെ സംഘം അർജുന് സംരക്ഷണം കൊടുത്തതായും സംശയിക്കുന്നുണ്ട്. കള്ളക്കടത്ത് സ്വർണം തട്ടിയെടുത്താണ് അർജുൻ ആയങ്കി സ്വർണക്കടത്തിലേക്ക് എത്തിയത്. അതിന് ശേഷമാണ് വിദേശത്ത് നിന്ന് സ്വർണം എത്തിക്കാൻ തുടങ്ങിയത്.

Read More