പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി ഹൈക്കോടതിയെ സമീപിച്ചു. ബലപ്രയോഗത്തിലൂടെ കോൺവന്റിൽ നിന്നും ഇറക്കി വിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി. കോൺവന്റിനുള്ളിൽ തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയിൽ നിന്നും മദർ സുപ്പീരിയറെ തടയണമെന്നും ലൂസി ഹർജിയിൽ ആവശ്യപ്പെട്ടു. സിസ്റ്റർ ലൂസിയെ കോൺവന്റിൽ നിന്നും പുറത്താക്കാൻ വത്തിക്കാൻ തീരുമാനം വന്നതോടെയാണ് നീക്കം.
സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ സഭാ കോടതി ശരിവച്ചിരുന്നു. 2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്