ആലപ്പുഴയിൽ പതിനാറുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  ആലപ്പുഴ വള്ളികുന്നത് 16കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇലിപ്പക്കുളം സ്വദേശി അനിൽകുമാറിന്റെ മകൾ അനഘയാണ് മരിച്ചത്. കിടപ്പ് മുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  

Read More

കുട്ടികളെ ഉപേക്ഷിച്ച് സഹോദരി ഭർത്താവിനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ

കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനെയും കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ സ്വദേശി ഐശ്വര്യ(28), സഹോദരി ഭർത്താവ് സൻജിത്ത് എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. സൻജിത്ത് തന്റെ രണ്ട് കുട്ടികളെയും ഐശ്വര്യ തന്റെ ഒരു കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ചതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ജൂൺ 22ന് ഇരുവരെയും കാണാതാകുന്നത്. ഭർത്താവിന്റെ ബന്ധുവീട്ടിലേക്ക് എന്നുപറഞ്ഞാണ് ഐശ്വര്യ ഇറങ്ങിയത്. ഇവിടെ നിന്ന് സഹോദരി ഭർത്താവായ സൻജിത്തുമായി ഒളിച്ചോടി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇവർ മധുരയിൽ ഉണ്ടെന്ന് കണ്ടെത്തിയതും…

Read More

സി കെ ജാനുവിന് കോഴ: ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയുള്ള ഫോൺ സംഭാഷണം പ്രസീത പുറത്തുവിട്ടു

  സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ അടുത്ത ഫോൺ സംഭാഷണം കൂടി ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ടു. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷുമായി സംസാരിച്ചതിന്റെ ഫോൺ സംഭാഷണമാണ് പുറത്തുവിട്ടത് സുരേന്ദ്രൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ജാനുവിന്റെ കാര്യത്തിന് വേണ്ടിയാണെന്നും പ്രസീത പറയുന്നുണ്ട്. വേണ്ട വിധത്തിൽ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നയാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗണേഷ് ഫോൺ സംഭാഷണത്തിൽ പറയുന്നു. നേരത്തെ കെ…

Read More

സുൽത്താൻ ബത്തേരി മന്ദംക്കൊല്ലി ബീവറേജിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

സുൽത്താൻ ബത്തേരി മന്ദംക്കൊല്ലി ബീവറേജിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ബത്തേരി സ്വദേശിയായ ആനിമൂട്ടിൽ വീട്ടിൽ പീതാംബരൻ (62) ആണ് കൊല്ലപ്പെട്ടത്. ബത്തേരിയിലെ ഒരു കെട്ടിട ഉടമയായ ഇയാൾ മുമ്പ് ആലപ്പി പാഴ്സൽ സർവീസ് എന്ന സ്ഥാപനം നടത്തിയിരുന്നു.

Read More

ഇന്ധനവില ഇന്നും വർധിച്ചു: സംസ്ഥാനത്ത് പെട്രോളിന് 100 രൂപ കടന്നു, ഒരു വർഷത്തിനിടെ 28 രൂപയുടെ വർധനവ്

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസർകോടും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമായി. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമായി ഒരു വർഷത്തിനിടെ പെട്രോളിന് 72 രൂപയും ഡീസലിന് 28 രൂപയുമാണ് വർധിച്ചത്. ഈ മാസം 15 തവണയാണ്…

Read More

ലോക്ക് ഡൗൺ ഇളവുകൾ: ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും

തിരുവനന്തപുരം: ലോക്ക് ഡൗൺ അവലോകനം ചെയ്യാൻ ഇന്ന് യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയില്ലെന്നാണ് വിവരം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ ചൊവ്വാഴ്ച സർക്കാർ അനുമതി നൽകിയിരുന്നു. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്ക് പ്രവേശിക്കാനായിരുന്നു അനുമതി നൽകിയത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൂടി ബാങ്കുകൾക്ക് പ്രവർത്തിക്കാനും അനുമതി നൽകിയിരുന്നു.

Read More

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സർവീസിന് മാത്രം ഇളവ്

  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശയ് മേഖലയിൽ ഉള്ളവർക്ക് മാത്രമാണ് ഇളവുകൾ. സ്വകാര്യ ബസുകൾ ഓടില്ല. കെ എസ് ആർ ടി സി അവശ്യം സർവീസുകൾ മാത്രം നടത്തും. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി അനുവദിക്കും. പാഴ്‌സൽ സർവീസുണ്ടാകില്ല നിർമാണ മേഖലയിൽ ഉള്ളവർക്ക് മുൻകൂട്ടി പോലീസിൽ അറിയിച്ച് പ്രവർത്തി നടത്താം. അതേസമയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. ടിപിആറിൽ ചെറിയ വർധനവുണ്ടായ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾക്ക്…

Read More

വയനാട് സുൽത്താൻ ബത്തേരി മന്ദംകൊല്ലിയിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; സംഭവത്തിൽ രണ്ട് പേർ പൊലിസ് കസ്റ്റഡിയിൽ

വയനാട് സുൽത്താൻ ബത്തേരി മന്ദംകൊല്ലിയിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.സംഭവത്തിൽ രണ്ട് പേർ പൊലിസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ച ഒന്നരയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശു പത്രിയിലേക്ക് മാറ്റി. മന്ദം കൊല്ലി ബീവറേജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലിസ് തുടർ നടപടികൾ സ്വീകരിക്കുന്നു.

Read More

സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകര്‍ മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിക്കണം: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും തങ്ങളുടെ മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. തിരുവനന്തപുരം പട്ടം ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സയന്‍സ് ലാബിന്റെയും സ്‌കൂള്‍ വെബ്സൈറ്റിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകയുപയോഗിച്ച് പൂര്‍ത്തിയാക്കിയ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി,…

Read More

ഡെൽറ്റ പ്ലസ് വൈറസ് ബാധ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ; ഇതുവരെ 50 പേർക്ക് സ്ഥിരീകരിച്ചു

രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് വ്യാപനവും. ഇതുവരെ 50 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 സംസ്ഥാനങ്ങളിലായാണ് 50 പേർക്ക് കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലായി ഉള്ളത്. ഡൽഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെൽറ്റ പ്ലസിന്റെ 50 ശതമാനത്തലധികവും.  

Read More