Headlines

കൊല്ലത്ത് കാണാതായ രണ്ട് യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

  കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ കാണാതായ രണ്ട് യുവതികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. ആര്യ(23)യുടെ മൃതദേഹമാണ് ലഭിച്ചത്. നേരത്തെ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ ഇവരുടെ ബന്ധുവായ ഗ്രീഷ്മക്കായി തെരച്ചിൽ തുടരുകയാണ്. ഇരുവരും ഇത്തിക്കരയാറ്റിൽ ചാടുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇത്തിക്കരയാറ്റിന്റെ സമീപത്ത് കൂടി ഇവർ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ മാതാവ് രേഷ്മ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്….

Read More

വൈകിയെങ്കിലും ഉചിതമായ തീരുമാനം: ജോസഫൈന്റെ രാജിയിൽ പ്രതിപക്ഷ നേതാവ്

  വനിതാ കമ്മീഷൻ സ്ഥാനത്ത് നിന്നുള്ള എം സി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജി നേരത്തെ ആകാമായിരുന്നു. വനിതാ കമ്മീഷൻ പാവപ്പട്ട പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകണം. ജോസഫൈന്റെ പ്രസ്താവന വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തു ന്യായീകരണ ക്യാപ്‌സൂളുകൾ ഇറക്കി രക്ഷിക്കാൻ ചിലർ ശ്രമിച്ചു. വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാണെന്നും സതീശൻ പറഞ്ഞു. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് എം സി ജോസഫൈന്റെ രാജി ആവശ്യപ്പെട്ടത്.

Read More

മാവോയിസ്റ്റ് കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് സി കെ രാജീവനെതിരെ ജയില്‍ അതികൃതരുടെ ഭാഗത്ത് നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി രാജീവന്റെ ഭാര്യയും ആദിവാസി സമരസംഘം സെക്രട്ടറിയുമായ എം.തങ്കമ്മ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

കല്‍പ്പറ്റ: മാവോയിസ്റ്റ് കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് സി കെ രാജീവനെതിരെ ജയില്‍ അതികൃതരുടെ ഭാഗത്ത് നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി രാജീവന്റെ ഭാര്യയും ആദിവാസി സമരസംഘം സെക്രട്ടറിയുമായ എം.തങ്കമ്മ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.സി കെ രാജീവനെ സോപ്പ് ആവശ്യപ്പെട്ടതിനും ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പരാതിപ്പെട്ടതിനും അതിസുരക്ഷാ ജയിലിലേക്ക് മാറ്റുവാനാണ് തീരുമാനമെന്ന് അറിയുന്നു. 2020 ഓക്ടോബറില്‍ വയനാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത രാജീവനെ ആദ്യഘട്ടത്തില്‍ മാനസിക രോഗിയോടൊപ്പം പാര്‍പ്പിക്കുകയും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും…

Read More

എം.സി.ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു

    ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്. വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് എം.സി ജോസഫൈൻ വനിത കമ്മീഷൻ സ്ഥാനം രാജിവെച്ചു. ചാനൽ പരിപാടിക്കിടെ ​ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ കടുത്ത വിമര്‍ശനമാണ് ഉയർന്നത്. വിവാദ പരാമര്‍ശത്തെ കുറിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ എം.സി ജോസഫൈന്‍…

Read More

മരംമുറി കേസ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  കൽപ്പറ്റ: മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികളിലൊരാളായ റോജി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം റവന്യൂ വനം വകുപ്പുകള്‍ തമ്മിലുള്ള പോരില്‍ താന്‍ ബലിയാടായതാണെന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചതെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതികള്‍ ഉന്നയിക്കുന്ന വാദം. പ്രതികള്‍ മുറിച്ച്‌ കടത്തിയത് കോടിക്കണക്കിന് രൂപയുടെ മരങ്ങളാണെന്നും അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവില്‍…

Read More

കഴക്കൂട്ടത്ത് 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി; യുവാവ് ഒളിവിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് പതിനാറുകാരിയെ യുവാവ് പ്രണം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. ഓൺലൈൻ വഴി പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരം പോലീസ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് ഒളിവിലാണ്. പൂന്തുറ സ്വദേശിയാണ് പ്രതി  

Read More

സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നു: ആരോപണവുമായി സുചിത്രയുടെ ബന്ധുക്കൾ

ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ആലപ്പുഴ വള്ളികുന്നത്ത് തുങ്ങിമരിച്ച 19കാരി സുചിത്രയുടെ മാതാപിതാക്കൾ. സ്ത്രീധനത്തിന് വേണ്ടി ഭർതൃവീട്ടുകാർ സുചിത്രയെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് ഇവർ പറയുന്നു. സ്വർണത്തിനും കാറിനും പുറമെ പത്ത് ലക്ഷം രൂപ കൂടി ഇവർ ആവശ്യപ്പെട്ടിരുന്നു മൂന്ന് മാസം മുമ്പാണ് സുചിത്രയുടെ വിവാഹം കഴിഞ്ഞത്. സ്ത്രീധനമായി പറഞ്ഞുറപ്പിച്ച സ്വർണവും കാറും നൽകിയാണ് വിവാഹം നടത്തിയത്. എന്നാൽ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് ഭർത്താവ് വിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇത് നൽകാൻ വൈകിയതിന്റെ പേരിൽ സുചിത്ര നിരന്തരം പീഡനത്തിന്…

Read More

നിങ്ങളുടെ പുരാണം കേൾക്കാൻ സമയമില്ല: മറ്റൊരു പരാതിക്കാരിയോടും കയർത്തു സംസാരിച്ച് ജോസഫൈൻ

വിവാദ പരാമർശത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മറ്റൊരു പരാതിക്കാരിക്ക് എതിരെയും ഇവർ കയർത്തു സംസാരിക്കുന്ന ശബ്ദരേഖ കൂടി പുറത്തുവന്നു. കൊല്ലം സ്വദേശിനിയോടാണ് ഇവർ കയർത്തു സംസാരിക്കുന്നത്. തന്നെയും കുട്ടികളെയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭർത്താവിനെതിരെയായിരുന്നു യുവതിയുടെ പരാതി. എന്നാൽ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേൾക്കാൻ സമയമില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈൻ പറയുന്നു. സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കുമെന്നും ജോസഫൈൻ ചോദിക്കുന്നു  

Read More

കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ: അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്

കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ സംഘത്തലവൻ കണ്ണൂരിലെ അർജുൻ ആയങ്കിക്ക് കസ്റ്റംസിന്റെ നോട്ടീസ്. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷഫീഖിന്റെ കൂട്ടാളിയാണ് അർജുനെന്ന് കസ്റ്റംസ് സംശയിക്കുന്നു. മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അന്വേഷണ സംഘം അപേക്ഷ നൽകും. പത്ത് ദിവസത്തേക്കാണ് ഷഫീഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. നാല് വർഷത്തോളം സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമായി അർജുൻ പ്രവർത്തിക്കുന്നുണ്ട്. കോടികളുടെ സ്വർണം ഇയാൾ ഇതിനോടകം പിടിച്ചുപറിച്ചതായാണ്…

Read More

വനിതാ കമ്മീഷന്റെ വിശ്വാസ്യത എം സി ജോസഫൈൻ തകർത്തു: പ്രതിപക്ഷ നേതാവ്

വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷൻ അധ്യക്ഷ തകർത്തുവെന്ന് സതീശൻ ആക്ഷേപിച്ചു വിഷയം ജോസഫൈന്റെ പാർട്ടിയും സർക്കാരും ഗൗരവമായി കാണണം. കമ്മീഷൻ അധ്യക്ഷയോട് ദേഷ്യമല്ല, സഹതാപമാണ് തനിക്ക് തോന്നുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വേദനിപ്പിക്കുന്ന പുരുഷൻമാരെയും കുടുംബത്തെയും സമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും സതീശൻ പറഞ്ഞു. സ്ത്രീകൾ കൂടുതൽ ധീരരാകകണം. ആത്മഹത്യയല്ല അവസാന വഴി. സമൂഹം ഒപ്പമുണ്ടെന്നും സതീശൻ…

Read More