കോട്ടയം കടുത്തുരുത്തിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം കടുത്തുരുത്തിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ സ്വദേശി ദീപയാണ്(35)മരിച്ചത്. മാവടി സ്വദേശി പ്രസാദിന്റെ ഭാര്യയാണ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കോട്ടയം കടുത്തുരുത്തിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ സ്വദേശി ദീപയാണ്(35)മരിച്ചത്. മാവടി സ്വദേശി പ്രസാദിന്റെ ഭാര്യയാണ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വിസ്മയയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് സംഘം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെയും ഫോറൻസിക് ഡയറക്ടറുടെയും മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്ന് ഡോക്ടർമാരുടെയും ഫോറൻസിക് ഡയറക്ടർ ശശികലയുടെയും മൊഴികളാണ് ശേഖരിച്ചത്. ശുചിമുറിയുടെ ജനാലയിൽ കെട്ടിയിരുന്ന തോർത്ത് കഴുത്തിൽ മറുക്കിയാണ് വിസ്മയ മരിച്ചത്. ഇത് വിസ്മയ സ്വയം ചെയ്തതാണോ അതോ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്ന ചോദ്യത്തിനാണ് ഡോക്ടർമാരിൽ നിന്ന് പോലീസ് ഉത്തരം തേടിയത്. വിസ്മയയുടെ കഴുത്തിലെ പാടുകൾ, അതിന്റെ ആഴം, സ്വയം തൂങ്ങുമ്പോഴും…
പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ നടപടി ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. ജോസഫൈനെതിരെ നടപടി സ്വീകരിക്കണമോയെന്ന കാര്യവും യോഗം ചർച്ച ചെയ്യും. വിഷയത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും ഇവർക്കെതിരെ സംസ്ഥാനത്ത് തന്നെ പ്രതിഷേധം ശക്തമാകുകയാണ് സിപിഎം നേതാക്കളാരും തന്നെ ജോസഫൈനെ ന്യായീകരിച്ച് രംഗത്തുവന്നിട്ടില്ല. പാർട്ടി അണികളിൽ നിന്ന് പോലും വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ വിമർശനം ഉയരുകയാണ്. കാലാവധി തീരാൻ…
തിരുവനന്തപുരം: വിവാദ പ്രസ്താവന നടത്തിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. ജോസഫെനെതിരെ ആദ്യസമരം പ്രഖ്യാപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്ത് എത്തി. വനിത കമ്മീഷന്‍ അധ്യക്ഷയെ വഴിതടയുമെന്നും അവര്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു . കെപിസിസി പ്രസിഡന്റായ ശേഷമുള്ള കെ. സുധാകരന്റെ ആദ്യ സമര പ്രഖ്യാപനമാണിത്. വിഷമം പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പ്രതികരിച്ച ജോസഫൈനെ ഇനിയും വനിതാ കമ്മീഷന്‍ അധ്യക്ഷ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും…
സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കുന്നതിനുള്ള പട്ടികയിൽ നിന്ന് ടോമിൻ ജെ തച്ചങ്കരിയെ ഒഴിവാക്കി. വിജിലൻസ് ഡയറക്ടർ എസ് സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മീഷണർ അനിൽകാന്ത്, അഗ്നിരക്ഷാ സേനാ മേധാവി ഡോ. ബി സന്ധ്യ എന്നിവർ അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അവസാന മൂന്നംഗ പട്ടികയിൽ നിന്നാകും പുതിയ പോലീസ് മേധാവിയെ നിയമിക്കുക ബി സന്ധ്യക്കാണ് കൂടുതൽ സാധ്യത കാണുന്നത്. 30 വർഷം സേവനം പൂർത്തിയാക്കിയ ഒമ്പത് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാനം യു.പി.എസ്.സിക്ക് കൈമാറിയത്. നിലവിൽ…
തിരുവനന്തപുരം: ഏറെ വിവാദമുണ്ടാക്കിയ പ്രസ്താവനയെ തുടര്‍ന്ന് സംസ്ഥാന വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും എം.സി ജോസഫൈനെ മാറ്റുമെന്ന് സൂചന. പരാതി പറയാന്‍ വിളിച്ച യുവതിയോട് നിഷേധാത്മകമായ നിലപാട് സ്വീകരിച്ച ജോസഫൈന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. സമൂഹത്തിന്റെ വിവിധകോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് വനിത കമ്മിഷന്‍ അദ്ധ്യക്ഷയ്‌ക്കെതിരെ ഉയരുന്നത്.സര്‍ക്കാരിന് നാണക്കേടുണ്ടായ വിഷയത്തില്‍ കടുത്ത നടപടി തന്നെയുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുമ്പും ജോസഫൈന്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. സിപിഎം നേതാവും മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി.കെ…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറായി. സുധേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍ കാന്ത് എന്നിങ്ങനെ മൂന്നുപേരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഡല്‍ഹിയില്‍ ചേര്‍ന്ന യു.പി.എസ്.സി യോഗത്തിലാണ് പട്ടിക തയ്യാറാക്കിയത്. ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെ ഒമ്പത് പേരുടെ പട്ടികയാണ് കേരളം കൈമാറിയിരുന്നത്. ഇതിൽ നിന്ന് ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും പങ്കെടുത്ത യോഗം മൂന്ന് പേരെ തെരഞ്ഞെടുക്കുകയായിരുന്നു. ബി. സന്ധ്യ, അനിൽ കാന്ത് എന്നിവരിൽ ഒരാളെ സംസ്ഥാന സർക്കാർ പോലീസ് മേധാവിയായി…
കൊച്ചി: കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, കമ്മീഷന്റെ നിയമനം അസാധുവാക്കണമെന്നുമാണ് ഇഡിയുടെ വാദം. അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കമ്മീഷനെ നിയമിച്ചു എന്ന് ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർക്കെതിരെ സ്വർണ്ണക്കടത്ത് കേസിൽ മൊഴിനൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി എന്ന് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് അസാധാരണ…
ഗാർഹിക പീഡനത്തിന് ഇരയായ യുവതിയോട് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. ഖേദം പ്രകടിപ്പിച്ചുള്ള കുറിപ്പ് ജോസഫൈൻ പുറത്തിറക്കി. കുട്ടിയോട് സംസാരിച്ചത് ഒരു അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണെന്ന് ജോസഫൈൻ പറയുന്നു അവർ സംസാരിച്ചത് കുറഞ്ഞ ശബ്ദത്തിൽ ആയിരുന്നതിനാൽ വ്യക്തമായി കേൾക്കാൻ സാധിച്ചിരുന്നില്ല. അവർ പോലീസിൽ പരാതി നൽകാത്തതിലുള്ള ആത്മ രോഷത്തിലാണ് അങ്ങനെ സംസാരിക്കേണ്ടി വന്നത്. അങ്ങനെ പറയേണ്ടിയിരുന്നില്ലെന്് ബോധ്യപ്പെട്ടു. തന്റെ വാക്കുകൾ മുറിവേൽപ്പിച്ചെങ്കിൽ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജോസഫൈൻ പറയുന്നു.
സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,469 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1718, കൊല്ലം 470, പത്തനംതിട്ട 245, ആലപ്പുഴ 820, കോട്ടയം 655, ഇടുക്കി 472, എറണാകുളം 2006, തൃശൂർ 1185, പാലക്കാട് 1011, മലപ്പുറം 904, കോഴിക്കോട് 888, വയനാട് 245, കണ്ണൂർ 433, കാസർഗോഡ് 417 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,859 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,41,436 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….