Headlines

കോവിഡ് മൂന്നാം തരംഗം; രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സേവനമുണ്ടാകുമോ: രാം ഗോപാൽ വർമ്മ

  മുംബൈ: കോവിഡ് മൂന്നാം തരംഗത്തിലെങ്കിലും രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സേവനമുണ്ടാവുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംവിധായകൻ രാം ഗോപാൽ വർമ്മ. ട്വിറ്ററിലൂടെയാണ് സംവിധായകൻ ഇക്കാര്യം ചോദിച്ചത്. ഇന്ത്യയിൽ ലോകത്തിലെ തന്നെ വലിയ പ്രതിമയും, സ്റ്റേഡിയവും എല്ലാമുണ്ട്. പക്ഷെ ചെറിയ രീതിയിലെങ്കിലും മെച്ചപ്പെട്ട ആരോഗ്യ സേവനമില്ലെന്നാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്. ‘മോദി ജി, നമുക്ക് ലോകത്തിലെ തന്നെ വലിയ പ്രതിമയുണ്ട്, വലിയ സ്റ്റേഡിയമുണ്ട്. അതുപോലെ നമുക്ക് വലിയ തെരഞ്ഞെടുപ്പ് റാലികളും ഉണ്ടായിരുന്നു. പിന്നെ…

Read More

പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ: നാളെ ഒപി ബഹിഷ്‌ക്കരിക്കാൻ തീരുമാനം

ആലപ്പുഴ: ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍. നാളെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും കെജിഎംഒഎ ബഹിഷ്‌കരിക്കും. രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച്‌ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഈ വിഷയം ഉന്നയിച്ച്‌ കെജിഎംഒഎ നടത്തി…

Read More

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: സിബി മാത്യൂസ് അടക്കം  18 പേരെ പ്രതി ചേർത്ത് സിബിഐ എഫ് ഐ ആർ

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ എഫ് ഐ ആർ സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ് ഐ ആറിൽ സിബി മാത്യൂസും ആർ. ബി ശ്രീകുമാറും കെ കെ ജോഷ്വയും അടക്കം 18 പേരെ പ്രതി ചേർത്തിട്ടുണ്ട്. ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതിയാണ് നിർദേശം നൽകിയത്. മെയ് മാസത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേരളാ പോലീസിലെയും ഐബിയിലെയും 18 ഉദ്യോഗസ്ഥരെയാണ് സിബിഐ പ്രതി ചേർത്തിരിക്കുന്നത്….

Read More

ഇടുക്കിയിൽ യുവതി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി ഉപ്പുതുറയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മാട്ടുക്കട്ട അറഞ്ഞനാൽ അമൽ ബാബു(27)വാണ് അറസ്റ്റിലായത്. മാര്ച്ച് 29നാണ് അമലിന്റെ ഭാര്യ ധന്യയെ(21) ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമൽ ജോലിക്ക് പോയതിന് പിന്നാലെയായിരുന്നു സംഭവം. ധന്യക്ക് ശാരീരിക മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നതായി ധന്യയുടെ പിതാവ് പരാതി നൽകിയിരുന്നു.

Read More

രാഹുൽ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തും

  രാഹുൽ ഗാന്ധിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും തെരഞ്ഞെടുത്ത രീതികൾ അടക്കം ഹൈക്കമാൻഡ് തീരുമാനങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നേരത്തെ രമേശ് ചെന്നിത്തലുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ തങ്ങളുടെ അഭിപ്രായം പരിഗണിക്കാത്തതിലെ അതൃപ്തി ഉമ്മൻ ചാണ്ടി രാഹുലിനെ അറിയിക്കും. കെപിസിസി പുനഃസംഘടന നടക്കുമ്പോൾ നേതാക്കൾ തഴയപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടേക്കും.  

Read More

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

  പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു മഞ്ചേരി സബ് ജയിലിൽ വെച്ച് ഇന്നലെ രാത്രിയാണ് ഇയാൾ കൊതുകുതിരി കഴിച്ചത്. ഛർദിക്കുന്നത് കണ്ടതിനെ തുടർന്ന് ജയിൽ ഉദ്യോഗസ്ഥർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ദൃശ്യയുടെ അച്ഛന്റെ കട കത്തിച്ച കേസിൽ ഇന്ന് കസ്റ്റഡിയിൽ വാങ്ങി ഇയാളെ തെളിവെടുപ്പിന് കൊണ്ടുവരാനിരിക്കുകയായിരുന്നു. പിടിയിലായതിന് പിന്നാലെ ഇയാൾ…

Read More

ഇന്ധനവില ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു

  തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും,ഡീസലിന് എട്ട് പൈസയുമാണ് വർദ്ധിപ്പിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായി പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ ഇന്ന് പെട്രോൾ വില 100.04. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 99 രൂപ 88 പൈസയും, ഡീസലിന് 95 രൂപ 62 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 97 രൂപ 98 പൈസയും, ഡീസലിന് 94 രൂപ 79 പൈസയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില…

Read More

ഒന്നര മാസത്തിന് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു

  ഒന്നര മാസത്തിന് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുള്ളത്. പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനം ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴി ദിവസം 300 പേർക്ക് പ്രവേശനാനുമതിയുണ്ട്. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്. ടിപിആർ 16 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. ടിപിആർ 16-24 ശതമാനത്തിൽ ഇടയിലുള്ള സ്ഥലത്ത് 25 ശതമാനം…

Read More

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകൾ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ല്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കും. സര്‍ക്കാര്‍ ഓഫീസുകളും പകുതി ജീവനക്കാരുമായി തുറന്ന് പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു.16 ശതമാനത്തില്‍ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കും. ഒരുസമയം, പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശന അനുമതി. ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16-ല്‍ താഴെയുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍…

Read More

ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല: മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കളക്ടർ

  കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ജില്ലാ കളക്ടർ. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ വാർഡുകളെ ക്രിറ്റിക്കൽ കണ്ടെയിൻമെന്റ് സോൺ, കണ്ടെയിൻമെന്റ് സോൺ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കോർപ്പറേഷൻ പരിധിയിൽ നിലവിൽ 60 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും 30 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും ക്രിറ്റിക്കൽ കണ്ടെയിൻമെന്റ് സോണായും കോർപ്പറേഷൻ പരിധിയിൽ നിലവിൽ 30 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും 10 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും കണ്ടെയിൻമെന്റ്…

Read More