Headlines

നഷ്ടം സഹിച്ച് മദ്യവില്‍പ്പനയില്ല: സംസ്ഥാനത്ത് ബാറുകള്‍ അടഞ്ഞു തന്നെ

  തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും. ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബെവ്‌കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വെയര്‍ഹൗസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ മദ്യത്തിന്റെ പാഴ്‌സല്‍ വില്‍പ്പന നഷ്ടമാണെന്ന ബാറുടമകളുടെ ആക്ഷേപം ന്യായമാണെങ്കിലും, ഉടന്‍ തീരുമാമെടുക്കാനാകില്ലെന്ന് നികുതിസെക്രട്ടറി ചര്‍ച്ചയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തലത്തിലുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് ബാറുടമകളെ അറിയിച്ചു. എന്നാല്‍ നഷ്ടം സഹിച്ച് മദ്യവില്‍പ്പനയില്ലെന്ന് ബാറുടമകള്‍ വ്യക്തമാക്കി. മദ്യം വാങ്ങുന്ന…

Read More

കെപിസിസിയിൽ ഇനി 51 അംഗ ഭാരവാഹികൾ, പൊളിറ്റിക്കൽ സ്‌കൂൾ: വൻ തീരുമാനങ്ങളുമായി കെ സുധാകരൻ

  കോൺഗ്രസിലെ ജംബോ കമ്മിറ്റിയിൽ പൊളിച്ചെഴുത്തുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. 51 അംഗ ഭാരവാഹി കമ്മിറ്റി മതിയെന്ന് രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ ധാരണയായതായി കെ സുധാകരൻ അറിയിച്ചു. കെപിസിസി പ്രസിഡന്റ്, മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർ, മൂന്ന് വൈസ് പ്രസിഡന്റ്, 15 ജനറൽ സെക്രട്ടറി, ഒരു ട്രഷറർ എന്നീ നിലകളിലാണ് കെപിസിസിയിലെ ഭാരവാഹികൾ. സ്ത്രീ, ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തും. സ്ത്രീകൾക്കും എസ് സി, എസ് ടി വിഭാഗത്തിലെ നേതാക്കൻമാർക്കും 10 ശതമാനം സംവരണം നൽകുമെന്നും സുധാകരൻ പറഞ്ഞു…

Read More

ഇന്നലെ​ മാത്രം ലഭിച്ചത് ഇരുന്നൂറോളം പരാതികള്‍; ‘അപരാജിത’യില്‍ പരാതി പ്രളയം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സ്​ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ഉൾപ്പെടെ ആറു പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ത്രീധനപീഡന പരാതികൾ അറിയിക്കാൻ​ സ്​റ്റേറ്റ്​ നോഡല്‍ ഓഫീസര്‍ ആര്‍ നിശാന്തിനിയെയും ‘അപരാജിത ഓണ്‍ലൈന്‍’ സംവിധാനത്തെയും സജ്ജമാക്കിയാതായി മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇന്നലെ മാത്രം ഇരുന്നൂറോളം പരാതികള്‍ ആണ് അപരാജിതയ്ക്ക് ലഭിച്ചത്. ഏകദേശം 108 പരാതികൾ ഫോണിലൂടെ ലഭിച്ചപ്പോൾ 76 പരാതികള്‍ ഇമെയില്‍ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഭിച്ച പരാതികളിന്മേല്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന്​ പൊലീസ്​…

Read More

മാധ്യമപ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു.54 വയസ്സായിരുന്നു. ഉറക്കത്തിനിടയിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കവടിയാർ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. കോട്ടണ്‍ഹില്‍ സ്‌കൂള്‍ അധ്യാപികയായ സിന്ദു എസ് ആണ് ഭാര്യ. മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്) സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍.

Read More

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലിയില്ല: ഏരീസ് ഗ്രൂപ്പ്

ഷാര്‍ജ : വിസ്മയയുടെ മരണത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സ്ത്രീധന നിരോധന നിയമവും പ്രഖ്യാപനവുമെല്ലാമാണ് ചർച്ച. ഇപ്പോഴിതാ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക്, പിരിഞ്ഞു പോകേണ്ടി വരുമെന്ന് ഏരീസ് ഗ്രൂപ്പ്. മാത്രമല്ല ഇവര്‍ക്ക് നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച ‘ആന്റി ഡൗറി പോളിസി ‘ യുടെ ഭാഗമായ നയരേഖ, ഔപചാരികമായി തൊഴില്‍ കരാറിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഏരീസ് ഗ്രൂപ്പ്. സ്ഥാപനത്തിലെ വനിതാജീവനക്കാര്‍ക്ക് സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളുണ്ടായാല്‍,…

Read More

ക്ഷേത്രങ്ങള്‍ തുറക്കുന്നു: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുകയും ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ആരാധനാലയങ്ങള്‍ തുറക്കുന്നു. ഇതിന്റെ ഭാഗമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. പുലര്‍ച്ചെ 3.45 മുതല്‍ 6.15 വരെയും 6.50 മുതല്‍ 7.20 വരെയും ആയിരിക്കും ദര്‍ശനം അനുവദിക്കുക. ഒരേ സമയം ക്ഷേത്രത്തിനുള്ളില്‍ 15 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഓരോ 10 മിനിറ്റിലും ഓരോ നടകളില്‍ കൂടി മൂന്ന് പേര്‍ക്ക് വീതമായിരിക്കും ദര്‍ശനം അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് ഭക്തരെ…

Read More

വാട്ട്‌സ് ആപ്പ് നിരോധിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്ട്‌സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കാതിരിക്കുന്ന പക്ഷം വാട്ട്‌സ് ആപ്പിനെ നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടന്‍ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഐടി നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വാട്ട്‌സ് ആപ്പിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണെന്നും ഡേറ്റയില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ ഓമനക്കുട്ടന്‍ ചൂണ്ടിക്കാട്ടി. കൃത്രിമത്വം…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.24 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,683 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1623, കൊല്ലം 2168, പത്തനംതിട്ട 339, ആലപ്പുഴ 814, കോട്ടയം 626, ഇടുക്കി 372, എറണാകുളം 1984, തൃശൂർ 1303, പാലക്കാട് 1280, മലപ്പുറം 1092, കോഴിക്കോട് 941, വയനാട് 335, കണ്ണൂർ 521, കാസർഗോഡ് 285 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,29,967 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

സര്‍വീസ് പുന:രാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ; കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി

  കൊച്ചി: കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതിന് പിന്നാലെ സര്‍വീസ് പുന:രാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. അടുത്ത ആഴ്ച്ച മുതല്‍ കൊച്ചി മെട്രോയുടെ സര്‍വീസുകള്‍ പുന:രാരംഭിച്ചേക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി. നിലവില്‍ മെട്രോ സ്‌റ്റേഷനുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബസുകള്‍ക്കും ടാക്‌സികള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ മെട്രോ സര്‍വീസും പുന:രാരംഭിക്കാന്‍ അനുവദിക്കണമെന്നാണ് കെഎംആര്‍എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ, മറ്റ് സംസ്ഥാനങ്ങളില്‍ മെട്രോ സര്‍വീസുകള്‍ ആരംഭിച്ച കാര്യവും കെഎംആര്‍എല്‍ ചൂണ്ടിക്കാട്ടി. കോവിഡ് പ്രോട്ടോക്കോളുകള്‍…

Read More

മലപ്പുറത്ത് പീഡന പരാതി നൽകിയതിന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്

  മലപ്പുറം: കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ ഗാർഹി പീഡന/സ്ത്രീധന പീഡനത്തെ തുടർന്ന് അഞ്ചിലധികം പെൺകുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഓരോ റിപ്പോർട്ട് വരുമ്പോഴും സ്ത്രീകൾ പരാതി നൽകാത്തതെന്തെന്ന ചോദ്യമാണ് നിരവധിയിടങ്ങളിൽ നിന്നുമുയർന്നത്. എന്നാൽ പരാതി നൽകിയാലും സ്ത്രീകളുടെ ജീവിതത്തിനു യാതൊരു സുരക്ഷയുമില്ലെന്ന് വ്യക്തമാകുന്ന ഞെട്ടിക്കുന്ന സംഭവമാണ് മലപ്പുറത്ത് നിന്നും പുറത്തുവരുന്നത്. ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. മലപ്പുറം വഴിക്കടവിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മലപ്പുറം വഴിക്കടവ് സ്വദേശി മുഹമ്മദ് സലിം എന്നയാളാണ് ഭാര്യയെ കോടാലി കൊണ്ട്…

Read More