Headlines

കേരളത്തിൽ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29%

  സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

എല്ലാം സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കരുത്: ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

  കൊവിഡ് ചികിത്സക്ക് മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. ആശുപത്രികൾക്ക് ചെറിയ ഇളവുകൾ നൽകുന്നതിൽ തെറ്റില്ല. എന്നാൽ സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടു കൊടുക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് സർക്കാരും സമ്മതിച്ചു. ഉത്തരവിലെ അപാകതകൾ തിരുത്തി പുതിയ ഉത്തരവിറക്കുമെന്നും സർക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊവിഡ് ചികിത്സക്ക് മുറിവാടക നിരക്ക് ആശുപത്രികൾക്ക് നേരിട്ട് നിശ്ചയിക്കാമെന്ന ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. വാർഡ്, ഐസിയു, വെന്റിലേറ്റർ തുടങ്ങിയവയിലെ ചികിത്സാ നിരക്ക്…

Read More

ആർ സി സിയിൽ ലിഫ്റ്റ് തകർന്നുവീണ് മരിച്ച നജീറയുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായം

  തിരുവനന്തപുരം ആർ സി സിയിൽ ലിഫ്റ്റ് തകർന്നുവീണ് മരിച്ച നജീറ മോളുടെ കുടുംബത്തിന് സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുടുംബത്തിന് 20 ലക്ഷം രൂപയാണ് സഹായമായി അനുവദിച്ചത്. കൊല്ലം പത്തനാപുരം സ്വദേശിയാണ് നജീറ മോൾ മെയ് 15ന് ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്നുവീണ് നജീറക്ക് പരുക്കേറ്റത്. ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞ നജീറ ജൂൺ 17നാണ് മരിച്ചത്.

Read More

പി ഡബ്ല്യു ഡിയുടെ സ്ഥലത്തുള്ള കയ്യേറ്റം തടയും; റോഡുകൾ കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കും: മന്ത്രി മുഹമ്മദ് റിയാസ്

  പി ഡബ്ല്യു ഡിയുടെ സ്ഥലത്തുള്ള കയ്യേറ്റം തടയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മുഴുവൻ കയ്യേറ്റങ്ങളുടെയും റിപ്പോർട്ട് തേടിയിട്ടുണ്ട്. റോഡുകൾ മറ്റാവശ്യങ്ങൾക്ക് വേണ്ടി കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു ജനങ്ങളും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കും. കൺട്രോൾ റൂമിനെ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി പ്രശ്‌നങ്ങൾ പരിഹാരം കാണുന്ന സംവിധാനം നിലവിൽ വന്നു. ഒരു വ്യക്തി പരാതി നൽകിയാലും പൊതുവിഷയങ്ങളാണെങ്കിൽ ശക്തമായ ഇടപെടലുണ്ടാകും. ഉദ്യോഗസ്ഥരിൽ അപൂർവം ചിലർ സർക്കാരിന്റെ പ്രവർത്തനങ്ങളുമായി യോജിച്ച് നീങ്ങുന്നില്ല. അവർക്ക്…

Read More

വിസ്മയയുടെ മരണം: കിരണിന് കടുത്ത ശിക്ഷ ലഭിക്കും, തെളിവുകൾ ശക്തമെന്നും ഐജി

  വിസ്മയയുടെ ദുരൂഹ മരണത്തെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിന് കടുത്ത ശിക്ഷ കിട്ടുമെന്ന് അന്വേഷണസംഘം മേധാവി ഐജി ഹർഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഐജി. പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കും. കൊലപാതകമാണോ എന്നതല്ല പ്രധാനം. ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടതാണ് പ്രധാനം. ഗൗരവമേറിയ കേസാണിത്. ഡിജിറ്റൽ തെളിവുകളും ശക്തമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിക്കുകയും ഡോക്ടറുടെ മൊഴിയെടുക്കുകയും വേണം. ഇതിന് ശേഷം കൊലപാതക കുറ്റം അടക്കം…

Read More

വിസ്മയയുടെ മരണം: കിരണിന് കടുത്ത ശിക്ഷ ലഭിക്കും, തെളിവുകൾ ശക്തമെന്നും ഐജി

വിസ്മയയുടെ ദുരൂഹ മരണത്തെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിന് കടുത്ത ശിക്ഷ കിട്ടുമെന്ന് അന്വേഷണസംഘം മേധാവി ഐജി ഹർഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഐജി. പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കും. കൊലപാതകമാണോ എന്നതല്ല പ്രധാനം. ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടതാണ് പ്രധാനം. ഗൗരവമേറിയ കേസാണിത്. ഡിജിറ്റൽ തെളിവുകളും ശക്തമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിക്കുകയും ഡോക്ടറുടെ മൊഴിയെടുക്കുകയും വേണം. ഇതിന് ശേഷം കൊലപാതക കുറ്റം അടക്കം ചുമത്തുന്നതിൽ…

Read More

ഇടുക്കി പൂപ്പാറയിൽ ഉറങ്ങിക്കിടന്ന പിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ മകന്റെ ശ്രമം

  ഇടുക്കി പൂപ്പാറയിൽ ഉറങ്ങിക്കിടന്ന പിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ മകന്റെ ശ്രമം. സ്വത്ത് തർക്കത്തെ തുടർന്നാണ് 55കാരനായ സോളമനെ മകൻ ജയപ്രകാശ് വെട്ടിയത്. വാക്കത്തി കൊണ്ട് തലയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മകൻ ജയപ്രകാശിനായി പോലീസ് അന്വേഷണം തുടങ്ങി. തലയ്ക്കും കാലിനും പരുക്കേറ്റ സോളമനെ തേനി മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.

Read More

കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിനെ ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിനെ ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പൽ എലിക്കോട് അജിഭവനിൽ അജിയുടെ ഭാര്യ ലിജി ജോൺ(34) ാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ വീട്ടിലെ അടുക്കളയിലാണ് കത്തിക്കരിഞ്ഞ നിലയിൽ ലിജിയുടെ മൃതദേഹം കണ്ടത് സംഭവസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ഒമ്പതും അഞ്ചും വയസ്സുള്ള മക്കളെ സമീപത്തെ വീട്ടിൽ ട്യൂഷന് പറഞ്ഞുവിട്ടിരുന്നു. കുട്ടികൾ തിരികെ എത്തിയപ്പോൾ കതക് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തൊട്ടടുത്തുള്ള ബന്ധുവിന്റെ സഹായത്തോടെ ഉള്ളിൽ കടന്നപ്പോഴാണ് അടുക്കളയിൽ മൃതദേഹം…

Read More

സ്ത്രീധനം ക്രിമിനൽ കുറ്റമാണെന്ന് ഓരോരുത്തരും നിലപാടെടുക്കണം: വിസ്മയയുടെ വീട് സന്ദർശിച്ച് ശൈലജ ടീച്ചർ

കൊല്ലത്ത് ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ നിലമേലിലെ വീട്ടിൽ മുൻ മന്ത്രി കെ കെ ശൈലജ ടീച്ചർ എംഎൽഎ എത്തി. ബുധനാഴ്ച രാവിലെയാണ് ടീച്ചർ വിസ്മയയുടെ വീട്ടിലെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ വിസ്മയക്ക് ഭർത്താവിൽ നിന്നും നിരന്തരം പീഡനമേറ്റിരുന്നതായി കുടുംബം തന്നോട് പറഞ്ഞതായി ടീച്ചർ പ്രതികരിച്ചു സ്ത്രീധന മുക്ത കേരളം സാധ്യമാക്കുന്നതിന് ഒറ്റക്കെട്ടായി സംസ്ഥാനത്തെ ബഹുജനങ്ങൾ പ്രവർത്തിക്കണം. സ്ത്രീധനം ഒരു ക്രിമിനൽ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാട് സ്വീകരിക്കണമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു. അതീവ ഗൗരവത്തോടെയാണ് ഈ…

Read More

വിസ്മയ അവസാനം വിളിച്ചത് ഞായറാഴ്ച, 5500 രൂപ ചോദിച്ചു; നാട്ടുകാർ അതുമിതും പറയുമെന്ന് മകൾ പേടിച്ചെന്നും അമ്മ

കൊല്ലം: ശൂരനാട് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ, സ്വന്തം അമ്മയെ അവസാനമായി വിളിച്ചത് ഞായറാഴ്ച ഉച്ചയ്ക്ക്. ഏഷ്യാനെറ്റ് ന്യൂസിനോട് അമ്മ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരീക്ഷാ ഫീസ് അടയ്ക്കാനായി 5500 രൂപ ചോദിച്ചാണ് വിസ്മയ വിളിച്ചതെന്നും കിരൺ പൈസ കൊടുക്കില്ലെന്നത് കൊണ്ടായിരുന്നു ഇതെന്നും അമ്മ പറഞ്ഞു. ‘രണ്ട് മൂന്ന് മാസമായി വീട്ടിലെ പ്രശ്നങ്ങൾ മകൾ പറയാറില്ലായിരുന്നു. മൂന്ന് മാസമായി അച്ഛനെയും മകനെയും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. കിരൺ പറഞ്ഞിട്ടായിരുന്നു ഇത്. അമ്മയെ എങ്കിലും ഒന്ന് വിളിച്ചോട്ടെയെന്ന് പറഞ്ഞാണ്…

Read More