Headlines

അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോർഡ്:നിരക്ക് കൂട്ടേണ്ടിവരും

  തിരുവനന്തപുരം:വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാതെ കേന്ദ്രം നിർദേശിച്ച അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോർഡ്. എന്നാൽ, വൈദ്യുതിനിരക്ക് കൂട്ടേണ്ടിവരും. സർക്കാരിന്റെ കുടിശ്ശിക നൽകണമെന്നും ബോർഡ് സർക്കാരിനെ അറിയിച്ചു. വൈദ്യുതിമേഖലയിൽ കേന്ദ്രം നിർദേശിക്കുന്ന പരിഷ്കാരങ്ങൾ ഉറപ്പുവരുത്തിയാൽ സംസ്ഥാനങ്ങൾക്ക് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അരശതമാനം കൂടുതൽ കടമെടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ബോർഡിന്റെ നഷ്ടം നാലുവർഷംകൊണ്ട് പൂർണമായും സർക്കാർ ഏറ്റെടുക്കണം. ഈ പദ്ധതിയിൽ ചേരാനുള്ള അർഹതാ മാനദണ്ഡങ്ങളിൽ വൈദ്യുതി വിതരണത്തിന്റെ സ്വകാര്യവ്തകരണവും നിർദേശിച്ചിരുന്നു. നാലുവർഷത്തേക്കാണ് ഇങ്ങനെ അധികവായ്പ അനുവദിക്കുന്നത്. കേരളത്തിന് ഒരുവർഷം…

Read More

കോളജുകള്‍ തുറക്കുന്ന കാര്യം പരിഗണനയില്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ക്ലാസ്

  മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായി. ഈ സാഹചര്യത്തിലാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളജ് വിദ്യാര്‍ത്ഥികളുടെ കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കി കോളജുകള്‍ തുറക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. പതിനെട്ട് മുതല്‍ 23 വയസ് വരെയുള്ളവരെ പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്‌സിനേഷന്‍ നല്‍കും. സ്‌കൂള്‍ അധ്യാപകരുടെ കാര്യവും പ്രത്യേകം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

രോഗികള്‍ കുറയും മുന്‍പേ മൂന്നാം തരംഗത്തിന് സാധ്യത; ജാഗ്രത കൈവിടരുത്: മുഖ്യമന്ത്രി

  തിരുവനന്തപുരം: രോഗികള്‍ കുറയും മുന്‍പേ അടുത്ത മൂന്നാം തംരഗത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം തരംഗം നിലനില്‍ക്കെ മൂന്നാം തരംഗം കൂടി സംഭവിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ജാഗ്രത കൈവിട്ടാല്‍ മൂന്നാംതരംഗ തീവ്രത കൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു ജനിതക വ്യതിയാനം വന്ന വൈറസുകളെ കരുതിയിരിക്കണം. 40,000 വകഭേദങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. പ്രധാന വകഭേദം കണ്ടെത്തുക പ്രയാസമാണ്. ജനിതക വ്യതിയാനം പഠിക്കാന്‍ നടപടികള്‍ തുടരും. സംസ്ഥാനത്ത് മൂന്ന് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി…

Read More

പുനലൂരിൽ യുവതി വീട്ടിൽ തീ കൊളുത്തി മരിച്ചു

  കൊല്ലം : പുനലൂരിൽ യുവതി വീട്ടിൽ തീ കൊളുത്തി മരിച്ചു. മഞ്ഞമൺകാലായിൽ ലിജി ജോൺ (34) ആണ് ആത്മഹത്യ ചെയ്തത്. വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സംഭവ സമയത്ത് കുട്ടികൾ ട്യൂഷന് പോയിരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണ് ലിജിയുടേത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി അർച്ചന, ആലപ്പുഴ കായംകുളം സ്വദേശിനി സുചിത്ര എന്നിവരാണ്…

Read More

ചികിത്സക്കിടയിൽ മരിച്ച രോഗിയുടെ മൃതദേഹം 15 മണിക്കൂർ വാർഡിൽ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

  തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സക്കിടയിൽ മരിച്ച 52 കാരന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂർ വാർഡിൽ കിടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഇക്കഴിഞ്ഞ 12 നാണ് രോഗി മരിച്ചത്. സൈക്യാട്രി, ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാരാണ് വാർഡിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു….

Read More

605 ഇടത്ത് ടിപിആറില്‍ മാറ്റമില്ല; 91 ഇടത്ത് മോശമായി: കര്‍ശനമായ ജാഗ്രത തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണത കാണുന്നുണ്ടെങ്കിലും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗവ്യാപനത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ആ കുറവിന്റെ വേഗം പ്രതീക്ഷിച്ച നിലയിലല്ല. 10.2 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.   തൃശൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. 12.6 ശതമാനമാണ് തൃശൂര്‍ ജില്ലയിലെ ടിപിആര്‍. 7.8 ശതമാനമുള്ള കണ്ണൂരാണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ല. കണ്ണൂരിനു പുറമേ ആലപ്പുഴ, കോട്ടയം, ഇടുക്കി,…

Read More

സംസ്ഥാനത്ത് രോഗവ്യാപനം പ്രതീക്ഷിച്ച വേഗതയില്‍ കുറയുന്നില്ല; ഒരാഴ്ച കൂടി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ടിപിആര്‍ 24 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. നിലവില്‍ 30 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. ഇത് 24 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ക്കു കൂടി ബാധകമാക്കാന്‍ തീരുമാനമായതോടെ കൂടുതല്‍ മേഖകള്‍ കടുത്ത നിയന്ത്രണത്തിന്…

Read More

രാമനാട്ടുകര വാഹനാപകടം: ദുരൂഹതകള്‍ ഏറെ; വാഹനത്തില്‍ വിദേശത്തെ മുന്തിയ ഇനം ഈന്തപ്പഴവും മറ്റ് വസ്തുക്കളും

കോഴിക്കോട്: രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ അടിമുടി ദുരൂഹത. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ വിദേശത്തെ മുന്തിയ ഇനം ഈത്തപ്പഴങ്ങളും പാല്‍പ്പൊടിയും കണ്ടെത്തിയതാണ് ദുരൂഹത കൂടുതല്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. വിമാനത്താവളം വഴി കള്ളക്കടത്തായി എത്തിച്ച സ്വര്‍ണം കൊണ്ടുപോകാന്‍ എത്തിയ കൊടുവള്ളി സംഘത്തെ പിന്തുടര്‍ന്നവരാണ് അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ വാഹനത്തില്‍ എങ്ങനെ ഈന്തപ്പഴങ്ങളും പാല്‍പ്പൊടിയും എത്തി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. 1.33 കോടി വിലമതിക്കുന്ന സ്വര്‍ണമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയര്‍…

Read More

സ്ത്രീധന പീഡന മരണങ്ങള്‍: വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി

  തിരുവനന്തപുരം: സ്ത്രീധന പീഡന മരണങ്ങള്‍ ഗൗരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ അപരാജിത വെബ്‌സൈറ്റ് വഴി പരാതി നല്‍കാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ത്രീകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓണ്‍ലൈന്‍ https://keralapolice.gov.in/page/aparjitha-is-online എന്ന സംവിധാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. [email protected] എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയച്ചും പരാതികള്‍ അറിയിക്കാം. സ്ത്രീധന പീഡന പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട പോലീസ് മേധാവി…

Read More

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങുന്നത് വിജിലന്‍സ് അന്വേഷണത്തിന് കീഴില്‍ കൊണ്ട് വരണം; കെ സുധാകരന്‍

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തിനിരയായ കൊല്ലത്തെ വിസ്മയ എന്ന പെണ്‍കുട്ടിയുടെ അന്ത്യം സമൂഹ മന:സ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാര്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വിസ്മയയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ച ഭര്‍ത്താവ് ഉന്നത വിദ്യാഭ്യാസ യോഗ്യതകളുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. എന്നിട്ടും പരസ്യമായിതന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയയെ ഉപദ്രവിച്ചിരുന്നു എന്നത് ഞെട്ടല്‍ ഉളവാക്കുന്ന കാര്യമാണ്. സ്ത്രീധനത്തിന്റെയോ ഗാര്‍ഹിക പീഡനത്തിന്റെയൊ പേരില്‍ ഇനി ഒരു പെണ്‍കുട്ടി…

Read More