രോഗികള്‍ കുറയും മുന്‍പേ മൂന്നാം തരംഗത്തിന് സാധ്യത; ജാഗ്രത കൈവിടരുത്: മുഖ്യമന്ത്രി

 

തിരുവനന്തപുരം: രോഗികള്‍ കുറയും മുന്‍പേ അടുത്ത മൂന്നാം തംരഗത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം തരംഗം നിലനില്‍ക്കെ മൂന്നാം തരംഗം കൂടി സംഭവിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ജാഗ്രത കൈവിട്ടാല്‍ മൂന്നാംതരംഗ തീവ്രത കൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ജനിതക വ്യതിയാനം വന്ന വൈറസുകളെ കരുതിയിരിക്കണം. 40,000 വകഭേദങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. പ്രധാന വകഭേദം കണ്ടെത്തുക പ്രയാസമാണ്. ജനിതക വ്യതിയാനം പഠിക്കാന്‍ നടപടികള്‍ തുടരും. സംസ്ഥാനത്ത് മൂന്ന് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.