Headlines

കുറ്റവാളികള്‍ക്കെതിരേ മുന്‍വിധിയില്ലാതെ നടപടിയെന്ന് ഡിജിപി; വിസ്മയയുടെ മരണത്തില്‍ ഐജി ഹര്‍ഷിത അത്തല്ലൂരിക്ക് കേസന്വേഷണ മേല്‍നോട്ടം

തിരുവനന്തപുരം: നിലമേലില്‍ വിസ്മയ ഭര്‍തൃവീട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഐജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.

Read More

വിസ്മയയുടെ ദുരൂഹ മരണം: കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി, മർദിച്ചതായി മൊഴി

വിസ്മയ ദുരൂഹ മരണ കേസിൽ ഭർത്താവും അസി. മോട്ടോൾ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ ഗാർഹികനിയമപ്രകാരമുള്ള കുറ്റം ചുമത്തും. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും മറ്റ് വകുപ്പുകൾ കൂടി ചുമത്തുന്ന കാര്യത്തിൽ തീരുമാനമാകുക മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ചൊവ്വാഴ്ച രാവിലെ കിരണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിസ്മയയെ മുമ്പ് താൻ മർദിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം വിസ്മയ വീട്ടുകാർക്ക് അയച്ച ചിത്രങ്ങൾ മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഇയാൾ മൊഴി നൽകി തിങ്കളാഴ്ച പുലർച്ചെ…

Read More

വിസ്മയ ആത്മഹത്യ ചെയ്യില്ല; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

  കൊല്ലം ശാസ്താംകോട്ട പോരുവഴിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് മരിച്ച വിസ്മയയുടെ കുടുംബം. വിസ്മയ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ല. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. ഭർത്താവ് കിരണിന്റെ അമ്മയും വിസ്മയയെ മർദിച്ചതായി വിസ്മയയുടെ സുഹൃത്ത് വഴി അറിഞ്ഞതായും പിതാവ് പറയുന്നു. ഫാദേഴ്‌സ് ഡേയുടെ അന്ന് ഫോണെടുത്ത് തന്നെ ആശംസയറിയിക്കാൻ ശ്രമിച്ചതാണ് അവസാന തർക്കത്തിന് കാരണമായത്. വിസ്മയയുടെ ഫോൺ കിരൺ എറിഞ്ഞുപൊട്ടിച്ചു. തുടർന്ന് മർദിച്ചു. കാറിന് മൈലേജ്…

Read More

തിരുവനന്തപുരത്ത് യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

  തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ. വെങ്ങാനൂർ സ്വദേശി അർച്ചന(24)യെയാണ് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തുവന്നു. ഇതിന് പിന്നാലെ ഭർത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

തിരുവനന്തപുരം വെമ്പായത്ത് യുവാവ് മദ്യലഹരിയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു

തിരുവനന്തപുരം വെമ്പായത്ത് യുവാവ് മദ്യലഹരിയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. ചിരാണിക്കര സ്വദേശി സരോജമാണ് മരിച്ചത്. അയൽവാസിയായ ബൈജുവാണ് ഇവരെ വെട്ടിയത്. ബൈജുവിനെ പോലീസ് പിടികൂടി ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സരോജത്തിന്റെ മകളും മകനും താമസിക്കുന്ന വീട്ടിലെത്തി പുലർച്ചെ ബൈജു ബഹളമുണ്ടാക്കുകയായിരുന്നു. ശബ്ദം കേട്ട് ഇവിടേക്ക് എത്തിയ സരോജത്തിന്റെ തലയ്ക്ക് ബൈജു വെട്ടി. സംഭവ സ്ഥലത്ത് വെച്ച് തന്നെ സരോജം മരിച്ചു  

Read More

വിസ്മയയുടെ ദുരൂഹ മരണം: കിരൺ കുമാറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

  കൊല്ലം പോരുവഴിയിൽ ഭർതൃപീഡനത്തിന് പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാത്രിയോടെയാണ് ശൂരനാട് പോലീസിൽ ഇയാൾ കീഴടങ്ങിയത്. മോട്ടോൾ വെഹിക്കിൾ അസി. ഇൻസ്‌പെക്ടർ കൂടിയാണ് ഇയാൾ ഗാർഹിക പീഡനപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തും. വിസ്മയയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. വിസ്മയയുടെ വീട്ടിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഇന്ന് സന്ദർശനം നടത്തും. വിവാഹം കഴിഞ്ഞതു മുതൽ കിരൺ വിസ്മയയെ…

Read More

തൃശൂർ ക്വാറിയിൽ വൻ സ്‌ഫോടനം

  തൃശൂർ മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ സ്‌ഫോടനം. സ്‌ഫോടക വസ്തു പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റവരിൽ ഒരാൾ ബംഗാൾ സ്വദേശിയാണെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒന്നര വർഷമായി പൂട്ടി കിടക്കുന്ന കോറിയിലാണ് അപകടം നടന്നത്. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് സലാമിന്റേതാണ് ക്വാറി.

Read More

കൊവിഡ് അവലോകന യോഗം ഇന്ന്; സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചേക്കും

  സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. സാധാരണഗതിയിൽ കൊവിഡ് അവലോകന യോഗം ചേരുന്നത് ബുധനാഴ്ചകളിലാണ്. എന്നാൽ സംസ്ഥാനത്ത് ടിപിആർ കുറയുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കൊവിഡ് അവലോകന യോഗം ചേരാൻ തീരുമാനമായത്. ഇന്നലെ പത്ത് ശതമാനത്തിന് താഴെയാണ് ടിപിആർ നിരക്ക്. 9.63 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ഇളവുകൾ നൽകാനുള്ള ആലോചന. ടിപിആർ ഉയർന്ന പ്രദേശങ്ങളിലും…

Read More

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ മാറ്റില്ല; സുപ്രിംകോടതിയെ അറിയിക്കും

  സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷയിൽ മാറ്റില്ലെന്ന് കേരളം. ഇത് സംബന്ധിച്ച നിലപാട് സുപ്രിംകോടതിയെ ഇന്ന് അറിയിക്കും. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് തീരുമാനമെന്നും കേരളം അറിയിക്കും. പരീക്ഷ നടത്തിപ്പിൽ കേരളം ഇന്ന് നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയിൽ. പരീക്ഷാഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബർ 15നും മധ്യേ എഴുത്തുപരീക്ഷ നടത്തും….

Read More

സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; അതീവ ജാഗ്രത വേണമെന്ന് അധികൃതർ

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയിൽ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ നാലു വയസുള്ള ആണ്‍ കുട്ടിയിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജനങ്ങൾ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. നിലവില്‍ കോവിഡ് നെഗറ്റീവായ കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്റായ…

Read More