Headlines

കുറ്റിപ്പുറം കൊലക്കേസിൽ നടുക്കം മാറാതെ നാട്ടുകാർ; കൊന്നത് അയൽവാസി

  കുറ്റിപ്പുറം: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസില്‍ അയല്‍വാസി പിടിയിലായി. നടുവട്ടം വെള്ളറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തിലെ പ്രതിയെയാണ് പിടികൂടിയത്. അയൽവാസിയായ ചീരൻകുളങ്ങര മുഹമ്മദ് ഷാഫി (33) യാണ് അറസ്റ്റിലായത്. ഷാഫി വിദേശത്ത് ജോലി ചെയ്തിരുന്നയാളായിരുന്നു. രണ്ടു മാസം മുൻപാണ് നാട്ടിലെത്തിയത്. ഭർത്താവ് ഉപേക്ഷിച്ച വയോധിക ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. പോലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ പ്രതി വ്യക്തമാക്കിയിട്ടില്ല. വീടിന് സമീപത്ത് നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച്…

Read More

കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍: കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം

  കൊല്ലം ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകി. യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവായ കിരണ്‍കുമാര്‍ ഒളിവിലാണ്. കഴിഞ്ഞദിവസം വിസ്മയ സഹോദരന് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച്…

Read More

സമാന രീതിയിൽ രണ്ടു കൊലപാതകങ്ങൾ; കൊല്ലപ്പെട്ടവർക്കും സാമ്യതകൾ: സമീപവാസികൾ ഭീതിയിൽ

കു​റ്റി​പ്പു​റം: സമാന രീതിയിൽ സ​മീ​പ പഞ്ചാ​യ​ത്തു​ക​ളി​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ അ​ര​ങ്ങേ​റി​യ ര​ണ്ട് കൊ​ല​പാ​ത​ക ങ്ങളുടെ ഭീ​തിയിലാണ് കുറ്റിപ്പുറം നിവാസികൾ. ര​ണ്ട് ദി​വ​സം മു​ൻപ് ന​ടു​വ​ട്ടം വെ​ള്ളാ​റ​മ്പ് വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഞാ​യ​റാ​ഴ്ച ത​വ​നൂ​ര്‍ ക​ട​ക​ശ്ശേ​രി​യി​ല്‍ സ​മാ​ന സം​ഭ​വം ന​ട​ന്ന​ത്. കൊല്ലപ്പെട്ട രണ്ടുപേരും ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചതിനാൽ ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​യ്യാ​ത്തു​മ്മ​യു​ടെ ശ​രീ​ര​ത്തി​ല്‍ ധ​രി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം ന​ഷ്​​ട​പ്പെ​ട്ടെന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ട അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ ക​ഴു​ത്തി​ലും കൈ​യി​ലു​മാ​യി 20 പ​വ​ന്‍ ആ​ഭ​ര​ണം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. കു​റ്റി​പ്പു​റ​ത്ത്…

Read More

സമാന രീതിയിൽ രണ്ടു കൊലപാതകങ്ങൾ; കൊല്ലപ്പെട്ടവർക്കും സാമ്യതകൾ: സമീപവാസികൾ ഭീതിയിൽ

  കു​റ്റി​പ്പു​റം: സമാന രീതിയിൽ സ​മീ​പ പഞ്ചാ​യ​ത്തു​ക​ളി​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ അ​ര​ങ്ങേ​റി​യ ര​ണ്ട് കൊ​ല​പാ​ത​ക ങ്ങളുടെ ഭീ​തിയിലാണ് കുറ്റിപ്പുറം നിവാസികൾ. ര​ണ്ട് ദി​വ​സം മു​ൻപ് ന​ടു​വ​ട്ടം വെ​ള്ളാ​റ​മ്പ് വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഞാ​യ​റാ​ഴ്ച ത​വ​നൂ​ര്‍ ക​ട​ക​ശ്ശേ​രി​യി​ല്‍ സ​മാ​ന സം​ഭ​വം ന​ട​ന്ന​ത്. കൊല്ലപ്പെട്ട രണ്ടുപേരും ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചതിനാൽ ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​യ്യാ​ത്തു​മ്മ​യു​ടെ ശ​രീ​ര​ത്തി​ല്‍ ധ​രി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം ന​ഷ്​​ട​പ്പെ​ട്ടെന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ട അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ ക​ഴു​ത്തി​ലും കൈ​യി​ലു​മാ​യി 20 പ​വ​ന്‍ ആ​ഭ​ര​ണം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു….

Read More

തിരുവനന്തപുരം നന്ദൻകോട് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

  തിരുവനന്തപുരം: നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രജ്ഞു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലയില്‍ സ്വര്‍ണ പണിക്കാരനായ മാനോജിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പ്രാഥമിക സൂചനകള്‍ അനുസരിച്ച് സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Read More

വെയർ മാർജിൻ വർധന: സംസ്ഥാന ബാറുകൾ ഇന്ന് മുതൽ അടച്ചിടും

  സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ അടച്ചിടും. വെയർ ഹൗസ് മാർജിൻ വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. ബെവ്‌കോയ്ക്ക് നൽകുന്ന അതേ മാർജിനിൽ തന്നെ മദ്യം നൽകണമെന്നാണ് ബാറുടമകളുടെ ആവശ്യം ബാറുകളുടെ വെയർ മാർജിൻ 25 ശതമാനവും കൺസ്യൂമർഫെഡിന്റേത് 20 ശതമാനവുമായാണ് ഉയർത്തിയത്. മാർജിൻ വർധിപ്പിച്ചപ്പോഴും റീടെയ്ൽ വില ഉയർത്താൻ അനുവാദമില്ലെന്നതാണ് കൺസ്യൂമർഫെഡിനും ബാറുകൾക്കും തിരിച്ചടിയായത്. സർക്കാർ പ്രശ്‌നപരിഹാരം കണ്ടെത്തുന്നതുവരെ ബാറുകൾ അടച്ചിടാനാണ് തീരുമാനം. ബാറുകൾ അടച്ചിടന്നതോടെ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ഇന്ന് മുതൽ തിരക്ക് വർധിക്കാനാണ് സാധ്യത.

Read More

കേരള ഹൈക്കോടതിയുടെ അധികാര പരിധിമാറ്റാൻ ഉദ്ദേശിച്ചിട്ടില്ല; കളക്ടർ അസ്കർ അലി

  കവരത്തി: കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റാൻ നീക്കങ്ങൾ നടത്തുന്നതായി മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ലക്ഷദ്വീപ് കളക്ടർ അസ്‌കർ അലി. അധികാര പരിധിമാറ്റാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കളക്ടർ വ്യക്തമാക്കി. ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്നും കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ അഡ്മിനിസ്‌ട്രേറ്റർ ശുപാർശ നൽകിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് സത്യാവസ്ഥ വ്യക്തമാക്കി കളക്ടർ രംഗത്ത് വന്നത്. ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കിയ ഭരണ പരിഷ്‌കാരങ്ങളേ എതിർത്തുള്ള പ്രതിപക്ഷ…

Read More

സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒ.ടി.ടി: പുതിയ പ്ലാറ്റ്ഫോം ഓണത്തിന്

  അഞ്ച് കോടി മുടക്കി ഓണത്തിന് ഒ.ടി.ടി പ്ലാറ്റ്‌ഫോം ഒരുക്കാൻ സംസ്ഥാന സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം പ്രതിസന്ധിയിലായിരിക്കെയാണ് ഒ.ടി.ടി എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ എത്തുന്നത്. ഓണം മുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രേക്ഷകർക്ക് സിനിമകൾ എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഒ.ടി.ടി പ്ലാറ്റ്ഫോം ഒരുക്കുന്നത്. അ‌ഞ്ച്കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് കെ.എസ്.എഫ്.ഡി.സി നാളെ സർക്കാരിന് സമർപ്പിക്കും. അംഗീകാരം ലഭിച്ചാലുടൻ വിശദമായി പദ്ധതി രേഖ തയ്യാറാക്കും. ഈ…

Read More

രണ്ടു ദിവസത്തെ അടച്ചിടലിനുശേഷം ഇളവുകളോടെയുള്ള പ്രവർത്തനങ്ങളിലേക്ക് വീണ്ടും സംസ്ഥാനം

പൊതുഗതാഗതം:പൊതുപരീക്ഷകൾ അനുവദിക്കും* തിരുവനന്തപുരം: രണ്ടു ദിവസത്തെ അടച്ചിടലിനുശേഷം ഇളവുകളോടെയുള്ള പ്രവർത്തനങ്ങളിലേക്ക് വീണ്ടും സംസ്ഥാനം. രോഗസ്ഥിരീകരണ നിരക്കിൽ തദ്ദേശസ്ഥാപനങ്ങളെ എ (രോഗസ്ഥിരീകരണ നിരക്ക്‌ എട്ടിൽ താഴെ), ബി (8 മുതൽ 20 വരെ), സി (20 മുതൽ 30 വരെ), ഡി (30നു മുകളിൽ) വിഭാഗങ്ങളായി തിരിച്ചാണ്‌ ഇളവുകൾ. ‘ഡി’ വിഭാഗത്തിൽ മുപ്പൂട്ട്‌ തുടരും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും സംസ്ഥാന–-കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും എല്ലായിടത്തും മാനദണ്ഡങ്ങൾ പാലിച്ചുപ്രവർത്തിക്കാം. ഇളവുകൾ മിതമായ പൊതുഗതാഗതം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ….

Read More

കോഴിക്കോട് രാമനാട്ടുകര അപകടം ;ഇടിയുടെ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് രണ്ടായി; മരിച്ചത് കരിപ്പൂരില്‍ നിന്ന് മടങ്ങിയ ചെര്‍പ്പുളശ്ശേരി സ്വദേശികള്‍

കോഴിക്കോട് രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. വലിയൊരു അപകടമാണ് ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ വൈദ്യുത പോസ്റ്റ് രണ്ടായി ഒടിഞ്ഞു. വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞുള്ളൂ. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസി ഫല്‍ഗുണന്‍ പറഞ്ഞതിങ്ങനെ- “വലിയ ശബ്ദം കേട്ടാണ് വന്നത്. കറന്‍റ് പോയിരുന്നു. ഞാന്‍ വന്നപ്പോള്‍ ഒരാളുടെ മൃതദേഹം റോഡിലാണ് കിടന്നിരുന്നത്. ബാക്കി നാല് പേരും കാറിനുള്ളിലായിരുന്നു. കണ്ടപ്പോള്‍ തന്നെ മരിച്ച അവസ്ഥയിലായിരുന്നു. വാഹനം മറിഞ്ഞുകിടക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും പൊലീസെത്തി….

Read More