Headlines

മലപ്പുറത്ത് വയോധിക തലക്കടിയേറ്റ് മരിച്ച നിലയിൽ

മലപ്പുറത്ത് വയോധിക  തലക്കടിയേറ്റ് മരിച്ച നിലയിൽ എടപ്പാള്‍: (മലപ്പുറം) തവനൂരിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വയോധികയെവീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.മലപ്പുറം ജില്ലയിലെ തവനൂര്‍കടകശ്ശേരിയിലാണ് കൊലപാതകം.കടകശ്ശേരി ജുമാമസ്ജിദിന് സമീപംതാമസിക്കുന്ന തത്തോട്ടില്‍ ഇയ്യാത്തുട്ടി (70) ആണ് മരിച്ചത്.മോഷണശ്രമത്തിനിടെ തലക്കടിച്ച്കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക വിവരം.20 പവനോളം സ്വർണാഭരണങ്ങൾ വീട്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്. കുട്ടികളില്ലാത്തതിനാല്‍ വര്‍ഷങ്ങളായി ഇവര്‍ തനിച്ചാണ് താമസിച്ചു വരുന്നത്.തൊട്ടടുത്ത് ബന്ധുക്കള്‍ താമസിക്കുന്നുണ്ട്. ഇന്നലെ:19-06-2021-വൈകിട്ട്: ആറുമണിക്ക് ബന്ധുവീട്ടിലെ കുട്ടിയാണ് കിടപ്പുമുറിയില്‍ രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.ഇയ്യാത്തു കുട്ടിക്ക് ഭക്ഷണവുമായി പോയതായിരുന്നു കുട്ടി.വീടിന്റെ…

Read More

കേഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

  കോഴിക്കോട് രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. പുലര്‍ച്ചെ 4.45ന് രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളും കാര്‍ യാത്രക്കാരുമായ സാഹിര്‍, ഷാഹിര്‍, നാസര്‍, സുബൈര്‍, ഹസയ്‌നാര്‍ എന്നിവരാണ് മരിച്ചത്. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു വരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

Read More

ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച് അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ പോലീസ് പിടികൂടി

  താമരശ്ശേരി: ലോക് ഡൗൻ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ താമരശ്ശേരി പോലീസ് പിടികൂടി.പിടികൂടിയ ഏതാനും ബൈക്കുകൾ പോലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. പോലിസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഉടമകൾക്കെതിരെ ലോക് ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ,മാസ്ക് ധരിക്കാതിരിക്കൽ, കൂടാതെ വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു. താമരശ്ശേരി…

Read More

മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: പുറത്തൂർ മുട്ടനൂര്‍ പരേതനായ കക്കിടിപ്പറമ്പത്ത് ഹുസൈന്റെ മകന്‍ ജാവിദ് (35) ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മാതാവ് : ഹാജറ. ഭാര്യ :ഫാരിസ ഫര്‍വി. മകന്‍ : സൈന്‍. സഹോദരങ്ങള്‍ റിഷാദ്, ജഅ്ഫര്‍ (യുഎഇ). നടപടിക്രമങ്ങൾക്കു ശേഷം നാട്ടിൽ ഖബറടക്കും.  

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.07 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,459 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1877, കൊല്ലം 805, പത്തനംതിട്ട 517, ആലപ്പുഴ 844, കോട്ടയം 215, ഇടുക്കി 435, എറണാകുളം 1186, തൃശൂർ 1251, പാലക്കാട് 972, മലപ്പുറം 1520, കോഴിക്കോട് 1240, വയനാട് 272, കണ്ണൂർ 892, കാസർഗോഡ് 433 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,05,936 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,90,958 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

കോവിഡ്‌ പ്രതിസന്ധി; വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കണം: കേന്ദ്രത്തിന് കത്തയച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ

  തിരുവനന്തപുരം: കോവിഡ്‌ വ്യാപനം മൂലമുള്ള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വായ്‌പകള്‍ക്ക്‌ മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന സര്‍ക്കാര്‍. 2021 ഡിസംബര്‍ 31 വരെ പിഴയും പിഴപ്പലിശയുമില്ലാതെ മൊറട്ടോറിയം അനുവദിക്കണമെന്നും 2018 ലെ പ്രളയം മുതല്‍ ആകെ തകര്‍ന്നിരിക്കുന്ന കേരളത്തിന്റെ സമ്പദ്‌ഘടനയില്‍ കോവിഡ്‌ അതിരൂക്ഷമായ പ്രതിസന്ധികൾ സൃഷ്‌ടിച്ചിരിക്കുകയാണെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‌ അയച്ച കത്തില്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം മൂലം ഉണ്ടായ ലോക്ക്ഡൗൺ സാമ്പത്തിക- സാമൂഹിക രംഗങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും തൊഴിലാളികള്‍,…

Read More

കെ സുധാകരനെ മുഖ്യമന്ത്രിക്ക് പേടി; ശത്രുവായി കണ്ട് സുധാകരനെ ആക്രമിക്കുന്നുവെന്നും ചെന്നിത്തല

  കെ സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന് പേടിയാണെന്ന് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് കെപിസിസി പ്രസിഡന്റായതിന് പിന്നാലെ സുധാകരനെതിരെ പിണറായി ആരോപണവുമായി വരുന്നത്. കെ സുധാകരനും പിണറായിയും തമ്മിലുള്ള വാക്‌പോര് തുടങ്ങിയത് പിണറായിയാണ്. അത് അവസാനിപ്പിക്കാനുള്ള ബാധ്യതയും പിണറായിക്കാണ്. വിവാദം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല സുധാകരൻ. എന്നാൽ സുധാകരനെ ശത്രുവായി കണ്ട് പിണറായി ആക്രമിക്കാൻ ശ്രമിക്കുകയാണ്. നേതാക്കൾ വ്യക്തിപരമായി ആക്ഷേം നടത്തുന്നതിനെ അംഗീകരിക്കുന്ന ആളല്ല താൻ. രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കാൻ മുഖ്യമന്ത്രി വാർത്താ സമ്മേളനം ഉപയോഗിക്കുകയാണെന്നും…

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മൂന്നരക്കോടിയുടെ സ്വര്‍ണവും സ്വര്‍ണമിശ്രിതവും; മുക്കം സ്വദേശി ഉൾപ്പെടെ നാലു പേർ പിടിയിൽ

  മുക്കം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണം പിടിച്ചു. ദുബായില്‍നിന്ന് എത്തിയ നാല് യാത്രക്കാരില്‍നിന്ന് 2.95 കോടിയുടെ സ്വര്‍ണമാണ് പിടിച്ചത്. ദുബായില്‍നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനില്‍നിന്ന് 55 ലക്ഷം രൂപയുടെ സ്വര്‍ണവും പിടിച്ചു. ആകെ മൂന്നരക്കോടിയില്‍ അധികം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്‌. 4.8 കിലോ സ്വര്‍ണവും മൂന്നുകിലോയില്‍ അധികം സ്വര്‍ണമിശ്രിതവുമാണ് അഞ്ച് യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ കരിപ്പുര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ്…

Read More

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്

  സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

മാസ്‌കില്ലാത്തതിന് 85 കാരിക്കെതിരായ സെക്ടറൽ മജിസ്ട്രേറ്റ് നടപടി: പ്രതിഷേധത്തിനിടെ വിശദീകരണവുമായി ഉദ്യോഗസ്ഥർ

നിലമ്പൂർ: മാസ്‌ക് ധരിക്കാത്തതിന് വയോധികയെ തടഞ്ഞുവെച്ച് പിഴ ഈടാക്കിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ വിശദീകരണവുമായി ഉദ്യോഗസ്ഥർ. പിഴ ഇടാക്കി എന്ന തരത്തിൽ വരുന്ന പ്രചരണം ശരിയല്ലെന്നും ജാഗ്രത കാണിക്കണമെന്ന നിർദേശം എഴുതി നൽകുകയാണ് ചെയ്തതെന്നും  ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. മൂത്തേടം സ്വദ്ദേശി അത്തിമണ്ണിൽ അയിഷ എന്ന 85 കാരിയായ വയോധികയ്ക്ക് പിഴ ഈടാക്കി  ഉദ്യോഗസ്ഥ രസീത് എഴുതി നൽകിയെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന ആരോപണം.  ഇതുമായി ബന്ധപ്പെട്ട വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വൻ പ്രതിഷേധമുണ്ടയത്….

Read More