Headlines

ശക്തമായ മഴ: നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

  സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകളില്‍ നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍,…

Read More

ഇന്നും സമ്പൂർണ ലോക്‌ഡോൺ: യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡൗൺ. ഹോട്ടലുകളിൽനിന്നു പരമാവധി ഹോം‍ ഡെലിവറി നൽ‌കണമെന്ന നിർദേശം നിലനിൽക്കുമ്പോൾ തന്നെ ആ സൗകര്യമില്ലാത്തയിടങ്ങളിൽ പാഴ്സൽ ആകാമെന്നു ഡിജിപി വ്യക്തമാക്കി. വാങ്ങാനായി പോകുന്നവർ സത്യവാങ്മൂലം കരുതണം. യാത്രകൾക്കു കർശന നിയന്ത്രണമുണ്ട്. അവശ്യസേവന മേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്. ലോക്ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നാളെ മുതൽ തുടരും. ∙ ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യം, മാംസം, പാൽ എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും ഇന്നു രാവിലെ 7 മുതൽ വൈകിട്ട്…

Read More

രക്തം കുടിച്ചും വവ്വാൽ കടിച്ച പേരയ്ക്ക തിന്നും വിവാദങ്ങളിൽ നിറഞ്ഞ മോഹനന്‍ വൈദ്യര്‍ അന്തരിച്ചു

തിരുവന്തപുരം: വിവാദങ്ങളിൽ നിറഞ്ഞുനിന്ന മോഹനന്‍ വൈദ്യര്‍ അന്തരിച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ബന്ധുവീട്ടിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഇതിന് തുടന്ന് ചികിത്സയിലായിരുന്നു. കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന് മോഹനന്‍ വൈദ്യരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മരണം ഇല്ല, കാന്‍സര്‍ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അശാസ്ത്രീയമായ അവകാശവാദങ്ങള്‍ നടത്തി വിവാദങ്ങളിൽ പലപ്പോഴും ഇദ്ദേഹം നിറഞ്ഞു നിന്നിരുന്നു. കോവിഡ് 19 വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന്റെ പേരിലാണ് അറസ്റ്റ്. മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവുമൂലം ഒന്നരവയസുകാരിയുടെ…

Read More

ശ്രദ്ധിക്കുക; എസ് ബി ഐ ബാങ്കിന്റെ എ.​ടി.​എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​ നി​ന്ന് ഇനി പ​ണം പി​ൻ​വ​ലി​ക്കാൻ സാധിക്കില്ല

  കൊ​ച്ചി: എ​ടിഎം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് താൽക്കാലികമായി മരവിപ്പിച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. രാജ്യ വ്യാപകമായി എ​.ടി.എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് പ​ണം തട്ടിയെടുക്കുന്നതായി വ്യക്തമായതിനാലും തട്ടിപ്പിനെതിരെ ബാങ്ക് അധികൃതരുടെ പരാതികൾ ഏറിയതിനെ തു​ട​ർ​ന്നുമാ​ണ് ന​ട​പ​ടി. എ​.ടി.എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് പണം ത​ട്ടി​യെടുക്കുന്നത് എങ്ങനെയാണെന്ന് ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ൻ ബാ​ങ്ക് ഐ​.ടി വി​ഭാ​ഗം ശ്ര​മം തു​ട​ങ്ങിയാതായി അധികൃതർ അ​റി​യി​ച്ചു. പ്രശ്നങ്ങൾ പരിഹരിച്ചതായി അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും, പി​ൻ​വ​ലി​ക്കാ​നാ​കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

Read More

സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്സിന്‍ കൂടി; കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേക്ക് സൗജന്യമായി എത്തിച്ചത് 1,08,32,480 ഡോസ് വാക്സിന്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 9,85,490 ഡോസ് കൊറോണ വാക്സിന്‍ കൂടി നല്‍കി. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്സിന്‍ എത്തിച്ചത്. നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്സിന്‍ എറണാകുളത്താണ് എത്തിയത്. ഇതുകൂടാതെ 97,500 ഡോസ് കോവാക്സിനും 1,55,650 കോവീഷീല്‍ഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്നതാണ്. കോവാക്സിന്‍ എത്തുന്നത്…

Read More

സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്‌കാരം ശൈലജ ടീച്ചർക്ക്

  തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്‌കാരമാണ് ശൈലജ ടീച്ചർക്ക് ലഭിച്ചത്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് അംഗീകാരം. പൊതു പ്രവർത്തനത്തിലേക്കിറങ്ങാൻ യുവതികൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്‌കാര നിർണ്ണയ സമിതി നിരീക്ഷിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായായിരുന്നു ചടങ്ങ് നടന്നത്. ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് കൂടുതൽ പേർ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ…

Read More

വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും: ആരോഗ്യ മന്ത്രി

  തിരുവനന്തപുരം: വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ചില വിദേശ രാജ്യങ്ങൾ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ഇവകൂടി ചേർക്കാൻ സർക്കാർ നിർദേശം നൽകിയത്. ഇതിനായുള്ള ഇ ഹെൽത്തിന്റെ പോർട്ടലിൽ അപ്ഡേഷൻ നടത്തിവരികയാണെന്ന് വീണാ ജോർജ് വ്യക്തമാക്കി. അടുത്ത ദിവസം മുതൽ തന്നെ ബാച്ച് നമ്പരും തീയതിയും ചേർത്ത പുതിയ സർട്ടിഫിക്കറ്റ് ലഭിക്കും….

Read More

കേരളത്തിൻ്റെ ഭൗതിക വികസനത്തിൽ വായന മുഖ്യ പങ്ക് വഹിച്ചു; മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ്

  സാമൂഹ്യ വികസന സൂചികകളിൽ കേരളം മുന്നിൽ നിൽക്കുന്നതിനുള്ള പ്രധാന കാരണം മലയാളികളുടെ വായനാ ശീലമാണൈന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. വായന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് വായന രീതിയിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. പുതിയകാലത്തിൻ്റെ മാറ്റത്തെ ഉൾക്കൊള്ളാനും ന്യൂതന സാങ്കേതിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി വായനയുടെ വികാസം സാധ്യമാക്കാൻ വായനദിനത്തിലൂടെ എല്ലാവർക്കും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്…

Read More

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കൊവിഡ് പ്രതിരോധം: സ്പുട്നിക്-വി വാക്സിന്‍ ലഭ്യമാക്കുമെന്ന് ലേക്ക് ഷോര്‍ ആശുപത്രി അധികൃതര്‍

കൊച്ചി: റഷ്യയില്‍ വികസിപ്പിച്ചെടുത്ത സ്പുട്നിക്-വി വാക്സിന്‍ കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതര്‍. ഇന്ത്യയില്‍ സ്പുട്നിക് വാക്‌സിന്‍ നിര്‍മിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി ആശുപത്രി അധികൃതര്‍ കരാര്‍ ഒപ്പുവച്ചു. വാക്സിന്‍ ലഭിക്കാന്‍ ബുക്കിങ്ങിനായി 7558090011 എന്ന നമ്പറില്‍ വിളിക്കുക. രാജ്യത്തെ കടുത്ത വാക്സിന്‍ ക്ഷാമത്തിനിടയിലാണ് സ്പുട്നിക് വാക്സിന്‍ എത്തുന്നത്. കൊവിഡ് വൈറസിനെതിരെ സ്പുട്നിക് വാക്സിന്‍ ഉപയോഗിക്കുന്നതിന് ഏപ്രില്‍ 13-നാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ഏറ്റവും വേഗത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍…

Read More