Headlines

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ; ബീവറേജസ് ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല

  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശ്യസാധനങ്ങൽ വിൽക്കുന്ന കടകൾക്ക് മാത്രം തുറക്കാം. പൊതുഗതാഗതമുണ്ടാകില്ല. മദ്യവിൽപ്പന ശാലകൾക്കും പ്രവർത്തനാനുമതിയില്ല. അവശ്യമേഖലകളിലും ആരോഗ്യസേവനങ്ങൾക്കും മാത്രമാണ് ഇന്നും നാളെയും അനുമതിയുള്ളത്. ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ നൽകില്ല. ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ. പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാം. നിർമാണ പ്രവർത്തനങ്ങൾ സാമൂഹിക അകലം പാലിച്ച് നടത്താം. പക്ഷേ പോലീസ് സ്‌റ്റേഷനിൽ…

Read More

സിദ്ധീഖ്​ കാപ്പന്‍റെ മാതാവ്​ ഖദീജക്കുട്ടി നിര്യാതയായി

  വേങ്ങര(മലപ്പുറം) :ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം റിപ്പോര്‍ട്ട്,ചെയ്യാന്‍പോകുന്നതിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ച മലയാളി,മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് വേങ്ങര പൂച്ചോലമാട്ടിലെ ഖദീജക്കുട്ടി(90)നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്:പരേതനായ മുഹമ്മദ് കുട്ടി കാപ്പന്‍.മകന്‍റെ മോചനം കാണാതെയാണ്,വൃദ്ധമാതാവ് വിടവാങ്ങിയത്.ഹാഥ്‌റസ് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ധീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ എട്ടുമാസമായി സിദ്ധീഖ്കാപ്പന്‍ജയിലിലാണ്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടർന്ന് ഉമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി അനുമതി…

Read More

അമ്മയുടെ ഫോൺ വാങ്ങി ഓൺലൈൻ ഗെയിം കളി: അക്കൗണ്ടിൽ നിന്നും നഷ്ടമായത് മൂന്ന് ലക്ഷം രൂപ

കൊച്ചി: ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നഷ്ടപ്പെടുത്തിയത് രക്ഷിതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന മൂന്നു ലക്ഷത്തോളം രൂപ. ആലുവയിലാണ് സംഭവം. വിദ്യാർത്ഥിയുടെ അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എസ്.പിയുടെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ‘ഫ്രീ ഫയർ’ എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഗെയിം ലഹരിയായ വിദ്യാർഥി,…

Read More

കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന നിലയിൽ

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന നിലയിൽ. കാട്ടിലങ്ങാടി വെള്ളാറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (62) യാണ് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീടിൻ്റെ വരാന്തയിലാണ് മരിച്ചു കിടക്കുന്നതായി അയൽവാസികൾ കണ്ടത്.ഇവർ ഒറ്റക്കാണ് താമസം. നേരത്തെ ഉമ്മയും കൂടെയുണ്ടായിരുന്നു.ഉമ്മ മരിച്ച ശേഷം ഇവർ ഒറ്റക്കായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്യേഷണം തുടങ്ങി.  

Read More

കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

  മലപ്പുറം നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുഴയിലാണ് ജഡം കണ്ടത്തിയത്. ആനക്കുട്ടിക്ക് ഒരാഴ്ച്ച പ്രായം തോന്നിക്കും. പുഴ കടക്കുന്നതിനിടയിൽ ആന കൂട്ടത്തിൽ നിന്ന് ഒഴുകി വന്നതാകാം കുട്ടിയാന എന്നാണ് സംശയിക്കുന്നത്.      

Read More

എം ബി റ്റി-നന്മ ഫൗണ്ടേഷൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പിന്തുണയോടെ ആരംഭിച്ച പദ്ധതി നന്മ ഡോക്ടർസ് ഡെസ്ക് ഒട്ടേറെ പേർക്ക് ആശ്വാസമാകുന്നു

  കൽപ്പറ്റ:‌കോവിഡ് മൂലമോ കോവിഡ് ഇതര രോഗങ്ങൾ മൂലമോ ബുദ്ധിമുട്ടുന്നവർക്കായി എം ബി റ്റി-നന്മ ഫൗണ്ടേഷൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പിന്തുണയോടെ ആരംഭിച്ച പദ്ധതി നന്മ ഡോക്ടർസ് ഡെസ്ക് ഒട്ടേറെ പേർക്ക് ആശ്വാസമാകുന്നു. 150 ഓളം വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ സംബന്ധമായ നിർദേശങ്ങളും വൈകാരിക പിന്തുണയും സൗജന്യമായി ഉറപ്പുവരുത്തുകയാണ് ഡോക്ടർസ് ഡെസ്ക്. രോഗസംബന്ധമായ നിങ്ങളുടെ ഏത് സംശയങ്ങൾക്കും 8943 27 0000 , 8943 16 0000 എന്നീ നമ്പറുകളിൽ രാവിലെ 9 മണി മുതൽ…

Read More

തന്നെ മർദ്ദിച്ചുവെന്നത് കെ സുധാകരന്റെ സ്വപ്നാടനം മാത്രം; മക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നു: പിണറായി വിജയന്റെ വെളിപ്പെടുത്തൽ

തിരുവന്തപുരം: ബ്രണ്ണന്‍ കോളേജിലെ പഠനകാലത്തെ വീരകഥകൾ പങ്കുവച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോളേജിൽ വെച്ച് പിണറായി വിജയനെ ഒറ്റ ചവിട്ടിനു താഴെയിട്ടെന്ന് മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിൽ കെ സുധാകരൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് കോവിഡ് രോഗ വിശകലനത്തിനായി നടത്തിയ വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞിരിക്കുകയാണ് പിണറായി വിജയൻ. തന്നെ മർദ്ദിച്ചുവെന്നത് കെ സുധാകരന്റെ സ്വപ്നാടനം മാത്രമാണെന്നും ബ്രണ്ണൻ കോളേജിൽ അർദ്ധനഗ്നനായി നടക്കേണ്ടിവന്നത് സുധാകരനും കൂട്ടർക്കും മാത്രമാണെന്ന് പിണറായി വിജയൻ പറയുന്നു. ഇത്രയും പൊങ്ങച്ചം…

Read More

മൂന്നാം തരംഗത്തിലേക്കുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗത്തിനുള്ള സാധ്യത കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത് ഇടപഴകലും ആൾക്കൂട്ടങ്ങളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത വേണം. അടഞ്ഞ സ്ഥലങ്ങളിലെ ഒത്തുചേരൽ വേണ്ടെന്ന് വയ്ക്കണം. ഡെൽറ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിൻ്റെ ആവിർഭാവം തള്ളിക്കളയാനാവില്ല. നാം അതീവ ജാഗ്രത പൂലർത്തേണ്ട കാര്യമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Read More

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വിലവര്‍ധിപ്പിച്ചു

  തിരുവനന്തപുരം: 52 ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് മദ്യഷാപ്പുകൾ തുറന്നിരിക്കുകയാണ്. ഇതിനു പിന്നാലെ സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു ഉത്തരവായി. ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വിലയിൽ 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ സമയത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കനാണ് വില വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയിലും വർദ്ധനവ് ഉണ്ടാകും. നീണ്ട നാളുകൾക്ക് ശേഷം ബാറുകൾ തുറന്നപ്പോൾ ആദ്യ ദിനം തന്നെ റെക്കോര്‍ഡ് മദ്യ വില്‍പനയാണ്…

Read More

ഒരു മണിക്കൂര്‍ ഒളിച്ചിരുന്നു, അടുക്കളയിലെ കത്തിക്ക് കുത്തി; എല്ലാം വിവരിച്ച് വിനീഷ്‌

പ്രണയം നിരസിച്ചതിന്റെ പകയിൽ പെരിന്തൽമണ്ണ ഏലംകുളത്ത് 21 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷിനെ തെളിവെടുപ്പിനായി എത്തിച്ചു. സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതിനു ശേഷമാണ് കൊല്ലപ്പെട്ട പെൺകുട്ടി ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ദൃശ്യയുടെ വീടിന് സമീപം നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിഷേധമുണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ തെളിവെടുപ്പിനെത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുമ്പോൾ ഒരു ചെരുപ്പ് വീട്ടിൽ ഉപേക്ഷിച്ചിരുന്നതായി വിനീഷ് ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു. ഇത് പോലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതി എങ്ങനെയാണ്…

Read More