Headlines

കവിയും ഗാനരചയിതാവുമായ രമേശൻ നായർ അന്തരിച്ചു

  തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും ഗാന രചയിതാവുമായിരുന്ന പഴവിള രമേശൻ നായർ (83) വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാന്തികവാടത്തിൽ നാളെ ശവസംസ്‌കാരം നടക്കും. പഴവിള രമേശൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. മതനിരപേക്ഷതയുടെ പക്ഷത്ത് എന്നും ഉറച്ചു നിന്ന അദ്ദേഹം കവിതയിൽ ആധുനികതയുടെ വക്താക്കളിൽ ഒരാളായിരുന്നുന്നെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 1925 ൽ കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ ജനിച്ച രമേശൻ നായരുടെ പ്രാഥമിക വിദ്യാഭ്യാസം അഞ്ചാലുമൂട് പ്രൈമറി സ്‌കൂളിലായിരുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കൊവിഡ്, 90 മരണം; 12,147 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 11,361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂർ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂർ 429, പത്തനംതിട്ട 405, കാസർഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, തൃശൂർ, കൊല്ലം, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ വടക്കൻ കേരളത്തിന് പുറമേ കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ…

Read More

സംസ്ഥാനത്ത് ഇന്നലെ നടന്നത് 51 കോടി രൂപയുടെ മദ്യവിൽപ്പന; ഏറ്റവും കൂടുതൽ തേങ്കുറിശ്ശിയിൽ

സംസ്ഥാനത്ത് ഏറെ നാളുകൾക്ക് ശേഷം മദ്യശാല തുറന്ന ഇന്നലെ നടന്നത് 51 കോടി രൂപയുടെ മദ്യവിൽപ്പന. ബെവ്‌കോയുടെയും കൺസ്യൂമർഫെഡിന്റെയും മദ്യശാലകൾ വഴിയാണ് 51 കോടി രൂപയുടെ മദ്യം വിറ്റത്. പാലക്കാട് തേങ്കുറിശ്ശിയിലാണ് ഏറ്റവുമധികം മദ്യം വിറ്റത്. 68 ലക്ഷം രൂപയുടെ മദ്യം ഇവിടെ നിന്ന് ചെലവായി സംസ്ഥാനത്തെ 265 ഔട്ട് ലെറ്റുകളിൽ 225 എണ്ണമാണ് ഇന്നലെ പ്രവർത്തിച്ചത്. സാധാരണ ദിവസങ്ങളിൽ ശരാശരി 30 മുതൽ 40 കോടിയുടെ വരെയാണ് വിൽപ്പനയുണ്ടാകുക. ആഘോഷ ദിവസങ്ങളിൽ 70 കോടിയുടെ വരെ…

Read More

രാഹുലുമായി സംസാരിച്ചപ്പോൾ മനസ്സിലെ പ്രയാസങ്ങൾ മാറി; ഒരു സ്ഥാനമില്ലെങ്കിലും പ്രവർത്തിക്കും: ചെന്നിത്തല

പാർലമെന്ററി പാർട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ പ്രകടിപ്പിച്ചുവെന്നത് സത്യമാണെന്നും ആ കാര്യങ്ങളെല്ലാം രാഹുൽ ഗാന്ധിയോട് വിശദീകരിച്ചുവെന്നും രമേശ് ചെന്നിത്തല. രാഹുലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ചെന്നിത്തല കൂടിക്കാഴ്ചയിൽ പൂർണ തൃപ്തനാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദമായി രാഹുലിനെ ധരിപ്പിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിനൊപ്പം എന്നും ചേർന്നു നിന്നിട്ടുള്ളവരാണ് ഞാനും ഉമ്മൻ ചാണ്ടിയും. നേതൃത്വമെടുക്കുന്ന ഏത് തീരുമാനത്തെയും അംഗീകരിക്കുകയും അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങൾ. നാളെയും അതുപോലെ തന്നെയായിരിക്കും രാഹുൽ ഗാന്ധിയുമായി സംസാരിച്ചപ്പോൾ മനസ്സിലെ എല്ലാ പ്രയാസങ്ങളും…

Read More

രണ്ടുവര്‍ഷം മുമ്പ് കാണാതായ 14 കാരിയെ കണ്ടെത്തി; ഒപ്പം നാലുമാസം പ്രായമുള്ള കുഞ്ഞും

  പാലക്കാട്: രണ്ടുവർഷം മുമ്പ് പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്ന് കാണാതായ 14 കാരിയെ മധുരയിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം നാലുമാസം പ്രായമുളള കുഞ്ഞുമുണ്ട്. പെൺകുട്ടിയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. 2019ലാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാത്രി പെൺകുട്ടിയെ കൈക്കുഞ്ഞിനോടൊപ്പം പോലീസ് മധുരയിൽ നിന്ന് കണ്ടെത്തി. അമ്മയ്ക്കൊപ്പം ജോലി ചെയ്തിരുന്ന വ്യക്തിയാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇയാളോടൊപ്പമാണ് മധുരയിൽ ഇത്രയും നാൾ താമസിച്ചിരുന്നതെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്….

Read More

രണ്ട് വർഷം മുമ്പ് പാലക്കാട് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി; ഒപ്പം നാല് മാസം പ്രായമുള്ള കുഞ്ഞും

  പാലക്കാട് കൊഴിഞ്ഞമ്പാറയിൽ നിന്ന് രണ്ട് വർഷം മുമ്പ് കാണാതായ പതിനാലുകാരിയെ മധുരയിൽ കണ്ടെത്തി. നാല് മാസം പ്രായമുള്ള കുഞ്ഞും കുട്ടിക്കൊപ്പമുണ്ട്. പെൺകുട്ടിക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് തെരച്ചിൽ നടത്തുകയാണ് 2019ലാണ് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. വ്യാഴാഴ്ച രാത്രിയാണ് കൈക്കുഞ്ഞിനൊപ്പം കുട്ടിയെ കണ്ടെത്തിയത്. അമ്മയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന യുവാവാണ് തനിക്കൊപ്പം ഇത്രയും കാലമുണ്ടായിരുന്നതെന്ന് കുട്ടി പോലീസിന് മൊഴി നൽകി.

Read More

എഐസിസി ജനറൽ സെക്രട്ടറിയാകാം; പക്ഷേ ഉപാധികൾ അംഗീകരിക്കണമെന്ന് ചെന്നിത്തല

എഐസിസി ജനറൽ സെക്രട്ടറിയാകാൻ ഹൈക്കമാൻഡിന് മുന്നിൽ രമേശ് ചെന്നിത്തല ഉപാധികൾ വെച്ചതായി റിപ്പോർട്ടുകൾ. പ്രവർത്തന കേന്ദ്രം കേരളത്തിൽ തന്നെ വേണമെന്ന ഉപാധിയാണ് ചെന്നിത്തല മുന്നോട്ടുവെച്ചത്. ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ഹൈക്കമാൻഡ് ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു ഐ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കണമെന്നും രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചെന്നിത്തല ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ചെന്നിത്തലയെ ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ തന്റെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ചെന്നിത്തലയെ ഡൽഹിക്ക് വിളിപ്പിച്ചത്.

Read More

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ഡൗൺ; ഇളവുകൾ തിങ്കൾ മുതൽ വെള്ളി വരെ

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച്‌ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമാണ് ഇളവുകള്‍. നാളെയും മറ്റെന്നാളും സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ആണ്. അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ നിയമനടപടി നേരിടേണ്ടി വരും. ടി.പി.ആര്‍…

Read More

കൊവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് ക്ഷേത്രങ്ങൾ തുറന്നു നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

  കൊവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് മാത്രമേ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം നൽകൂവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഭക്തജനങ്ങളെ തടയുന്നത് സർക്കാർ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല, രോഗവ്യാപനം തടയാനാണ് ശ്രമം. ഭക്തസരുടെ സുരക്ഷയാണ് പ്രധാനം ആരാധനാലയങ്ങളിൽ ആളുകൾ തടിച്ചു കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകൾ നൽകുമെന്നും മന്ത്രി അറിയിച്ചു.

Read More