Headlines

സ്വകാര്യ ബസ് സർവീസ് സംബന്ധിച്ച മാർഗനിർദേശമായി; സർവീസുകൾ ഒറ്റ, ഇരട്ട നമ്പർ പ്രകാരം

  സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് സംബന്ധിച്ച മാർഗനിർദേശമായി. ഒറ്റ, ഇരട്ട അക്ക നമ്പർ പ്രകാരം ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ നാളെ മുതൽ സർവീസ് നടത്താം. നാളെ ഒറ്റയക്ക ബസുകൾ സർവീസ് നടത്തണം. അടുത്ത തിങ്കളാഴ്ചയും പിന്നെ വരുന്ന ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തണം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തിങ്കളാഴ്ചയും ഒറ്റയക്ക നമ്പർ ബസ് സർവീസ് നടത്താം. ശനി, ഞായർ ദിവസങ്ങളിൽ ബസ് സർവീസ് അനുവദിക്കില്ല.

Read More

സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കൊവിഡ്, 88 മരണം; 13,614 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ 535, കോട്ടയം 464, ഇടുക്കി 417, കാസർഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

കെ സുരേന്ദ്രനെതിരെയും സി കെ ജാനുവിനെതിരെയും സുൽത്താൻബത്തേരി പോലിസ് കേസെടുത്തു

  സുൽത്താൻ ബത്തേരി :ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും, ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാനമുന്‍ അധ്യക്ഷ സി കെ ജാനുവിനെതിരെയും സുല്‍ത്താന്‍ ബത്തേരി പോലിസ് കേസെടുത്തു.കഴിഞ്ഞദിവസം കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിയമവിരുദ്ധമായി പാരിതോഷികം നല്‍കി, അത് സ്വീകരിച്ചു എന്നതില്‍ ഐ പി സി 171 ഇ, എഫ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സുല്‍ത്താന്‍ ബത്തേരി പോലിസ് പറഞ്ഞു. വരുംദിവസങ്ങളില്‍ സാക്ഷികളെ അടക്കം വിളിച്ച് അന്വേഷണം…

Read More

മരം കൊള്ള: ഹൈക്കോടതിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വി ഡി സതീശൻ

സർക്കാർ അറിഞ്ഞുകൊണ്ടാണ് ഇത്രയും വലിയ വനം കൊള്ള നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വനം കൊള്ളയിലെ ഭയാനക ദൃശ്യമാണ് വയനാട്ടിൽ കണ്ടത്. സമാനമായ മരം കൊള്ള എട്ട് ജില്ലകളിലെങ്കിലും നടന്നിട്ടുണ്ട്. വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തതു കൊണ്ട് മാത്രം ഈ വിഷയത്തിൽ നടപടിയെടുത്തുവെന്ന് എങ്ങനെ സർക്കാരിന് പറയാനാകും. കർഷകരെ മറയാക്കി വൻകിട മാഫിയകൾക്ക് സഹായം ചെയ്യുകയാണ് സർക്കാർ ചെയ്തതെന്നും വിഡി സതീശൻ ആരോപിച്ചു പട്ടിക ജാതി, പട്ടിക വർഗക്കാരായ പാവപ്പെട്ടവരുടെ ഭൂമിയിൽ നിന്നും അവരെ…

Read More

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി

  ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. കെപിസിസി ഭാരവാഹി നൗഷാദലിയാണ് ഹർജി നൽകിയത്. ലക്ഷദ്വീപ് ഡവലെപ്‌മെന്റ് റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്താണ് ഹർജി നൽകിയിരുന്നത് നിലവിലുള്ള ഭരണ പരിഷ്‌കാരങ്ങളും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും നിയമവിരുദ്ധമാണെന്നായിരുന്നു പൊതുതാത്പര്യ ഹർജിയിലെ വാദം. അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്നുണ്ടായ നടപടികൾ ദ്വീപിന്റെ പാരമ്പര്യ സാംസ്‌കാരിക തനിക്ക് കോട്ടം വരുത്തിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

Read More

മുരളീധരനും താത്പര്യം പ്രകടിപ്പിച്ചു; യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് എത്താൻ സാധ്യത

യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് കെ മുരളീധരൻ എത്തിയേക്കുമെന്ന് സൂചന. ഗ്രൂപ്പ് താത്പര്യമൊക്കെ തള്ളി പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും പ്രഖ്യാപിച്ച ഹൈക്കമാൻഡിന് മുരളീധരൻ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് എത്തണമെന്നതാണ് ആഗ്രഹം. കൺവീനർ സ്ഥാനത്തേക്ക് വരാൻ മുരളിയും താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് മുരളീധരൻ ലക്ഷ്യം വെക്കുന്നത്.

Read More

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31ന്; അന്തിമ സ്‌കോർ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ

  സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. 10, 11, 12 ക്ലാസുകളിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാകും അന്തിമ സ്‌കോർ നിർണയിക്കുക എന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. 10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലമാണ് അന്തിമ സ്‌കോറിനു പരിഗണിക്കുക. പത്താം ക്ലാസിലെ പ്രകടനത്തിന് 30 ശതമാനം വെയ്റ്റേജ് ആണ് നൽകുക. അഞ്ച് പ്രധാന വിഷയങ്ങളിൽ വിദ്യാർഥി…

Read More

സി കെ ജാനുവിന് പണം നൽകി മുന്നണിയിലെടുക്കേണ്ട ആവശ്യമില്ലെന്ന് പി കെ കൃഷ്ണദാസ്

സി കെ ജാനുവിന് പണം നൽകി മുന്നണിയിലെടുക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. രാഷ്ടീയ നിലപാടിന്റെ ഭാഗമായാണ് അവർ എൻഡിഎയിൽ എത്തിയത്. പണം നൽകിയതിൽ തന്റെ പേര് കെ സുരേന്ദ്രൻ പരാമർശിച്ചതിൽ പ്രതികരിക്കുന്നില്ലെന്നും കൃഷ്ണദാസ് പറഞ്ഞു പണം നൽകി ഒരു കക്ഷിയെയും എൻഡിഎയിൽ എടുക്കേണ്ട ആവശ്യമില്ല. ബിജെപി ഒറ്റക്കെട്ടല്ലെന്നത് മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

Read More

വിശ്വസിച്ചവരെല്ലാം പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടാകണമെന്നില്ല; ചെന്നിത്തലയോട് സതീശൻ

പാർട്ടിയിൽ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശ്വസിച്ചവരെല്ലാം പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടാകണമെന്നില്ല. അത് സാധാരണ കാര്യമാണെന്നും സതീശൻ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ചെന്നിത്തലയോട് ചോദിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിർണായക ഘട്ടത്തിൽ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയിടുന്നവർ എല്ലാ പാർട്ടിയിലുമുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷും പറഞ്ഞു. വിശ്വസ്തരെന്ന് അഭിനയിക്കുന്നവർ എല്ലായിടത്തുമുണ്ട്. ചെന്നിത്തല അത് പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. പ്രവർത്തകർ ആഗ്രഹിക്കുന്നത് ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെയാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു

Read More

തൃശ്ശൂർ അഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

  തൃശ്ശൂർ അഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. അഞ്ചേരി സ്‌കൂളിന് സമീപത്തെ പട്ടിയാലതൊടി സുഭാഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പത്തംഗ സംഘമാണ് ആക്രമണം നടത്തിയ് വീടിന്റെ വാതിലുകളും ജനലുകളും തകർന്നു. മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമിസംഘം തകർത്തു. കഞ്ചാവ് മാഫിയയെ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

Read More