Headlines

ലോക്ക്ഡൗണ്‍ ഇളവ്: യാത്ര സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങളായി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍…

Read More

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് 9 വയസുകാരിയെ നിരന്തരം പീഡിപ്പിച്ചു: സംവിധായകൻ അറസ്റ്റിൽ

  ആറ്റിങ്ങൽ: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച സംവിധായകൻ അറസ്റ്റിൽ. കിഴുവിലം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് എസ് നായരാണ്(47) അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിനിയായ പതിമൂന്ന് വയസുകാരിയെ മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഇയാൾ പീഡിപ്പിച്ചത്. പീഡനത്തിനിരയാകുമ്പോൾ പെൺകുട്ടിക്ക് ഒൻപത് വയസായിരുന്നു പ്രായം. പെൺകുട്ടിയെ ഇപ്പോൾ ഒരു യുവാവ് ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തായത്. പെൺകുട്ടിയുടെ അമ്മയുടെ ബന്ധുവിന്റെ സുഹൃത്താണ് ശ്രീകാന്ത്. മൂന്ന് വർഷം മുൻപ് ഇയാൾ പെൺകുട്ടിയുടെ…

Read More

സർക്കാരിന്റെ മുൻഗണനാ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണം: നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിന്റെ മുൻഗണനാപദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻഗണനാപദ്ധതികളുടെ അവലോകനത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൊച്ചി മെട്രോയുടെ പേട്ടമുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ഭാഗം 2022 മാർച്ച് മാസത്തോടെ പൂർത്തിയാക്കും, കലൂർ മുതൽ കാക്കനാട് വരെയുള്ള ഭാഗത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും, ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തും, പൈതൃക സംരക്ഷണം കൂടി പരിഗണിച്ച് കൊച്ചി വാട്ടർമെട്രോ പദ്ധതി…

Read More

നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാർ അന്തരിച്ചു

പ്രമുഖ നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാർ അന്തരിച്ചു. രക്താർബുദത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 2010 ലെ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. അബൂദാബി ശക്തി അവാർഡും അദ്ദേഹം നേടിയിട്ടുണ്ട് മരം പെയ്യുന്നു, കർക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചിരുത, കുരുടൻ പൂച്ച തുടങ്ങിയവയാണ് പ്രധാന കൃതികൾ. കോഴിക്കോട് പറമ്പിൽ സ്വദേശിയാണ്‌  

Read More

സി കെ ജാനു കോഴ: കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതിയുടെ ഉത്തരവ്

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ ചേരാൻ സികെ ജാനുവിന് ലക്ഷങ്ങൾ കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതിയുടെ ഉത്തരവ്. യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി കെ നവാസിന്റെ ഹർജി പരിഗണിച്ചാണ് കോടതി നടപടി. സ്ഥാനാർഥിയാകാൻ 50 ലക്ഷം കോഴ നൽകിയെന്ന പരാതിയിൽ കേസെടുക്കാനാണ് നിർദേശം. ജെ ആർപി ട്രഷറർ പ്രസീത അഴീക്കോടാണ് സി കെ ജാനുവിന് സുരേന്ദ്രൻ പണം നൽകിയ കാര്യം വെളിപ്പെടുത്തിയത്. ജാനു പത്ത്…

Read More

രമേശ് ചെന്നിത്തലയെ അടിയന്തരമായി രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചു

രമേശ് ചെന്നിത്തലയെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസാണ് ചെന്നിത്തലയോട് ഡൽഹിയിൽ എത്താൻ ആവശ്യപ്പെട്ടത്. മറ്റന്നാൾ ചെന്നിത്തല ഡൽഹിക്ക് തിരിക്കും. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതലയേറ്റതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ചെന്നിത്തലയെ വിളിപ്പിച്ചത്. ചെന്നിത്തലയെ നേരത്തെ ദേശീയ രാഷ്ട്രീയത്തിൽ സജീവമാക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ തനിക്ക് കേരളത്തിൽ തന്നെ നിൽക്കാനാണ് താത്പര്യമെന്ന് ചെന്നിത്തല പ്രതികരിച്ചു

Read More

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്

  സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

Read More

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: സുധാകരന്റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിനെത്തിയ നൂറോളം പേർക്കെതിരെ കേസ്

കെപിസിസി പ്രസിഡന്റായി കെ സുധാകരൻ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിനെത്തിയ നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു. യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ തടിച്ചുകൂടിയതിനാണ് കേസ്. കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. നൂറുകണക്കിന് ആളുകളാണ് ഇന്ദിരാഭവനിലെ വലിയ ഹാളിൽ തടിച്ചുകൂടിയത്. വർക്കിംഗ് പ്രസിഡന്റുമായി ടി സിദ്ധിഖ്, കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ് എന്നിവരും ഇന്ന് ചുമതലയെടുത്തിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Read More

സംസ്ഥാനത്ത് മദ്യവിൽപ്പന നാളെ മുതൽ തുടങ്ങും; ആപ്പിന്റെ ആവശ്യമില്ല

  സംസ്ഥാനത്ത് മദ്യവിൽപ്പന നാളെ മുതൽ പുനരാരംഭിക്കും. മദ്യം വാങ്ങാൻ ബെവ് ക്യൂ ആപ്പിന്റെ ആവശ്യമില്ല. പകരം ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പുവരുത്തി വിൽപ്പന നടത്തണമെന്നതാണ് നിർദേശം ആപ്പ് വഴി ബുക്ക് ചെയ്ത് മദ്യം നൽകാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ നേരത്തെ തന്നെ സാങ്കേതിക പിഴവുകളുള്ള ആപ്പ് വീണ്ടുമുപയോഗിക്കുന്നതിൽ എക്‌സൈസിന് താത്പര്യമില്ലായിരുന്നു. ബെവ് ക്യൂ ആപ്പിന്റെ പ്രതിനിധികൾ ബീവറേജസ് കോർപറേഷൻ ആസ്ഥാനത്ത് എത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു. ആപ്പ് ഉടൻ…

Read More

അടിവാരം എലിക്കാട് സ്വദേശി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

അടിവാരം:എലിക്കാട് സ്വദേശി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. അടിവാരം എലിക്കാട് പള്ളിയാലിതൊടി ഫസൽ(23) ആണ് മരിച്ചത്. ബാലുശ്ശേരി കിനാലൂരിൽ വയറിംഗ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന അടിവാരം സ്വദേശി ഷംസീറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ്:അഹമ്മദ്കുട്ടി, മാതാവ്, ലൈല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

Read More