Headlines

ചെന്നിത്തലക്ക് ഇപ്പോഴാണ് ഇതൊക്കെ മനസ്സിലായത്, ഞാൻ പണ്ടേ മനസ്സിലാക്കിയതാണ്: കെ മുരളീധരൻ

പാർട്ടിയിൽ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന രമേശ് ചെന്നിത്തലയുടെ പരാമർശം ഏറ്റെടുത്ത് കെ മുരളീധരൻ. ചെന്നിത്തല പറഞ്ഞതിനോട് യോജിക്കുന്നു. ചെന്നിത്തലക്ക് ഇപ്പോഴാണ് പലതും മനസ്സിലായത്. തനിക്ക് അത് നേരത്തെ തന്നെ മനസ്സിലായതാണെന്നും മുരളീധരൻ പറഞ്ഞു നേരത്തെ അതൊക്കെ അനുഭവിച്ചതു കൊണ്ടാണ് പാർട്ടിയിൽ പലപ്പോഴും നിസംഗ ഭാവം സ്വീകരിച്ചിട്ടുള്ളത്. ഒന്നും വേണ്ടാ എന്ന് പറയുന്നത് കിട്ടിയിട്ടും വലിയ കാര്യമില്ലെന്നതിനാലാണ്. കെ സുധാകരൻ പാർട്ടി തലപ്പത്ത് എത്തുമ്പോൾ പ്രവർത്തകർക്ക് ആവേശമുണ്ട്. അത് നല്ലതാണ്. താഴെ തട്ടിൽ പാർട്ടിക്ക് കമ്മിറ്റികളില്ല. അത് ശരിയാക്കാതെ മുന്നോട്ടു…

Read More

വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: നിർണ്ണായക നീക്കങ്ങളുമായി വിദ്യാഭ്യാസ ബോർഡ്

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകൾ ജൂണ്‍ 22മുതല്‍ ആരംഭിക്കും. നിലവിലേത് പോലെയുള്ള കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒരേ ഉപകരണങ്ങള്‍ പല വിദ്യാര്‍ഥികള്‍ ഉപയോഗിക്കേണ്ടി വരുന്നത് കോവിഡ് പകരാന്‍ ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷകൾ നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വിദ്യാഭ്യാസവകുപ്പ് ഇത്രയും കാലതാമസം എടുത്തത്. കര്‍ശന സുരക്ഷാ സംവിധാനങ്ങളോടെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാര്‍ത്ഥികള്‍ ഇരട്ട മാസ്ക്, ഗ്ലൗസ്…

Read More

വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: നിർണ്ണായക നീക്കങ്ങളുമായി വിദ്യാഭ്യാസ ബോർഡ്

  തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകൾ ജൂണ്‍ 22മുതല്‍ ആരംഭിക്കും. നിലവിലേത് പോലെയുള്ള കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒരേ ഉപകരണങ്ങള്‍ പല വിദ്യാര്‍ഥികള്‍ ഉപയോഗിക്കേണ്ടി വരുന്നത് കോവിഡ് പകരാന്‍ ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷകൾ നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വിദ്യാഭ്യാസവകുപ്പ് ഇത്രയും കാലതാമസം എടുത്തത്. കര്‍ശന സുരക്ഷാ സംവിധാനങ്ങളോടെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാര്‍ത്ഥികള്‍ ഇരട്ട മാസ്ക്,…

Read More

മണിക്കൂറുകള്‍ നീണ്ട പരിശ്രമം; കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കൊച്ചി: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍ കുടിയില്‍ ആദിവാസി കോളനിയിലെ സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. ജെസിബിയെത്തിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷിച്ചത്. പിണവൂര്‍കുടി അമ്പലത്തിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് ബുധനാഴ്ച പുലര്‍ച്ചെ ആന വീണത്. കാഴ്ചയില്‍ പത്ത് വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് റബര്‍ത്തോട്ടത്തിലെ കിണറ്റില്‍ അകപ്പെട്ടത്. പിണവൂര്‍കുടി കൊട്ടാരം ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന പ്രദേശമാണ് ഇവിടം.

Read More

വെള്ള ഖദറിന് ചുളിവ് പറ്റാത്ത പ്രവർത്തനം അവസാനിപ്പിക്കണം; വെറും ആൾക്കൂട്ടമല്ല കോൺഗ്രസെന്ന് വി ഡി സതീശൻ

കോൺഗ്രസ് എന്നാൽ വെറും ആൾക്കൂട്ടമാണെന്ന തെറ്റായ നിർവചനത്തെ തിരുത്തണമെന്ന് അണികളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് ആത്മവിശ്വാസമുണ്ടാക്കണം. ആൾക്കൂട്ടമല്ല പാർട്ടിയെന്ന് തെളിയിക്കാൻ കെ സുധാകരന് സാധിക്കുമെന്നും സതീശൻ പറഞ്ഞു കെപിസിസി പ്രസിഡന്റായി കെ സുധാകരൻ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ. ജയിച്ചാൽ ആവേശം വാനോളമാണ്. തോറ്റാൽ അത് പാതാളം വരെ താഴും. അതാണ് കോൺഗ്രസ്. വെള്ള ഖദറിട്ട് രാവിലെ ഇറങ്ങി രാത്രി ചുളിവ് വരാതെ വീട്ടിലെത്തുന്നതല്ല പ്രവർത്തനം. ഇത്തരം രീതി അവസാനിപ്പിച്ചേ…

Read More

സമാധാനം തകർക്കാൻ ശ്രമിച്ചതിന് തെളിവില്ല; സിദ്ധിഖ് കാപ്പനെതിരായ വകുപ്പുകൾ റദ്ദാക്കി കോടതി

  യുപിയിലെ ഹാത്രാസിൽ സമാധാനം തകർക്കാൻ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ ശ്രമിച്ചതിന് തെളിവില്ലെന്ന് മഥുര കോടതി. ഈ വകുപ്പുകൾ കോടതി റദ്ദാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് റദ്ദാക്കിയത്. അതേസമയം രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല 2020 ഒക്ടോബർ അഞ്ചിനാണ് ഹാത്രാസിൽ സമാധാനം തകർക്കാനെത്തിയെന്ന് ആരോപിച്ച് സിദ്ധിഖ് കാപ്പനടക്കമുള്ളവരെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഹാത്രാസിൽ പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുകയായിരുന്നു കാപ്പൻ.

Read More

വയനാട് ഇരട്ടക്കൊലപാതകം: അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികൾ കാണാമറയത്ത് തന്നെ

  വയനാട് നെല്ലിയമ്പം ഇരട്ടക്കൊല കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾക്കായി നെല്ലിയമ്പം, നടവയൽ, പനമരം മേഖലകളിൽ നിരീക്ഷണവും അന്വേഷണവും പോലീസ് തുടരുകയാണ്. ലോഡ്ജുകൾ, വാടക കെട്ടിടങ്ങൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രദേശവാസികളെയും ചോദ്യം ചെയ്യുന്നുണ്ട്. നെല്ലിയമ്പം മുതൽ കാവടം വരെയുള്ള മേഖലകളിലെ വീടുകകളിൽ നിന്ന് വിവരങ്ങൾ തേടി. ആസൂത്രിതമായ കൊലപാതകങ്ങളാണ് നടന്നതെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം പ്രതികളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല കൊല്ലപ്പെട്ട കേശവൻ, ഭാര്യ പത്മാവതി…

Read More

കെ സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയെടുത്തു

  മുതിർന്ന നേതാക്കളെ സാക്ഷി നിർത്തി കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതലയെടുത്തു. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിന് സാക്ഷിയാകാൻ നിരവധി കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു. എഐസിസി അംഗങ്ങളും ചടങ്ങിനെത്തി. കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയ ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തിയാണ് കെ സുധാകരൻ ഇന്ദിരാഭവനിലെത്തിയത്. സേവാദൾ വളൻഡിയർമാർ സുധാകരന് ഗാർഡ് ഓഫ് ഓണർ നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സുധാകരനെ സ്വീകരിച്ചു മുൻ പ്രതിപക്ഷ നേതാവ്…

Read More

കെ സുധാകരൻ ഇന്ന് കെ പി സി സി പ്രസിഡന്റായി ചുമതലയേൽക്കും

  കെപിസിസി പ്രസിഡന്റായി കെ സുധാകരൻ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് കെ സുധാകരന്റെ ചുമതലയേൽക്കൽ ചടങ്ങ്. പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ഗാന്ധി പ്രതിമയിൽ സുധാകരൻ ഹാരാർപ്പണം നട്തതും. തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ എത്തും പത്തരയോടെ ശാസ്തമംഗലത്തെ ഇന്ദിരാഭവനിൽ സുധാകരൻ എത്തും. സേവാദൾ വളൻഡിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് സുധാകരൻ പാർട്ടി പതാക ഉയർത്തും. പതിനൊന്ന് മണിയോടെ ഔദ്യോഗികമായി ചുമതലയേൽക്കും. ഇതിന് ശേഷം സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി…

Read More

കോട്ടയം വൈക്കത്ത് ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

  കോട്ടയം വൈക്കത്ത് ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആഞ്ചിലത്തറയിൽ തങ്കച്ചൻ(58), ഭാര്യ ഓമന(54) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓമനയെ മുറിയിലെ കട്ടിലിലും തങ്കച്ചനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Read More