Headlines

സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും തുറക്കും: നിബന്ധനകൾ ഇങ്ങനെ

  തിരുവനന്തപുരം: കേരളത്തിൽ മദ്യശാലകളും ബാറുകളും തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. നിയന്ത്രണങ്ങളോട് കൂടിയാകും മദ്യശാലകൾ തുറക്കുമെന്നും രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ഏഴ് വരെയാകും പ്രവർത്തനസമയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാറുകളിൽ പാഴ്സൽ മാത്രമാകും ലഭ്യമാകുക. അപ്പ് വഴി ബുക്ക് ചെയ്താകും മദ്യ വിൽപ്പനയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,06,437 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,77,212…

Read More

അണ്‍ലോക്കിലേക്ക് കേരളം: ഇനി മുതൽ പ്രാദേശിക ലോക്ക് ഡൗൺ; പൊതുഗതാഗതം മിതമായി അനുവദിക്കും

  സംസ്ഥാനം അൺലോക്കിലേക്ക് നീങ്ങുന്നു. മെയ് 8ന് ആരംഭിച്ച ലോക്ക് ഡൗൺ ജൂൺ 16 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തിൽ സംസ്ഥാനത്ത് വളരെ ശക്തമായി. ജൂൺ തുടക്കത്തിൽ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എങ്കിലും ലോക്ക് ഡൗൺ പിൻവലിക്കാൻ പര്യാപ്തമായ തോതിലെത്തിയിരുന്നില്ല. ഇപ്പോൾ ആശ്വാസകരമായ സ്ഥിതി കൈവരിച്ചതുകൊണ്ടാണ് പൂർണമായിട്ടല്ലെങ്കിലും കൂടുതൽ ഇളവുകൾ അനുവദിച്ച് ലോക്ക് ഡൗൺ ലഘൂകരിക്കാൻ തീരുമാനിച്ചത് മെയ് 6ന് 42,000ന്…

Read More

സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കൊവിഡ്, 166 മരണം; 13,536 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 166 മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂർ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂർ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസർഗോഡ് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചവര്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കില്‍ പിഴ ; അവസാന തീയതി ജൂണ്‍ 30

  റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചവര്‍ 30നകം പൊതുവിഭാഗത്തിലേക്കു മാറ്റിയില്ലെങ്കില്‍ വന്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍. എന്നുമുതലാണോ അനര്‍ഹമായി ഭക്ഷ്യധാന്യം വാങ്ങുന്നതെന്നു കണ്ടെത്തി അന്നു മുതലുള്ള തുകയായിരിക്കും ഈടാക്കുക. വാങ്ങിയ ഓരോ കിലോഗ്രാം അരിക്കും 40 രൂപ പിഴയിനത്തില്‍ ഈടാക്കും. ഗോതമ്പിനു കിലോഗ്രാമിന് 29 രൂപയും പഞ്ചസാരയ്ക്കു 35 രൂപയും മണ്ണെണ്ണ ലീറ്ററിനു 71 രൂപയും ഈടാക്കും. നിലവില്‍ അനര്‍ഹരായവര്‍ പൊതുവിഭാഗത്തിലേക്കു മാറ്റി പിഴയില്‍ നിന്നു രക്ഷപ്പെടാം. ഇതിനായി അതതു താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് അപേക്ഷകര്‍…

Read More

കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ള; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വി ഡി സതീശൻ

  എട്ട് ജില്ലകളിലായി കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരം മുറി ഉത്തരവ് സദുദ്ദേശ്യത്തോടെ ആയിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദ ഉത്തരവിന് പിന്നിലെ ഗൂഢ സംഘത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. വനം കൊള്ളയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു രണ്ട് വകുപ്പുകളും രണ്ട് മന്ത്രിമാരും യോഗം ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായുണ്ടായ ഉത്തരവ് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ. നിയമവകുപ്പ് പരിശോധിച്ചിട്ടുണ്ടോ. മന്ത്രിസഭയുടെയോ എൽ ഡി എഫിന്റെയോ അനുമതി…

Read More

മരംമുറി കേസ്: 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മരംമുറി കേസുകളിലെ പ്രതികള്‍ക്കെതിരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഇതിന് മറുപടിയായാണ് പ്രതികള്‍ക്കെതിരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതേസമയം, മാധ്യമങ്ങളും സര്‍ക്കാരും വേട്ടയാടുകയാണെന്നാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. മരംമുറി കേസുമായി ബന്ധപ്പെട്ട രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മരം മുറിക്കാന്‍ കൃത്യമായ രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗം പറഞ്ഞത്….

Read More

കൊവിഡ് ചികിത്സാ ഏകീകരണം; സ്വകാര്യ ആശുപത്രികളുടെ ഹർജിയിൽ സർക്കാരിന്റെ മറുപടി തേടി ഹൈക്കോടതി

  കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചതിനെതിരായ സ്വകാര്യ ആശുപത്രികളുടെ ഹർജിയിൽ സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി. വില കൂടിയ മരുന്നുകൾ സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും മുറികളുടെ നിരക്കിനെ കുറിച്ച് സിംഗിൾ ബഞ്ച് ഉത്തരവിൽ പറയുന്നില്ലെന്നും സ്വകാര്യ ആശുപത്രികൾ ഹർജിയിൽ പറഞ്ഞിരുന്നു എന്നാൽ കോടതി ഉത്തരവിൽ മുറികൾ ജനറൽ വാർഡിന്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊവിഡിന് വിഐപി രോഗികൾ, സാധാരണ രോഗികളൊന്നുമില്ല. ചികിത്സാ നിരക്ക് ഏകീകരിച്ചതിന് ശേഷം ആശുപത്രികളൊന്നും അടച്ചുപൂട്ടേണ്ടി വന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Read More

കെപിസിസി പ്രസിഡന്റായി കെ സുധാകരൻ നാളെ ചുമതലയേൽക്കും

  കെ സുധാകരൻ നാളെ കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കും. നാളെ രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് കെ സുധാകരന്റെ ചുമതലയേൽക്കൽ ചടങ്ങ്. പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ഗാന്ധി പ്രതിമയിൽ സുധാകരൻ ഹാരാർപ്പണം നട്തതും. തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ എത്തും പത്തരയോടെ ശാസ്തമംഗലത്തെ ഇന്ദിരാഭവനിൽ സുധാകരൻ എത്തും. സേവാദൾ വളൻഡിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് സുധാകരൻ പാർട്ടി പതാക ഉയർത്തും. പതിനൊന്ന് മണിയോടെ ഔദ്യോഗികമായി ചുമതലയേൽക്കും. ഇതിന് ശേഷം സ്ഥാനമൊഴിയുന്ന…

Read More

നേർക്കുനേർ നേരിടാൻ ശേഷിയില്ല; അതാണ് സിപിഎം ബിജെപിക്കെതിരെ ഒളിയുദ്ധം നടത്തുന്നതെന്ന് കുമ്മനം

  സിപിഎം ബിജെപിക്കെതിരെ ഒളിയുദ്ധം നടത്തുകയാണെന്ന് കുമ്മനം രാജശേഖരൻ. കൊടകര കേസിൽ ബിജെപിയെ ഉൾപ്പെടുത്താൻ ശ്രമിച്ച് നാണംകെട്ട പോലീസ് മഞ്ചേശ്വരം കേസിൽ സുരേന്ദ്രനെ കുടുക്കാൻ ശ്രമിക്കുകയാണെന്നും കുമ്മനം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റിനെയും നേതാക്കളെയും വേട്ടയാടുന്നത് അവസാനിപ്പിക്കുകയെന്നാവശ്യപ്പെട്ട് രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ബിജെപിക്കെതിരെ സിപിഎം ഒളിയുദ്ധമാണ് നടത്തുന്നത്. നേർക്ക് നേരെ നേരിടാൻ ശേഷിയില്ലാത്തതു കൊണ്ടാണ് ഒളിയുദ്ധം നടത്തുന്നത്. മരങ്ങൾ മുറിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് മറച്ചുവെക്കാനാണ് ഇടതുപക്ഷം ബിജെപിക്കെതിരെ…

Read More

കോഴിക്കുട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

കോഴിക്കോട്:കൂടരഞ്ഞി , പനക്കച്ചാൽ  മഴുവഞ്ചേരി ജോണിയുടെ വീട്ടിലെ കോഴികൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കോഴിക്കൂട്ടിൽ കയറി കൂടിയ പെരുമ്പാമ്പ് മൂന്നു കോഴികളെ തിന്നുകയും. 5 കോഴികളെ കൊന്നിടുകയും ചെയ്തു. കൂടിനു ചുറ്റും വല കെട്ടുകയും , കോഴിക്കൂടിനാണെങ്കി സുഷിരങ്ങളുമില്ല. ഇതിന്റെ ഇടയിലൂടെ എങ്ങനെയാണ് ഇത്രയും വലിയ പെരുമ്പാമ്പ് അകത്തുകയറിയത് എന്നറിയില്ല. കോഴികളെ അകത്താക്കിയ പെരുമ്പാമ്പിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. രാവിലെ കോഴിക്ക് ഭക്ഷണം കൊടുക്കാൻ കൂട് തുറന്നപ്പോഴാണ് പെരുമ്പാമ്പ് അകത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാർ ഉടൻ തന്നെ  ഫോറസ്റ്റ്…

Read More