Headlines

രാജ്യത്തിന്റെ പ്രശ്‌നം: ഐഎസിൽ ചേർന്നവരെ തിരിച്ചു കൊണ്ടു വരുന്ന വിഷയത്തിൽ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രം

തിരുവനന്തപുരം: ഐഎസിൽ ചേർന്നവരുടെ തിരിച്ചു വരവ് സംബന്ധിച്ച വിഷയത്തിൽ തീരുമാനെമടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രാജ്യത്തിന്റെ പ്രശ്‌നമാണ്. രാജ്യത്തിന്റെ ഭാഗമായിട്ട് അവർ നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തിൽ പ്രശ്‌നങ്ങൾ എന്തൊക്കെയാണ് എന്നത് കൂടുതൽ മനസിലാക്കേണ്ടതുണ്ട്. ഐഎസിൽ ചേർന്നുവെന്ന് പറയപ്പെടുന്നവർ അവിടുത്തെ ജയിലിലാണ്. അവർ ഇങ്ങോട്ട് വരാൻ തയാറുണ്ടോയെന്ന് അറിയണം. അതുപോലെ തന്നെ അവരുടെ കുടുംബത്തിന്റെ അഭിപ്രായം അറിയാൻ തയാറാകണം. അങ്ങനെയൊക്കെ…

Read More

മൂന്നാം തരംഗം തടയാൻ ലോക്ക് ഡൗൺ മാത്രം പോര; ബഹുജന കൂട്ടായ്മ കൂടി വേണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: മൂന്നാം തരംഗം തടയാൻ ബഹുജന കൂട്ടായ്മ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ കൊണ്ട് മാത്രം മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗൺ സംസ്ഥാനത്ത് പൊതുവെ പൂർണമാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങൾ പരിഗണിക്കാതെ ലോക്ക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. വ്യാപന നിരക്ക് കൂടുതലുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം കൂടുതൽ നാളുകളിൽ തുടർന്നേക്കും. ലോക്ക്ഡൗൺ പിൻവലിച്ചാലും കോവിഡ്…

Read More

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; ലോക്ക് ഡൗൺ സ്ട്രാറ്റജി മാറ്റും: മുഖ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ടിപിആർ 15 നും താഴെയെത്തിയതായി അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ കോഴിക്കോട് ജില്ലകളിൽ 10 ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ചക്കിടെ 10 ശതമാനം കുറവ് ടിപിആറിൽ ഉണ്ടായി. കേസുകളുടെ എണ്ണത്തിൽ 20 ശതമാനം കുറവുണ്ടായി. എന്നാൽ ജില്ലാ തലത്തിലെ ഈ കണക്കുകൾക്കപ്പുറം…

Read More

ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളെ

  തിരുവനന്തപുരം:ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് സ്ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നത് നാളത്തേക്ക് മാറ്റിയത്. ഇന്ന് തന്നെ തീരുമാനമെടുക്കാനായിരുന്നു നീക്കമെങ്കിലും ലോക്ക്ഡൗണിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ കുറച്ചുകൂടി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം കൊക്കൊള്ളുക. രോഗവ്യാപനം പത്ത് ശതമാനത്തിലേക്ക് എത്താത്തതുകൊണ്ട് തന്നെ ഇളവുകൾ നൽകുന്നത് തിരിച്ചടിയാകുമെന്ന വാദവും യോഗത്തിൽ ഉയർന്നുകേട്ടു      

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 68,573 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2289, കൊല്ലം 1976, പത്തനംതിട്ട 535, ആലപ്പുഴ 1141, കോട്ടയം 754, ഇടുക്കി 774, എറണാകുളം 1771, തൃശൂർ 1147, പാലക്കാട് 1539, മലപ്പുറം 2286, കോഴിക്കോട് 1193, വയനാട് 228, കണ്ണൂർ 661, കാസർഗോഡ് 449 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,817 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,10,368 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീന്‍ സാമ്പിള്‍,…

Read More

മരം മുറിക്കൽ വിവാദം: റവന്യു മന്ത്രി കെ രാജനെയും ഇ ചന്ദ്രശേഖരനെയും കാനം വിളിച്ചുവരുത്തി

മരം മുറിക്കൽ വിവാദം കത്തിപ്പടരവെ റവന്യു മന്ത്രി കെ രാജനെയും മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെയും സിപിഐ സംസ്ഥാന സെക്രട്ടറി വിളിച്ചുവരുത്തി. മൂന്ന് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഇപ്പോഴും തുടരുകയാണ്. വനം, പരിസ്ഥിതി വിഷയങ്ങളിൽ വ്യക്തമായ നിലപാടുള്ള പാർട്ടിക്ക് ഏറ്റ കനത്ത ആഘാതമാണ് മരംമുറിക്കൽ വിവാദം. ഇതുവരെ വിഷയത്തിൽ സിപിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല. കാര്യങ്ങൾ സർക്കാർ പറയുമെന്ന പരാമർശമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാനം രാജേന്ദ്രനിൽ നിന്നുണ്ടായത്. എന്നാൽ പാർട്ടി അണികൾക്കിടയിൽ നിന്നു തന്നെ വിമർശനമുയർന്നതോടെയാണ് റവന്യു…

Read More

ലോക്ക് ഡൗൺ ഇങ്ങനെ തുടരണോ; ഇളവുകൾ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോക്ക് ഡൗൺ നടപ്പിലായിട്ട് 38 ദിവസമായി. നിയന്ത്രണങ്ങൾ ഇതേ പോലെ തുടരണോയെന്ന് സർക്കാർ ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു കഴിഞ്ഞ ലോക്ക് ഡൗൺ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നതിനാൽ ഒരുപാട് ആനൂകൂല്യങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. പ്രതിപക്ഷം ആവശ്യപ്പെട്ടതു കൊണ്ട് മാത്രം നികുതി അടയ്ക്കുന്നതിൽ കാലതാമസം നൽകി. കഴിഞ്ഞ 38 ദിവസമായി ജനം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരുപാട് പേർക്ക് തൊഴിൽ…

Read More

കൊവിഡ് മൂന്നാം തരംഗത്തെ ചെറുക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് തുടങ്ങി; വാക്‌സിനേഷൻ വർധിപ്പിക്കും

  കൊവിഡിന്റെ മൂന്നാം തരംഗത്തെ മുന്നിൽകണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് തുടങ്ങി. ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം വാക്‌സിൻ നൽകി പരാമവധി ജനങ്ങളെ സുരക്ഷിതരാക്കാൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു പ്രതിദിനം രണ്ട് മുതൽ രണ്ടര ലക്ഷം പേർക്ക് വാക്‌സിൻ നൽകുകയെന്നതാണ് ലക്ഷ്യം. അതിനാവശ്യമായ വാക്‌സിൻ ലഭ്യമാക്കേണ്ടതാണ്. സൗകര്യങ്ങളും ജീവനക്കാരെയും വർധിപ്പിക്കേണ്ടതുണ്ട്. രജിസ്‌ട്രേഷൻ ചെയ്യാനറിയാത്ത സാധാരണക്കാർക്കായി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിൻ വിതരണം സുഗമമായി നടത്തണണെന്നും മന്ത്രി…

Read More

കൊവിഡ് മൂന്നാം തരംഗത്തെ ചെറുക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് തുടങ്ങി; വാക്‌സിനേഷൻ വർധിപ്പിക്കും

കൊവിഡിന്റെ മൂന്നാം തരംഗത്തെ മുന്നിൽകണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് തുടങ്ങി. ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം വാക്‌സിൻ നൽകി പരാമവധി ജനങ്ങളെ സുരക്ഷിതരാക്കാൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു പ്രതിദിനം രണ്ട് മുതൽ രണ്ടര ലക്ഷം പേർക്ക് വാക്‌സിൻ നൽകുകയെന്നതാണ് ലക്ഷ്യം. അതിനാവശ്യമായ വാക്‌സിൻ ലഭ്യമാക്കേണ്ടതാണ്. സൗകര്യങ്ങളും ജീവനക്കാരെയും വർധിപ്പിക്കേണ്ടതുണ്ട്. രജിസ്‌ട്രേഷൻ ചെയ്യാനറിയാത്ത സാധാരണക്കാർക്കായി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിൻ വിതരണം സുഗമമായി നടത്തണണെന്നും മന്ത്രി നിർദേശം…

Read More