Headlines

ഗർഭിണിയെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു: അടിയന്തിരഅന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് 

  കൽപ്പറ്റ: ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഗ​ര്‍ഭി​ണി​യാ​യ യു​വ​തി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം വെ​ള്ള​മു​ണ്ട പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ത​ട​ഞ്ഞു​വെ​ച്ചന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വയനാട് പ​ടി​ഞ്ഞാറത്ത​റ സ്വ​ദേ​ശി​നി സി.​കെ. നാ​ജി​യ ന​സ്‌​റി​ന്‍ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് വയനാട് ജില്ലാ പോലീസ് മേധാവിക്കും മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർക്കും അന്വേഷണത്തിന് ഉത്തരവ് നൽകിയത്. ഇരുവരും 7 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കോഴിക്കോട് അ​ത്തോ​ളി​യി​ലെ ഭർത്താവിൻറെ വീട്ടിൽ നിന്നും യു​വ​തിയും ഭർത്താവും ഇക്കഴിഞ്ഞ  8…

Read More

കോവിഡ് വ്യാപനം രൂക്ഷം: 28 പഞ്ചായത്തുകളില്‍ പരിശോധന ശക്തമാക്കും

തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപന മേഖലകളില്‍ പരിശോധനയും പ്രതിരോധവും ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. രോഗവ്യാപനം രൂക്ഷമായ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഒരു ദിവസം കുറഞ്ഞത് 100 പേരെയെങ്കിലും കോവിഡ്…

Read More

കോവിഡ് വ്യാപനം രൂക്ഷം: 28 പഞ്ചായത്തുകളില്‍ പരിശോധന ശക്തമാക്കും

  തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപന മേഖലകളില്‍ പരിശോധനയും പ്രതിരോധവും ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. രോഗവ്യാപനം രൂക്ഷമായ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഒരു ദിവസം കുറഞ്ഞത് 100 പേരെയെങ്കിലും…

Read More

സംസ്ഥാനത്ത് കനത്ത മഴ; കാലവര്‍ഷം ശക്തിപ്രാപിച്ചു; മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലും ചൊവ്വാഴ്ച എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. ഈ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തീരത്ത് അതിശക്തമായ…

Read More

ഫസ്റ്റ് ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ ഒരാഴ്ച നീട്ടി

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി  മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനസംപ്രേഷണമായിരിക്കും നാളെ മുതല്‍ 18 വരെ. ജൂണ്‍ 21 മുതല്‍ ഇവര്‍ക്കായി പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. പ്ലസ് ടു ക്ലാസുകള്‍ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂണ്‍ 7 മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തില്‍ 14 മുതല്‍…

Read More

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമാണം 2022 ഏപ്രിലിൽ പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിർമാണം അറുപത് ശതമാനം പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി വിലയിരുത്തി. 2022 ഏപ്രിലിൽ പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു നിർമാണ പ്രവർത്തി ഇഴഞ്ഞുനീങ്ങുന്നതിനെതിരെ നാട്ടുകാരും പ്രദേശവാസികളും പ്രതിഷേധിച്ചതോടെയാണ് മന്ത്രി നേരിട്ട് സ്ഥലത്ത് എത്തിയത്. എംഎൽഎ കടകംപള്ളി സുരേന്ദ്രനും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Read More

കണ്ണൂർ കണിച്ചാറിൽ ഒരു വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മർദനം; തലയ്ക്കും കൈക്കും പരുക്ക്

  കണ്ണൂർ കണിച്ചാറിൽ ഒരു വയസ്സുള്ള പെൺകുട്ടിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദനം. തലയ്ക്കും കൈക്കും പരുക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി വീട്ടിൽ മൂത്രമൊഴിക്കുന്നുവെന്ന് പറഞ്ഞായിരുന്നു മർദനം സംഭവത്തിൽ കുഞ്ഞിന്റെ രണ്ടാനച്ഛൻ രതീഷിനും അമ്മ രമ്യക്കുമെതിരെ പോലീസ് കേസെടുത്തു. കുട്ടിക്ക് പാല് കൊടുക്കാൻ പോലും രതീഷ് സമ്മതിക്കില്ലായിരുന്നുവെന്ന് രമ്യയുടെ അമ്മ പറഞ്ഞു. രമ്യയുടെ രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളു.

Read More

മുട്ടിൽ മരം മുറി കേസ്: ക്രൈംബ്രാഞ്ച് സംഘത്തെ ഐജി സ്പർജൻ കുമാർ നയിക്കും

മുട്ടിൽ മരം മുറി കേസ് അന്വേഷണത്തിനായുള്ള ഉന്നതതല സംഘത്തിലെ ക്രൈംബ്രാഞ്ച് അംഗങ്ങളെ തീരുമാനിച്ചു. ഐജി സ്പർജൻ കുമാറിനാണ് മേൽനോട്ട ചുമതല. തൃശ്ശൂർ, മലപ്പുറം, കോട്ടയം എസ് പിമാർക്കും ചുമതലയുണ്ട്. മരം മുറിക്കൽ കേസിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച്, വിജിലൻസ്, വനംവകുപ്പ് എന്നീ വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരടങ്ങിയ ഉന്നതതല സംഘത്തിനാണ് കേസിന്റെ അന്വേഷണം. സമിതിയുടെ തലവനായി ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിനെ നിയമിച്ചിരുന്നു. അതേസമയം ഉന്നതതല സംഘത്തിലെ വിജിലൻസ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നതിൽ നാളെ തീരുമാനമുണ്ടാകും.

Read More

സംസ്ഥാനത്ത് ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കുറയുന്നു: ബുധനാഴ്ചക്ക് ശേഷം ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യ വകുപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ബുധനാഴ്ചയ്ക്ക് ശേഷം ലോക്ക് ടൗണിൽ വലിയ ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. ഇന്നലെ ടിപിആര്‍ 12 ല്‍ എത്തിയിരുന്നു. നിലവില്‍ ജൂണ്‍ 16 വരെയാണ് കേരളത്തില്‍ ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോ​ഗ്യവിദ​ഗ്ദ്ധരുടെ നിലപാട്. എന്നാൽ ഇന്നും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം തുടരും. ഇന്നലെയും…

Read More

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

  സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി(31), കോട്ടയം സ്വദേശി ഷിൻസി(28) എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. മെയ് 30ന് നജ്‌റാനിലുണ്ടായ വാഹനാപാകടത്തിലാണ് ഇരുവരും മരിച്ചത്. നജ്‌റാൽ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായിരുന്നു.  

Read More