Headlines

കർഷകരെ മറയാക്കി മരങ്ങൾ മുറിച്ച് കടത്തിയതിൽ മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമെന്ന് പി ടി തോമസ്

മുട്ടിൽ മരം മുറിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുത്തരവാദിത്വമുണ്ടെന്ന് കോൺഗ്രസ് നേതാവ് പി ടി തോമസ്. കർഷകരെ മറയാക്കി ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ട് പോകുകയെന്നതായിരുന്നു മരം മുറി ഉത്തരവിലൂടെ ലക്ഷ്യമിട്ടത്. ചെളിക്കുണ്ടിൽ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ ചെളി വാരിയെറിയരുത് വനം റവന്യു ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനക്ക് ശേഷമാണ് മരം മുറിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥൻ തടസ്സം നിന്നാൽ കനത്ത ശിക്ഷയുണ്ടാകുമെന്ന ഭീഷണി ഉത്തരവിലുണ്ടായിരുന്നതിനാൽ ഇതാരും നോക്കിയില്ല. ഉത്തരവ് കർഷകരെ സഹായിക്കാനല്ലെന്ന് വ്യക്തമാണ്  

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ടിക് ടോക് താരം അറസ്റ്റിൽ

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് സ്വദേശി വിഘ്‌നേഷ് കൃഷ്ണ എന്ന അമ്പിളിയാണ് അറസ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Read More

ഫ്‌ളാറ്റ് പീഡനം: പ്രതി മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി രണ്ട് സ്ത്രീകൾ കൂടി രംഗത്ത്

  കൊച്ചി ഫ്‌ളാറ്റ് തട്ടിപ്പ് കേസിലെ പ്രതി മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി കൂടുതൽ സ്ത്രീകൾ. രണ്ട് സ്ത്രീകൾ കൂടിയാണ് മാർട്ടിനെതിരെ പരാതി നൽകിയത്. ഈ പരാതികളെ കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു മാർട്ടിനെതിരെ കൂടുതൽ പരാതിയുള്ളവർ ബന്ധപ്പെടാൻ പോലീസ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ എത്തിയത്. ഇയാളിൽ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി രണ്ട് സ്ത്രീകളും പറയുന്നു.

Read More

കോട്ടയം മുടിയൂർക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

  കോട്ടയത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മൂടിയൂർക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ ചുങ്കം സ്വദേശിയുടേതെന്ന് സംശയമുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു  

Read More

ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലും രാവിലെ മുതൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. എറണാകുളം ജില്ലയിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേരളാ ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. നാളെ മുതൽ ചൊവ്വ വരെയുള്ള ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്്ക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More

തൃശ്ശൂരിൽ മനോരോഗിയായ മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു

തൃശൂർ വരന്തരപ്പിള്ളിയിൽ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് സ്വദേശി എൽസിയാണ് മരിച്ചത്. സംഭവത്തിൽ മകൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മാനസിക വിഭ്രാന്തിയുള്ള ജോർജിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ മരക്കഷ്ണം ഉപയോഗിച്ച് എൽസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More

ഫ്‌ളാറ്റ് പീഡനം: പ്രതി മാർട്ടിൻ നയിച്ചിരുന്നത് അത്യാഡംബര ജീവിതം, ഫ്‌ളാറ്റിന്റെ വാടക മാത്രം 43,000 രൂപ

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിന്റെ ജീവിതത്തിൽ ഏറെ ദുരൂഹതകൾ. താമസിക്കാൻ ആഡംബര വസതികളും യാത്ര ചെയ്യാൻ ആഡംബര വാഹനങ്ങളും മാത്രമേ ഇയാൾ ഉപയോഗിച്ചിരുന്നുള്ളു. ഇതിനായി പണമുണ്ടാക്കാൻ പല മാർഗങ്ങളും ഇയാൾ ഉപയോഗിച്ചിരുന്നു മണിച്ചെയിൻ, പലിശക്ക് പണം നൽകൽ തുടങ്ങി പല മാർഗങ്ങളും ഇയാൾക്കുണ്ടായിരുന്നു. മറൈൻ ഡ്രൈവിലെ ഇയാളുടെ ഫ്‌ളാറ്റിന് മാസം 43,000 രൂപയാണ് വാടക. പരാതിക്കാരിയായ യുവതിയിൽ നിന്ന് ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ഇയാൾ അഞ്ച് ലക്ഷം രൂപയും വാങ്ങിയിരുന്നു എന്നാൽ താനൊരു…

Read More

ഒക്ടോബർ രണ്ടിനകം മുഴുവൻ വില്ലേജ് ഓഫീസ് സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കും

  തിരുവനന്തപുരം:ഒക്ടോബർ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ച് വർഷത്തിനകം വില്ലേജ് ഓഫീസുകൾ പൂർണമായും സ്മാർട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങൾ ഏറ്റവുമധികം ബന്ധപ്പെടുന്ന ഓഫീസുകളാണ് വില്ലേജ് ഓഫീസുകൾ. അതിനാൽ വേഗവും കാര്യക്ഷമവുമായ സേവനങ്ങൾ അനിവാര്യമാണ്. 1666 വില്ലേജ് ഓഫീസുകളിൽ 126 എണ്ണം സ്മാർട്ടായി. 342 ഓഫീസുകൾ സ്മാർട്ട് ആക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ…

Read More

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: സുന്ദരക്ക് ലഭിച്ച പണത്തിൽ ഒരു ലക്ഷം കണ്ടെത്തി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വഴിത്തിരിവ്. കെ സുരേന്ദ്രൻ നാമനിർദേശ പത്രിക പിൻവലിക്കാൻ കെ സുന്ദരക്ക് നൽകിയെന്ന് പറയുന്ന രണ്ടര ലക്ഷത്തിൽ ഒരു ലക്ഷം രൂപ പോലീസ് കണ്ടെത്തി. ബിജെപി തനിക്ക് രണ്ടര ലക്ഷം രൂപയും ഫോണും നൽകിയെന്നായിരുന്നു സുന്ദരയുടെ മൊഴി ഒരു ലക്ഷം രൂപ സുഹൃത്തിനെ സൂക്ഷിക്കാൻ ഏൽപ്പിച്ചുവെന്നായിരുന്നു സുന്ദര പറഞ്ഞത്. ഈ പണം സുന്ദരയുടെ സുഹൃത്ത് ബാങ്കിൽ നിക്ഷേപിച്ചു. ഇതിന്റെ വിവരമാണ് പോലീസിന് ലഭിച്ചത്. ബാക്കിയുള്ള ഒന്നര ലക്ഷം രൂപ ചെലവായി പോയെന്നും സുന്ദര പറയുന്നു….

Read More

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സർവീസുകൾ മാത്രം അനുവദിക്കും

  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമേ രണ്ട് ദിവസം അനുമതിയുള്ളു. വെള്ളിയാഴ്ച ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയിരുന്നുവെങ്കിലും ഇന്നും നാളെയും ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ശനിയും ഞായറും ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ, ടേക്ക് എവേ എന്നിവയുണ്ടാകില്ല. ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ. നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുമെങ്കിലും ഇതിന് പോലീസ് സ്‌റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം പഴം, പച്ചക്കറി, മീൻ, മാംസം വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ…

Read More