Headlines

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സർവീസുകൾ മാത്രം അനുവദിക്കും

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമേ രണ്ട് ദിവസം അനുമതിയുള്ളു. വെള്ളിയാഴ്ച ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയിരുന്നുവെങ്കിലും ഇന്നും നാളെയും ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ശനിയും ഞായറും ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ, ടേക്ക് എവേ എന്നിവയുണ്ടാകില്ല. ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ. നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുമെങ്കിലും ഇതിന് പോലീസ് സ്‌റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം പഴം, പച്ചക്കറി, മീൻ, മാംസം വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകുന്നേരം…

Read More

മുട്ടിൽ മരം മുറിക്കൽ കേസ്: ഉന്നതതല അന്വേഷണ സംഘത്തിന്റെ ചുമതല എഡിജിപി ശ്രീജിത്തിന്

  മുട്ടിൽ മരം മുറി കേസിന്റെ ഉന്നതതല അന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ. ശ്രീജിത്തിന് ചുമതല നൽകി സർക്കാർ ഉത്തരവിറക്കി. കേസിൽ ഉന്നതതല അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു ക്രൈംബ്രാഞ്ച്, വിജിലൻസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് അന്വേഷണം നടത്തുക. സംഘത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിന്. മരംമുറിക്കൽ നടന്ന മുട്ടിലിൽ ശ്രീജിത് സന്ദർശനം നടത്തും.

Read More

പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു; തിരുവനന്തപുരത്ത് പെട്രോൾ വില 98 കടന്നു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 98.16 രൂപയായി. ഡീസലിന് 93.48 രൂപയായി. തുടർച്ചയായ വില വർധനവോടെ സംസ്ഥാനത്തും പെട്രോൾ വില ലിറ്ററിന് നൂറ് രൂപയിലേക്ക് എത്തുകയാണ്. ഡൽഹിയിൽ പെട്രോളിന് 95.85 രൂപയും ഡീസലിന് 86.75 രൂപയുമായി. മുംബൈയിൽ പെട്രോൾ വില 102 രൂപ കടന്നു. ഒരു വർഷത്തിനിടെ 30 രൂപയുടെ വർധനവാണ് ഇന്ധനവിലയിലുണ്ടായിരിക്കുന്നത്.

Read More

മെബൈൽ ഓക്സിജൻ കോൺസെൻട്രാക്റ്റർ പാലോട് പി എച്ച് സിക്ക് കൈമാറി

  തിരുവനന്തപുരം: ശ്രീ സത്യസായി സേവാ സംഘടന നാഷണൽ ലെവലിൽ നിന്നും തിരുവനന്തപുരം ജില്ലക്കു നൽകിയ രണ്ടാമത്തെ മെബൈൽ ഓക്സിജൻ കോൺസെൻട്രാക്റ്റർ പാലോട് പി എച്ച് സിക്ക് കൈമാറി. സത്യസായി സേവാ സംഘടന സംസ്ഥാന കോർഡിനേറ്റർ വി ഉണ്ണികൃഷ്ണനിൽ നിന്നും വാമനപുരം ബ്ലോക്ക് പ്രസി: ജി കോമളവും മെഡിക്കൽ ആഫീസർ ഡോ: ജോർജ് മാത്യൂ എന്നി വർഏറ്റുവാങ്ങി. വാർഡ് മെമ്പർ രാജ് കുമാർ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപാ മുരളി, മുൻ പഞ്ചായത്തംഗം നന്ദിയോട് സതീശൻ,…

Read More

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കനത്ത മഴ: വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും കഴിഞ്ഞ മണിക്കൂറുകളില്‍ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തൊടുപുഴയിലാണ്, നാല് സെന്റി മീറ്റര്‍. മാവേലിക്കര, നീലേശ്വരം എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ജൂണ്‍ 12 മുതല്‍ ജൂണ്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍…

Read More

സുധാകരൻ ഒത്ത എതിരാളിയാണോയെന്ന് ചോദ്യം; കണ്ടറിയേണ്ട പൂരമല്ലേ എന്ന് മുഖ്യമന്ത്രി

  കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഒത്ത എതിരാളിയാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് കണ്ടറിയേണ്ട പൂരമല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവരുടെ ഗുണത്തിന് കൊണ്ടുവന്നതല്ലേ. എതിർ പാർട്ടിക്കാരനായ ഞാൻ എന്തുപറയാനാണെന്നും മുഖ്യമന്ത്രി ചോദിച്ചു

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.07 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂർ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂർ 592, കാസർഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ഫയലുകള്‍ തുടിക്കുന്ന ജീവിതമാകണം; ഉദ്യോഗസ്ഥ ദുഷ്പ്രവണത വെച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി

  ഉദ്യോഗസ്ഥ തലങ്ങളിൽ ദുഷ്പ്രവണത അവശേഷിക്കുന്നുണ്ടെങ്കിൽ വെച്ചുപൊറുപ്പിക്കില്ലെന്നും കർക്കശമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും. പൊതുജനങ്ങൾക്ക് ഓഫീസിൽ വരാതെതന്നെ പരമാവധി സേവനം ലഭ്യമാക്കാൻ വില്ലേജ് ഓഫീസുകൾ നൽകുന്ന എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായി ഓൺലൈനായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫയലുകൾ മരിച്ച രേഖകളാകരുത്, തുടിക്കുന്ന ജീവിതമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിരഹിതവും കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവിൽ സർവീസ് എന്നതാണ് ഈ സർക്കാരിന്റെ…

Read More

മുട്ടിൽ മരം മുറിക്കൽ: ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

  മുട്ടിൽ മരം മുറിക്കൽ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നതതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈംബ്രാഞ്ച്, വനംവകുപ്പ്, വിജിലൻസ് എന്നീ വകുപ്പുകളിൽ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു മരം മുറിക്കാൻ സാധിക്കുന്നില്ലെന്ന് ആദ്യം അറിയിച്ചത് കർഷകരാണ്. അതിന്റെ മറവിലാണ് മരം കൊള്ള നടന്നത്. കർക്കശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

നൂറ് ദിന കർമപരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; നടപ്പാക്കുന്നത് 2464.92 കോടിയുടെ പദ്ധതികൾ

  പ്രകടന പത്രിക നടപ്പാക്കുന്നതിനായി നൂറ് ദിന കർമപരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയാണ് പദ്ധതി കാലയളവ്. 2464.92 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത് പൊതുമരാമത്ത്, റീബിൽഡ് കേരള, കിഫ്ബി എന്നിവയുടെ ഭാഗമായി പണം ചെലവഴിക്കും. പൊതുമരാമത്ത് 1519 കോടിയുടെ പദ്ധതികൾ പൂർത്തീകരിക്കും. 77,350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു 25,000 ഹെക്ടർ ഭൂമിയിൽ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. കൊവിഡിൽ അനാഥരായ കുട്ടികൾക്കുള്ള…

Read More