Headlines

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് കാലവർഷം ശക്തമാകും

  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഈ മൺസൂൺ സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകുമെന്നാണ് സൂചന അടുത്ത 24 മണിക്കൂറിനിടയിൽ ന്യൂനമർദം കൂടുതൽ ശക്തമാകും. ഇതിന്റെ സ്വാധീനഫലമായി കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ 2021 ജൂൺ 14 :ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്…

Read More

പത്ത് വർഷത്തെ ഒളിവാസം; ഒടുവിൽ സജിതയെ കാണാൻ അച്ഛനും അമ്മയുമെത്തി

  പാലക്കാട് ഒരു മുറിയിൽ പത്ത് വർഷം ആരുമറിയാതെ കാമുകൻ ഒളിപ്പിച്ച് താമസിപ്പിച്ച സജിതയെ കാണാൻ മാതാപിതാക്കളെത്തി. പത്ത് വർഷം മുമ്പ് കാണാതായ മകളെ സജിതയും റഹ്മാനും താമസിക്കുന്ന വാടക വീട്ടിലെത്തിയാണ് ഇവർ കണ്ടത്. മൂന്ന് മാസം മുമ്പാണ് റഹ്മാനും സജിതയും വാടക വീട്ടിലേക്ക് താമസം മാറിയത്. അയിലൂർ സ്വദേശിയായ റഹ്മാൻ തന്റെ കാമുകിയായ സജിതയെ തന്റെ മുറിയിൽ സ്വന്തം മാതാപിതാക്കളോ നാട്ടുകാരോ പോലും അറിയാതെ പത്ത് വർഷം താമസിപ്പിച്ചുവെന്ന വാർത്ത അവിശ്വസനീയതയോടെയാണ് നമ്മൾ കേട്ടത്. മൂന്ന്…

Read More

കൊച്ചി ഫ്‌ളാറ്റ് പീഡനം: പരാതി ലഭിച്ചിട്ടും നടപടി വൈകിയോ എന്ന കാര്യം പരിശോധിക്കുമെന്ന് കമ്മീഷണർ

  കൊച്ചിയിൽ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ എച്ച് നാഗരാജു. ജില്ലയിലെ വീടുകളിൽ ഇത്തരത്തിൽ പീഡനങ്ങൾ നടക്കുന്നുണ്ടോയെന്ന് റസിഡന്റ്‌സ് അസോസിയേഷന്റെ സഹായത്തോടെ പരിശോധിക്കും കേസെടുത്തത ഉടനെ പ്രതിക്കെതിരെ ലൂക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. പരാതി ലഭിച്ചിട്ടും നടപടി എടുക്കാൻ വൈകിയോയെന്ന കാര്യം പരിശോധിക്കും. പ്രതിയെ ഭയന്ന് യുവതി ആദ്യം പരാതി നൽകാൻ വിസമ്മതിച്ചു. യുവതിയുടെ കയ്യിൽ നിന്നും അഞ്ച് ലക്ഷം രൂപയും പ്രതി…

Read More

കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണം; തെളിവുകൾ തേടി ജുഡീഷ്യൽ കമ്മീഷൻ

  സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണത്തിൽ തെളിവുകൾ തേടി. ഇതുമായി ബന്ധപ്പെട്ട വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നുമാണ് ജസ്റ്റിസ് വി കെ മോഹനൻ തെളിവുകൾ തേടിയത്. സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ പ്രതികളാക്കാൻ ഗൂഢാലോചന നടന്നോയെന്ന കാര്യങ്ങളും കമ്മീഷൻ അന്വേഷിക്കും. ജൂൺ 26ന് മുമ്പ് തെളിവുകൾ കമ്മീഷന് കൈമാറണം. കേസിൽ കക്ഷി ചേരാനുള്ളവർക്കും…

Read More

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ; ചെരുപ്പ്, തുണി, ആഭരണ കടകൾക്ക് തുറക്കാം

  സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ. ചെരുപ്പ്, തുണി, ആഭരണ, കണ്ണട, പുസ്തകം വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ തുറക്കാം. വാഹന ഷോറൂമുകളിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അറ്റകുറ്റപ്പണികൾ ചെയ്യാനും അനുമതിയുണ്ട് മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾക്കും തുറക്കാം. നിർമാണ മേഖലയുമായി ബന്ധപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. അതേസമയം ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത് ശനിയും…

Read More

പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 97.85 രൂപയായി. ഡീസലിന് 93.18 രൂപയാണ് കൊച്ചിയിൽ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമായി. കോഴിക്കോട് പെട്രോളിന് 96.26 രൂപയും ഡീസലിന് 91.74 രൂപയുമായി. കഴിഞ്ഞ ആറ് മാസത്തിനിടെ 11 രൂപയാണ് പെട്രോളിന് വർധിപ്പിച്ചത്. അതേസമയം ഇന്ധനവില വർധനവിനെതിരെ ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. സംസ്ഥാനത്തും പെട്രോൾ പമ്പുകൾക്ക് മുന്നിൽ കൊവിഡ് മാനദണ്ഡം പാലിച്ച്…

Read More

കൊച്ചി ഫ്‌ളാറ്റ് പീഡനം: മാർട്ടിൻ ജോസഫിനെ ചോദ്യം ചെയ്യുന്നു, സാമ്പത്തിക സ്രോതസ്സുകളും അന്വേഷിക്കും

  കൊച്ചിയിൽ ഫ്‌ളാറ്റിലെ മുറിയിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതി മാർട്ടിൻ ജോസഫിനെ ചോദ്യം ചെയ്യുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി തൃശ്ശൂർ അയ്യൻകുന്നിലെ ഒളിത്താവളത്തിൽ വെച്ചാണ് മാർട്ടിൻ ജോസഫിനെ പിടികൂടിയത്. മാർട്ടിന്റെ സാമ്പത്തിക സ്രോതസ്സുകൾ കൂടി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു കണ്ണൂർ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ 22 ദിവസം ഫ്‌ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചത്. കഴിഞ്ഞ ലോക്ക് ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് യുവതി നേരത്തെ പരിചയമുണ്ടായിരുന്ന മാർട്ടിനൊപ്പം താമസം തുടങ്ങിയത്….

Read More

അടിവാരം കമ്പിവേലിമ്മൽ പരേതനായ കണ്ടൻകുട്ടിയുടെ മകൾ ലവിത രതീഷ് (32) നിര്യാതയായി

അടിവാരം കമ്പിവേലിമ്മൽ പരേതനായ കണ്ടൻകുട്ടിയുടെ മകൾ ലവിത രതീഷ് (32) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായിരുന്നു. ഭർത്താവ്: രതീഷ് (നെല്ലിപ്പൊയിൽ). ഒന്നര വയസ്സുള്ള ഒരു മകളുണ്ട്. മാതാവ്: ഇന്ദിര. സഹോദരിമാർ: ലോലിത, ലാവണ്യ

Read More

കോഴിക്കോട് സ്റ്റീൽ ബോംബ് കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു

  കോഴിക്കോട്: കോഴിക്കോട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയിൽ വായനശാലക്ക് സമീപത്തായാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ വായനശാലയുടെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ബോംബുകൾ ശ്രദ്ധയിൽപ്പെട്ടത്. രണ്ടു സ്റ്റീൽ ബോംബുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്‌ക്വാഡെത്തി ബോംബുകൾ നിർവീര്യമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പെരുവണ്ണാമുഴി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

നിലമ്പൂരിൽ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്

  നിലമ്പൂരിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവറടക്കം മൂന്ന് പേർക്കാണ് പരുക്കേറ്റത്. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Read More