Headlines

ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്ന് ഓൺലൈൻ ഡെലിവറി മാത്രം; കൂടുതൽ നിയന്ത്രണങ്ങൾ

  സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്ന് ഓൺലൈൻ ഡെലിവറി മാത്രമേയുണ്ടാകൂ. പാഴ്‌സൽ, ടേക്ക് എവേ സർവീസ് അനുവദിക്കില്ല. മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾക്ക് നാളെ തുറക്കാം. ശനി, ഞായർ ദിവസങ്ങളിൽ സാമൂഹിക അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്താനും തടസ്സമില്ല. സംസ്ഥാനത്ത് ജൂൺ 16 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വരും ദിവസങ്ങളിലും കുറവ് രേഖപ്പെടുത്തുകയാണെങ്കിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നതിലേക്ക്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.07 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,994 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1481, കൊല്ലം 1858, പത്തനംതിട്ട 513, ആലപ്പുഴ 1540, കോട്ടയം 742, ഇടുക്കി 575, എറണാകുളം 2043, തൃശൂർ 1254, പാലക്കാട് 1677, മലപ്പുറം 3392, കോഴിക്കോട് 1303, വയനാട് 278, കണ്ണൂർ 922, കാസർഗോഡ് 416 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,35,298 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,42,242 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ 2021- 22 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 14 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഓണ്‍ലൈനായി നടക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ താഴെ ലിങ്കില്‍ ലഭിക്കും.

Read More

സംസ്ഥാനത്ത് ഇന്ന് 14,424 പേർക്ക് കൊവിഡ്, 194 മരണം; 17,994 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 14,424 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂർ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂർ 750, ഇടുക്കി 673, കോട്ടയം 580, കാസർഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

മദ്രസാ അധ്യാപകരുടെ ശമ്പളം: മുഖ്യമന്ത്രിയുടെ മറുപടി ചോർന്ന സംഭവത്തിൽ സർക്കാരിന് സ്പീക്കറുടെ റൂളിംഗ്

മദ്രസാ അധ്യാപകരുടെ ശമ്പളം സംബന്ധിച്ച ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി ചോർന്ന സംഭവത്തിൽ സർക്കാരിന് സ്പീക്കറുടെ റൂളിംഗ്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉചിതമല്ലാത്ത ഇടപെടൽ നടന്നുവെന്നും സ്പീക്കർ പറഞ്ഞു മദ്രസാ അധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട് ചോദ്യത്തിന് മറുപടി നൽകുന്നതിന് മുമ്പ് തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ചൂണ്ടിക്കാട്ടി ലീഗ് എംഎൽഎ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു. വകുപ്പുതലത്തിൽ നിന്ന് മന്ത്രിക്ക് എഴുതി നൽകേണ്ട വിവരണമാണ് ചോർന്നത്. കുറ്റം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാനാണ് സ്പീക്കറുടെ…

Read More

കൊല്ലത്ത് കാമുകൻ തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു

കൊല്ലത്ത് കാമുകൻ തീകൊളുത്തിയ യുവതി മരിച്ചു. ഇടമുളയ്ക്കൽ സ്വദേശി ആതിര (28) ആണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റു. ഇയാൾ ചികിത്സയിലാണ്.

Read More

ആർടിപിസിആർ നിരക്ക് നിശ്ചയിക്കാൻ അധികാരമുണ്ടെന്ന് സർക്കാർ, ഇല്ലെന്ന് ലാബുടമകൾ

കൊവിഡ് പരിശോധനയായ ആർ ടി പി സി ആറിന്റെ നിരക്ക് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ലാബുടമകൾ. ആർ ടി പി സി ആറും മറ്റും ഡ്രഗ്‌സ് കൺട്രോൾ ആക്ടിന് കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാൻ അധികാരമെന്നും ലാബുടമകൾ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ആർ ടി പി സി ആറിന്റെ നിരക്ക് നിശ്ചയിക്കാൻ അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ഹൈക്കോടതി തേടിയിട്ടുണ്ട്. പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകളെല്ലാം…

Read More

കോഴിക്കോട് മുക്കത്ത് ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

കോഴിക്കോട് മുക്കത്ത് ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. മുക്കം മാമ്പറ്റ ബൈപ്പാസിലാണ് അപകടം നടന്നത്. അഗസ്ത്യൻമുഴി തടപ്പറമ്പ് കൃഷ്ണൻകുട്ടിയുടെ മകൻ അനന്തു, പ്രമോദിന്റെ മകൾ സ്‌നേഹ എന്നിവരാണ് മരിച്ചത് ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സ്‌നേഹയുടെ പുസ്തകങ്ങൾ വാങ്ങാൻ സ്‌കൂളിലേക്ക് പോകുംവഴിയാണ് അപകടം നടന്നത്.

Read More

ശുപാർശ ലഭിച്ചവർക്ക് സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ നിയമനം നൽകുമെന്ന് മുഖ്യമന്ത്രി

  സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ അധ്യാപക നിയമനം നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നത് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം കഴിഞ്ഞ വർഷം നിയമന ശുപാർശ കിട്ടിയവർക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. ഇതേ ചൊല്ലി വ്യാപക വിമർശനം ഉയർന്നുവന്ന സാഹചര്യത്തിലാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. സഭയിൽ പി സി വിഷ്ണുനാഥിന്റെ ശ്രദ്ധ ക്ഷണിക്കലിനാണ് മുഖ്യമന്ത്രിയുടെ മറുപടി

Read More

ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കടുപ്പിക്കും

  ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വാക്‌സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്‌സിൻ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കണം. ജൂൺ 15ഓടെ സോഫ്റ്റ്വെയർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യും. പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തിന് വിവരം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും. ഹോട്ടലുകളിൽ ശനി, ഞായർ ദിവസങ്ങളിൽ…

Read More