കോഴിക്കോട് മുക്കത്ത് ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. മുക്കം മാമ്പറ്റ ബൈപ്പാസിലാണ് അപകടം നടന്നത്. അഗസ്ത്യൻമുഴി തടപ്പറമ്പ് കൃഷ്ണൻകുട്ടിയുടെ മകൻ അനന്തു, പ്രമോദിന്റെ മകൾ സ്‌നേഹ എന്നിവരാണ് മരിച്ചത്
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സ്‌നേഹയുടെ പുസ്തകങ്ങൾ വാങ്ങാൻ സ്‌കൂളിലേക്ക് പോകുംവഴിയാണ് അപകടം നടന്നത്.