കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പത്തായക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പത്തായക്കാട് സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ ഷാജഹാന്റെ മകൻ അൽത്താഫ്(19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷുഹൈബിന്(19) ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഫയർ ആൻഡ് സേഫ്റ്റി വിദ്യാർഥികളായ ഇരുവരും കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.