കൊല്ലം ശക്തികുളങ്ങരയിൽ ബസും വാനും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

 

കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വാനിന്റെ ഡ്രൈവറായ എറണാകുളം ഏലൂർ സ്വദേശി പുഷ്പനാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു.

മരിയാലയം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ വാനിന്റെ ഡ്രൈവർ മരിച്ചു.