Headlines

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്; 15,16 തീയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് പതിനാറാം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി വിവിധ ജില്ലകളിൽ കനത്ത മഴ ലഭിക്കും. 15ന് ഇടുക്കി, കണ്ണൂർ കോഴിക്കോട് ജില്ലകളിലും 16ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വയനാടും പാലക്കാടും ഒഴികെ 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ 16ാം തീയതി വരെ കേരളാ തീരത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

Read More

സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ്ണ ലോക്ഡൗൺ; ചട്ടലംഘനത്തിന് ഇന്നലെ മാത്രം അറസ്റ്റിലായത് രണ്ടായിരം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സമ്പൂർണ്ണ ലോക്ഡൗൺ തുടരും. ഹോട്ടലുകളിൽ നിന്ന് പാർസൽ വാങ്ങാൻ ഇന്നും അനുമതിയില്ല. ഓൺലൈൻ ഓർഡർ മാത്രമേ അനുവദിക്കൂ. ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 2000 പേർ അറസ്റ്റിലായി. 5000 പേർക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങൾ പിടിച്ചെടുത്തു. ടെസ്റ്റ് പോസിറ്റിവിറ്റി പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക് ഡൗണിൽ വലിയ ഇളവുകൾക്ക് സാധ്യതയുണ്ട്. സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണമെന്നുണ്ട്. പഴം, പച്ചക്കറി,…

Read More

വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടി സി കൊടുക്കണം; വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടി.സി നിഷേധിക്കാന് പാടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009-ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാന് പാടില്ലെന്നും മന്ത്രി തന്റെ ഫേയ്‌സ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഫേയ്സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടി സി നിഷേധിക്കാൻ പാടില്ല. വിദ്യാർത്ഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009 ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാൻ പാടില്ല. ഒന്നു മുതൽ എട്ടു വരെയുള്ള…

Read More

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മുസ്ലിം സമുദായത്തിന് വേഗത്തിൽ ലഭ്യമാക്കണം: ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ തങ്ങള്‍

  കോഴിക്കോട്: അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മുസ്ലിം സമുദായത്തിന് വേഗത്തിൽ ലഭ്യമാക്കുന്നതിനായുള്ള നടപടികൾ എത്രയും വേഗം സർക്കാർ കൈക്കൊള്ളണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി. നാടിന്റെ പുരോഗതി സാധ്യമാകണമെങ്കില്‍ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനം കൂടിയേതീരൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതി വിധിയും വസ്തുതകളും’ എന്ന വിഷയത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി മീഡിയാ മിഷന്‍ യൂട്യൂബ് ചാനലില്‍ നടത്തിയ വെര്‍ച്വല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.08 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,172 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2167, കൊല്ലം 1666, പത്തനംതിട്ട 688, ആലപ്പുഴ 1468, കോട്ടയം 259, ഇടുക്കി 314, എറണാകുളം 2718, തൃശൂർ 1263, പാലക്കാട് 2054, മലപ്പുറം 2921, കോഴിക്കോട് 1348, വയനാട് 285, കണ്ണൂർ 652, കാസർഗോഡ് 369 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,29,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,75,769 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

പ്രണയിനിയെ പത്ത് വര്‍ഷം മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ വനിതാ കമ്മീഷൻ ഇടപെടുന്നു

അയല്‍ക്കാരിയായ പ്രണയിനിയെ പത്ത് വര്‍ഷം മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടുന്നു. യുവതിയെ സന്ദര്‍ശിക്കാന്‍ ഉടന്‍ നെന്മാറിയിലേക്ക് പോകുമെന്നും, മൊഴിയെടുക്കുമെന്നും കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. സാമാന്യ യുക്തിക്കു നിരക്കാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും, ദൈനംദിനകാര്യങ്ങള്‍ പോലും നിറവേറ്റാനാവാതെയാണ് യുവതി താമസിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഷിജി പറഞ്ഞു. മനുഷ്യാവകാശലംഘനം നടന്നതായാണ് വിലയിരുത്തലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സംഭവവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടികളില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് കമ്മിഷന്‍ പരിശോധിക്കുമെന്നും ഷിജി ശിവജി പറഞ്ഞു. തനിക്ക് പരാതികളില്ലെന്ന് യുവതി പറഞ്ഞതായി നെന്മാറ എംഎല്‍എ…

Read More

കൊവിഡ് പ്രതിരോധത്തില്‍ കോഴിക്കോട് സംസ്ഥാനത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തില്‍ കോഴിക്കോട് സംസ്ഥാനത്തിന് മാതൃകയെന്ന് മുഖ്യമന്ത്രിയുടെ പ്രശംസ. 2020 മാര്‍ച്ച് മുതല്‍ വിട്ടുവീഴ്ചകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ നടക്കുന്നതെന്ന് കലക്ടര്‍ സംബശിവ റാവു വിശദീകരിച്ചു. തുടക്കത്തില്‍ തന്നെ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ കേന്ദ്രീകൃത കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ ജില്ലയില്‍ കൃത്യമായി നടപ്പിലാക്കി. പകര്‍ച്ചവ്യാധി പ്രതിരോധം തീര്‍ക്കാന്‍ സമൂഹത്തിന്റെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സാന്നിദ്ധ്യം ആസൂത്രണത്തിലും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലും ഉറപ്പുവരുത്താന്‍ ജില്ലാഭരണകൂടത്തിന് കഴിഞ്ഞു. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിലും…

Read More

മരം കൊള്ള സിപിഐ നേതാക്കൾ അറിഞ്ഞു കൊണ്ട് നടന്നതാണെന്ന് കെ സുരേന്ദ്രൻ

  മുട്ടിൽ മരം കൊള്ള സിപിഐ നേതാക്കൾ അറിഞ്ഞു കൊണ്ട് നടന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. സിപിഐയുടെയും സിപിഎമ്മിന്റെയും രാഷ്ട്രീയ നേതൃത്വമാണ് വനം കൊള്ളയുടെ ഗുണഭോക്താക്കളെന്നും സുരേന്ദ്രൻ ആരോപിച്ചു മരം കൊള്ളയിൽ പഴയ വനം മന്ത്രിയോ അദ്ദേഹത്തിന്റെ പാർട്ടിയോ മിണ്ടാതിരിക്കുന്നത് എന്താണ്. കാനം രാജേന്ദ്രന്റെ മൗനം എന്താണ് തെളിയിക്കുന്നത്. പരിസ്ഥിതിവാദി എന്ന് പറയുന്ന ബിനോയ് വിശ്വം എന്താണ് മിണ്ടാത്തത്. എന്തുകൊണ്ടാണ് കൈയിലുണ്ടായിരുന്ന വനംവകുപ്പ് ഒരു ചർച്ചയുമില്ലാതെ കാനം…

Read More

കൊവിഡ് വാക്‌സിനേഷൻ: കേരളത്തിന്റെ മാതൃക സ്വീകരിച്ചുകൂടേയെന്ന് കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി

  കൊവിഡ് വാക്‌സിൻ വീടുകളിൽ എത്തിച്ച് നൽകുന്നതിന് തടസ്സമെന്താണെന്ന് കേന്ദ്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി. കേരളവും ജമ്മു കാശ്മീരും ഇത് വിജയകരമായി നടപ്പാക്കുന്നുണ്ട്. പിന്നെ മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ തടസ്സമെന്താണെന്നും കോടതി ചോദിച്ചു. വാക്‌സിൻ വീടുകളിൽ എത്തിച്ച് നൽകേണ്ട കാര്യമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതിനെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തു കിടപ്പുരോഗികൾക്കും 75 വയസ്സിന് മുകളിലുള്ളവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും വീടുകളിൽ വാക്‌സിനെത്തിച്ച് നൽകണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിൽ ഇത് എന്തുകൊണ്ട് സാധ്യമല്ലെന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More